അപ്പനും അപ്പോയ്മെന്റ്
- Featured, LATEST NEWS, കാലികം
- January 13, 2025
ജയിംസ് ഇടയോടി മാധ്യമ രംഗത്ത് സുവിശേഷവര്ണങ്ങള് വിരിയിക്കുന്ന അന്തര്ദേശീയ സ ന്യാസ സമൂഹമാണ് സൊസൈറ്റി ഓഫ് സെന്റ് പോള്സ്(എസ്എസ്പി). 19-ാം നൂറ്റാണ്ടില്, കൃത്യമായി പറഞ്ഞാല് 1914-ല്, വാര്ത്താ മാധ്യമങ്ങളു ടെ സ്വാധീനശക്തിയെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാതിരുന്ന കാ ലത്ത്, വാഴ്ത്തപ്പെട്ട ജെയിംസ് ആല്ബറോണി എന്ന ഇറ്റാലിയന് വൈദിക ന്റെ ഹൃദയത്തില് രൂപംകൊണ്ട ആശയമായിരുന്നു മീഡിയ മിനിസ്റ്ററി പ്ര ധാന കാരിസമായുള്ള ഈ സന്യാസസമൂഹം. ആധുനിക വാര്ത്താ മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷപ്രഘോഷണമാണ്’ഈ സമൂഹത്തി ന്റെ കാരിസം. 1935-ല് സൊസൈറ്റി
നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന് എന്ന യേശുവിന്റെ വചനം ജീവിതത്തിലുടനീളം നാം പുലര്ത്തേണ്ട പ്രതിബദ്ധതയാണെന്ന് ഫ്രാന്സിസ് മാര്പാപ്പ. യേശുവിന്റെ ഈ പ്രബോധനം യാഥാര്ത്ഥ്യബോധത്തോടെയുള്ളതാണോ? ദൈവം സ്നേഹിക്കുന്നതുപോലെയും കരുണ കാണിക്കുന്നതുപോലെയും മനുഷ്യര്ക്ക് ചെയ്യുവാന് സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങള് താന് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടെന്ന് പാപ്പ തുടര്ന്നു. ദൈവം ഒരു അമ്മയെപ്പോലെയോ അപ്പനെപ്പോലെയോ തന്റെ നിസീമമായ സ്നേഹം സൃഷ്ടികളില് മുഴുവന് ചൊരിയുന്നത് രക്ഷാകര ചരിത്രത്തിലുടനീളം കാണാന് സാധിക്കും. അത് ദൈവത്തിന് മാത്രം മനസിലാക്കാന് പറ്റുന്ന സ്നേഹമാണ്. അതിന്റെ ഉച്ചകോടിയാണ്
ഡോ. സിസ്റ്റര് റോഷിന് കുന്നേല് ജോണ് എസ്വിസി 1924 ജനുവരി 29-ന് സ്ഥാപിതമായ ആലപ്പുഴയിലെ വിസിറ്റേഷന് സഭ ശതാബ്ദി നിറവിലാണ്. സ്വര്ഗീയ മധ്യസ്ഥരായ വിശുദ്ധ ഫ്രാന്സിസ് ഡി സാലസിന്റെയും വിശുദ്ധ ജെയിന് ഡി ഷന്താളിന്റെയും ആത്മീയതയും ജീവിത ദര്ശനവും അടിസ്ഥനമാക്കി, പ്രാര്ത്ഥനാ നിര്ഭരമായ ഉപവിയുടെ ജീവിതചര്യ എന്ന അടിത്തറയില് ദൈവദാസന് സെബാസ്റ്റ്യന് ലോറന്സ് കാസ്മിര് പ്രസന്റേഷനച്ചന് പണിതുയര്ത്തിയതാണ് ആലപ്പുഴയിലെ വിസിറ്റേഷന് സഭ. സഭയുടെ തുടക്കം സെബാസ്റ്റ്യന് പാതിരി എന്ന് തീരമക്കള് വിളിച്ചിരുന്ന വല്യച്ചന് 1867 ഓഗസ്റ് 10
റവ. ഡോ. റോയ് പാലാട്ടി സിഎംഐ വിശുദ്ധര്ക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കി മാറ്റും. ഏതൊരു വിശുദ്ധാത്മാവിന്റെയും ജീവിതം ധ്യാനിക്കുമ്പോള് നമ്മുടെതന്നെ സാധ്യതയെയാണ് ധ്യാനിക്കുന്നത്. ഒരു വിശുദ്ധനെ ചിന്തിക്കുമ്പോള് ആ വിശുദ്ധര് ചെയ്ത പ്രവൃത്തികളാണ് പലപ്പോഴും പറയാറുള്ളത്. എന്നാല്, ഒരു കാര്യം മറക്കരുത്, എത്ര മനോഹരമായ പ്രവൃത്തി ചെയ്താലും നാം വിശുദ്ധരുടെ ഗണത്തില് എണ്ണപ്പെടണമെന്നു നിര്ബന്ധമില്ല. കാരണം, ഈശോ നോക്കുന്നത് നമ്മുടെ പെര്ഫോമന്സല്ല, മറിച്ച് അതിന്റെ പിന്നിലുള്ള പ്രചോദകശക്തിയാണ്. ചിലരുടെ വലിയ പ്രവര്ത്തനങ്ങള് കണ്ട് നാം അവര്ക്ക് വലിയ
