അപ്പനും അപ്പോയ്മെന്റ്
- Featured, LATEST NEWS, കാലികം
- January 13, 2025
വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2002ൽ ഗ്വാഡലൂപ്പെ സന്ദർശിക്കവേ അമ്മയുടെ സവിധത്തിൽ അർപ്പിച്ച പ്രാർത്ഥന, ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ ദിനത്തിൽ (ഡിസംബർ 12) നമുക്കും ഏറ്റുചൊല്ലാം. ഗ്വാഡലൂപ്പേയിലെ കന്യകേ, അമേരിക്കൻ ജനതകളുടെ മാതാവേ, എല്ലാ ബിഷപ്പുമാർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. എല്ലാ വിശ്വാസികളെയും തീക്ഷ്ണമായ ക്രിസ്തീയവിശ്വാസത്തിന്റെ പാതയിൽ, ദൈവത്തെയും ആത്മാക്കളെയും സ്‌നേഹിക്കുന്ന, എളിമയോടെ സേവിക്കുന്ന പാതയിൽ അവർ നയിക്കുമാറാകട്ടെ. സമൃദ്ധമായ ഈ വിളവിലേക്ക് നോക്കിയാലും: സകല ദൈവമക്കൾക്കും വിശുദ്ധിക്കായുളള ദാഹം ഉണ്ടാകാനും തീക്ഷ്ണതയുളള, ദൈവിക രഹസ്യങ്ങളുടെ തീക്ഷ്ണപരികർമികളായ പുരോഹിതരും
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍) സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിര്‍ക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘കാതല്‍ – ദ കോര്‍’. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകന്‍ ജിയോ ബേബിയും രചയിതാക്കളായ ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്‌കറിയയും
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വായിച്ചിട്ടുള്ളതില്‍ ഹൃദയത്തില്‍ തൊട്ട ചെറുകഥകളിലൊന്നാണ് ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി. മരണത്തിന്റെ മുന്നില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. പുതിയ ഹൃദയത്തിനുടമയായ മനുഷ്യനെ കഥയുടെ അവസാനം വായനക്കാരന് കാണാം. മരിക്കാന്‍ പോകുന്ന കഥാനായകന് ജീവിക്കാനുള്ള പ്രകാശം നല്‍കുകയാണ് ആ പെണ്‍കുട്ടി ഈ കഥയിലൂടെ. മനുഷ്യന്റെ കെട്ടുപിടഞ്ഞു കിടക്കുന്ന ജീവിതത്തില്‍ പ്രകാശം ആവശ്യമാണ്. മനസ് അസ്വസ്ഥമാണ് കഥാനായകന്. ആ അവസ്ഥയിലേക്ക് ഒരു ചിരിയുമായി ആ പെണ്‍കുട്ടി കടന്നുവരുന്നു. മായാത്ത
സണ്ണി കുറ്റിക്കാട്ട് സിഎംഐ കുടുംബബന്ധങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും വന്നുചേര്‍ന്നിരിക്കുന്ന അപചയങ്ങള്‍ സമൂഹജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മൂല്യങ്ങള്‍, ധാര്‍മികത എന്നൊക്കെ പറയുന്നത് എന്തോ ചില പഴഞ്ചന്‍ ആശയങ്ങളാണെന്ന് പുതിയ തലമുറ കരുതുന്നു. മുതിര്‍ന്നവരില്‍ ചിലരും ഇതേ പാതയില്‍ ചരിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലും അനേകം കുടുംബങ്ങള്‍ ഇത്തരം കടുത്ത പ്രതിസന്ധികളെ കരുത്തോടെ അതിജീവിച്ച് മുന്നോട്ടുപോകുന്നു എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സുന്ദരവും സുദൃഢവുമായ കുടുംബജീവിതത്തിന് കുറുക്കുവഴികളുമില്ല. ജീവിതമെന്ന മഹാപ്രയാണത്തില്‍ ചെറുതും വലുതുമായ അനേകം പ്രശ്‌നങ്ങള്‍ ഓരോ
