നഷ്ടപ്പെട്ട താലിമാലക്ക് പകരം ലഭിച്ച പുതുജീവിതം
- Featured, LATEST NEWS, കാലികം
- February 23, 2025
ജ്യേഷ്ഠനും അനുജനും സ്‌നേഹിച്ചും പങ്കുവച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചെറിയൊരു തെറ്റിദ്ധാരണ ശത്രുതയായി മാറി. കണ്ടാല്‍ മുഖംതിരിക്കുന്ന വിധത്തിലേക്ക് പിണക്കം വേഗത്തില്‍ വളര്‍ന്നു. താമസിയാതെ ഇളയ സഹോദരന്‍ തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ നീളമുള്ള കിടങ്ങ് നിര്‍മ്മിച്ചു. അങ്ങനെ അവരുടെ വീടുകള്‍ തമ്മില്‍ ഉണ്ടായിരുന്ന വഴിയും അടഞ്ഞു. ഇതു കണ്ടപ്പോള്‍ ജ്യേഷ്ഠന്‍ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കോണ്‍ട്രാക്ടറെ വിളിച്ചിട്ടു പറഞ്ഞു, ”അവനുമായി ബന്ധപ്പെട്ടതൊന്നും എനിക്കിനി കാണണ്ടാ. അതുകൊണ്ട് മതിലിന്റെ ഉയരത്തിന്റെ കാര്യം പ്രത്യേകം
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ പി.യു. തോമസ് എന്ന കോട്ടയത്തെ നവജീവന്‍ തോമസുചേട്ടനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കി 16-ാം വയസില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന തോമസുചേട്ടന്‍ താന്‍ കണ്ടുമുട്ടിയ ‘മാലാഖ’മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകള്‍ പി.യു തോമസ് എന്ന നവജീവന്‍ തോമസുചേട്ടനോട് ഒരു ആഗ്രഹം പറഞ്ഞു:
ഇ.എം പോള്‍ തന്റെ വിളിയും നിയോഗവും തിരിച്ചറിയാന്‍ പ്രായമാകുംമുമ്പുതന്നെ മുളവന വീട്ടില്‍ ബേബിയുടെ ഉള്ളില്‍ ഒരു മോഹമുദിച്ചു, ഒരു ദൈവാലയ ഗാനശുശ്രൂഷകനാകണം. അന്നത്തെ സുറിയാനി കുര്‍ബാനയിലെ ലളിതസുന്ദരമായ പാട്ടുകളുടെ വശ്യഭാവങ്ങള്‍ ബേബിയുടെ സഹജമായ സംഗീതാഭിമുഖ്യത്തെ തൊട്ടുണര്‍ത്തുകയായിരുന്നു. ഹാര്‍മോണിയം, ഡ്രം, ട്രയാംഗിള്‍ എന്നിവയാണ് അക്കാലത്തെ വിശുദ്ധ കുര്‍ബാനയിലെ വാദ്യോപകരണങ്ങള്‍. നല്ല താളബോധമുണ്ടായിരുന്ന ബേബിക്ക് പന്ത്രണ്ടാം വയസില്‍തന്നെ ട്രയാംഗിള്‍ വായിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായ പ്രാല്‍ സെന്റ് ആന്റണീസ് ദൈവാലയത്തിലെ ട്രയാംഗിള്‍
മാത്യു സൈമണ്‍ പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക്
പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന 18 കാരന്‍ പിടഞ്ഞു മരിച്ച സ്ഥലം എന്തുകൊണ്ടോ പ്രത്തോറിയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടതന്നു. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. അതിന് ഉതകുന്ന കാരണങ്ങള്‍ പിന്നെ കണ്ടുപിടിക്കുന്നു. ഇതാണ് പ്രത്തോറിയം. ഇത്തരം കാരണം കണ്ടുപിടിക്കലുകള്‍ മരണത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലുമുണ്ട്. ഒരാളോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രണയിക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഒരു നൂറു കാരണങ്ങള്‍ നിരത്തി, എന്തുകൊണ്ടും സ്‌നേഹിക്കപ്പെടുവാന്‍ ഇയാളെക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നു സമര്‍ത്ഥിച്ചു കളയും. ഹൃദയത്തില്‍ പ്രത്തോറിയങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ നാം എന്ന ആത്മവിശകലനമാണ്
ഫാ. ജയ്സൺ കുന്നേൽ mcbs കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്.
യേശു ജോസഫിന്റെ മകന്‍ ലൂക്കാ 3/23, ”ഇവന്‍ ജോസഫിന്റെ മകനല്ലേ” ലൂക്കാ 4/22, യോഹന്നാന്‍ 1/45, ”ജോസഫിന്റെ മകന്‍, നസ്രത്തില്‍നിന്നുള്ള യേശുവിനെ ഞങ്ങള്‍ കണ്ടു” എ്ന്ന് പീലിപ്പോസ് സാക്ഷ്യപ്പെടുത്തുന്നു. ”തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു” സങ്കീര്‍. 105/21 ”ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക” ഉല്‍പത്തി 41:55 ”ക്രിസ്തുവിനോട് അടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, യൗസേപ്പിന്റെ പക്കല്‍ പോവുക” വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് പാപ്പാ ”ഒരു പിതാവ്
1962-ല്‍ ഛാന്ദാമിഷന്‍ പരിശുദ്ധ സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ച സമയം. ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന മലയാളിയും മാര്‍ യൗസേപ്പിതാവിന്റെ ഉത്തമഭക്തനുമായിരുന്ന വൈദികന്‍, ഛാന്ദായിലെ കാകസ നഗറില്‍ നിന്ന മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന് അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ സ്‌നേഹഭാവത്തില്‍ വൈദികന്റെ അടുത്തുകൂടി. നേരം സന്ധ്യയോട് അടുത്തിരുന്നു. രാത്രിയില്‍ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍
Don’t want to skip an update or a post?