ഇന്ത്യയുടെ കാര്ഷിക സമ്പദ്ഘടന തകര്ത്തുതരിപ്പണമാക്കിയതും ചരക്കുകളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് കുടപിടിക്കുന്നതുമായ ആസിയാന് കരാര് കാര്ഷികമേഖലയില് ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഈ കരാറിന്മേല് പുനരാലോചനയും അവലോകനവും വേണമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല് ആവര്ത്തിച്ച് ആവശ്യപ്പെടുന്നത് ഇന്ത്യയിലെ കര്ഷക സമൂഹത്തിന് സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാനാവൂ. ആസിയാന് സ്വതന്ത്ര വ്യാപാരക്കരാറിന്റെ പിന്നില് ഒളിഞ്ഞിരിക്കുന്ന വസ്തുതകളും യാഥാര്ത്ഥ്യങ്ങളും പലപ്പോഴും വെളിച്ചത്തുവരുന്നില്ല. കാര്ഷികമേഖലയെ ആവഗണിച്ച് വ്യവസായ വാണിജ്യ താല്പര്യം മാത്രം സംരക്ഷിക്കുന്ന കേന്ദ്രസര്ക്കാരിന്റെ ആസിയാന് കരാര് പുനരാലോചന
മാത്യു സൈമണ് ചെറുതായിരുന്നപ്പോള് ഉണ്ടായ ഒരു അനുഭവം ജസീക്ക കോക്സ് എന്ന അമേരിക്കന് യുവതി ഒരിക്കലും മറക്കില്ല. അതൊരു വലിയ വിവാഹച്ചടങ്ങായരുന്നു. അത്രയും വലിയ പരിപാടിയില് അവള് പങ്കെടുക്കുന്നത് ആദ്യം. പരിചിതരും അപരിചിതരുമായ അനേകംപേര് അവിടെയുണ്ടായിരുന്നു. പരിപാടിയില് പങ്കെടുക്കാനെത്തിയിരുന്ന ഒരു ആന്റിയെ അന്വേഷിച്ച് അവള്ക്ക് ജനങ്ങള്ക്കിടയിലൂടെ നിരവധി തവണ നടക്കേണ്ടിവന്നു. ഒരോ തവണയും ആളുകള് അവളെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്കുട്ടിയായിരുന്നു ജസീക്ക. എല്ലാവര്ക്കും മുന്നില് ഒരു കാഴ്ചവസ്തുവായി മാറിയതുപോലെ അവള്ക്ക് തോന്നി.
അഡ്വ. ചാര്ളി പോള് ഭരണാധികാരികള് മാന്യവും കുലീനവുമായ ഭാഷ ഉപയോഗിക്കണം. വാക്കുകള്കൊണ്ട് മുറിവേല്പിക്കുന്നവരാകരുത്. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയുടെ ലക്ഷണം. സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്പോലും അന്തസുറ്റരീതിയില് മാത്രം എതിരാളികളെ വിമര്ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയചരിത്രം. പെരുമറ്റത്തില് പുലര്ത്തുന്ന മര്യാദകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ വ്യക്തിത്വം സവിശേഷമാകുന്നത്. സംസ്കാരം എന്ന വാക്കിനര്ത്ഥം ‘അപരനെക്കുറിച്ചുള്ള കരുതല്’ എന്നാണ്. കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആക്ഷേപ-അവഹേളന ധ്വനി യോടെ സംസാരിക്കുന്നതിനാല് നിരന്തരം നാക്കുപിഴ സംഭവിക്കുകയാണ്. പ്രസംഗിച്ചു വിവാദത്തില്പെട്ടശേഷം തിരുത്തിയും
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ഓര്മിക്കുക എന്നത് എത്ര മനോഹരമാണ്. കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓര്ത്തെടുക്കുന്നത്. മനുഷ്യനെ അല്പമെങ്കിലും ശാന്തനാക്കുന്നതും സ്നേഹമുള്ളവനാക്കുന്നതും ഈ ഓര്മകള് തന്നെയാണ്. ജീവിതം വേദനകളിലൂടെ കടന്നുപോകുന്നവര്, ആകുലതയിലൂടെ വഴിതെറ്റി ഇഴയുന്നവരൊക്കെ ഇടയ്ക്കെങ്കിലും ചിരിക്കുന്നതും, മനസൊന്ന് തണുപ്പിക്കുന്നതും പഴയ കാലങ്ങളെ ഓര്ത്തെടുക്കുമ്പോളാണ്. ഓര്മിക്കുക എന്നത് ഒരു മാജിക്കാണ്. ആ പഴയ കാലത്തെ മനുഷ്യനായി രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞു മാജിക്. ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില് അതിങ്ങനെ കിടന്നുകിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക്
Don’t want to skip an update or a post?