സ്വന്തം ലേഖകന്‍ കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമായി കര്‍ഷകര്‍ മാറിയിട്ടും അവരെ സംരക്ഷിക്കാനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിലത്തകര്‍ച്ച, വന്യമൃഗശല്യം തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളുടെ നടുവിലാണ് കര്‍ഷകര്‍. എന്നിട്ടും അവരുടെ വിലാപങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേട്ടില്ലെന്നു നടിക്കുന്നു. ഭരണാധികാരികളുടെ വാക്കുകളില്‍ കര്‍ഷക സ്‌നേഹം വഴിഞ്ഞൊഴുകുമ്പോഴും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ അനന്തമായി നീളുകയാണ്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി എല്ലാം നശിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും അധികൃതര്‍ അതൊന്നും കാണാത്ത ഭാവം നടിക്കുന്നു. കാട്ടുപന്നികളുടെ
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എല്ലാ സംസ്‌കാരങ്ങളിലും അനശ്വരതയുടെയും പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും മൂലമാതൃകയാണ് വൃത്തം. നിങ്ങള്‍ പുറപ്പെട്ടിടത്തുതന്നെ തിരികെയെത്തുന്നു എന്നതാണ് വൃത്തത്തില്‍ ചുറ്റുന്നതിന്റെ അഥവാ പ്രദക്ഷിണം വെയ്ക്കുന്നതിന്റെ ഒരര്‍ത്ഥം. നിങ്ങളുടെ അവസാനത്തിലാണ് നിങ്ങളുടെ ആരംഭം എന്ന് നിങ്ങള്‍ കണ്ടെത്തുന്നു. ശരിക്കും, പൂര്‍ണത്തില്‍ നിന്നും പൂര്‍ണമെടുത്താലും പൂര്‍ണം പൂര്‍ണത്തോട് കൂട്ടിയാലും കുറവും കൂടുതലുമില്ലെന്ന് ഉപനിഷത്തുകാരന്‍ പറയുമ്പോഴും ആദിമധ്യാന്തബോധം നമ്മിലുണര്‍ത്തുന്ന വാക്കാണത്. ദിനചര്യകളുടെ സ്വഭാവിക തുടര്‍ച്ചകളൊക്കെ സംഗതമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭക്ത്യാചാരങ്ങളൊക്കെ വിമര്‍ശനവിധേയമാകുന്ന യുക്തിപരതയുടെ കാലം കൂടിയാണിത്. ഒരു പക്ഷേ
ബ്രദര്‍ ജിതിന്‍ കപ്പലുമാക്കല്‍ ഡിസംബര്‍ വന്നെത്തി, നോമ്പ് നോറ്റ്, പുല്‍ക്കൂട് ഒരുക്കി രക്ഷകന്റെ വരവിനായുള്ള ഒരുക്കത്തിലാണ് ലോകം. ബാഹ്യമായ ഒരുക്കങ്ങള്‍ക്കപ്പുറം ആന്തരികമായ ഒരുക്കങ്ങളെ നാം മറന്നുകളയരുത്. രക്ഷകന്റെ വരവിനായി പിതാവായ ദൈവവും മാതാവും യൗസേപ്പിതാവും സ്വര്‍ഗവും ദൈവദൂതന്മാരും മാലാഖമാരും ഒരുങ്ങിയിരുന്നു. എന്നാല്‍ ലോകം അവനെ അറിഞ്ഞില്ല. അവനുവേണ്ടി സ്ഥലമൊരുക്കാന്‍ ആരുമുണ്ടായില്ല. ‘Our God is God of Small things’ കുഞ്ഞായി വന്നു പിറന്ന നമ്മുടെ ദൈവം കുഞ്ഞിക്കാര്യങ്ങളുടെ ദൈവമാണ്. ദൈവകുമാരന്‍ ആയിരുന്നിട്ടും അവന്‍ പുല്‍ക്കൂട്ടില്‍ പിറന്നു.
സൈജോ ചാലിശേരി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എന്നും സമാധാനത്തിന്റെയും ആശ്രയബോധത്തിന്റെയും തണല്‍വൃക്ഷമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് തൃശൂര്‍-വെട്ടുകാട് സ്‌നേഹാശ്രമം എന്ന പുനരധിവാസ കേന്ദ്രം. 1991-ലാണ് ഈ കേന്ദ്രത്തിന് തറക്കല്ലിടുന്നത്. അക്കാലത്ത് കോട്ടയം-വടവാതൂര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളായിരുന്ന ബ്രദര്‍ ഫ്രാന്‍സിസ് കൊടിയന്റെയും ബ്രദര്‍ വര്‍ഗീസ് കരിപ്പേരിയുടെയും സൗഹൃദസംഭാഷണങ്ങളിലൂടെയാണ് ജയില്‍ശിക്ഷ അനുഭവിച്ചവരുടെ പുനരധിവാസ കേന്ദ്രമെന്ന ആശയത്തിന് ചിറകുമുളയ്ക്കുന്നത്. ഈ ഉദ്യമത്തിനായി അവര്‍ ജപമാല അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും നടത്തി. 1986 ല്‍ ഇവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയില്‍സന്ദര്‍ശന യാത്രയാണ് ഇതിനെല്ലാം
Don’t want to skip an update or a post?