സത്യത്തിനും നീതിക്കുമായി പോരാടിയ അഭിഭാഷകന് അഡ്വ. ഡോ. എം.ജെ ചെറിയാന്റെ പോരാട്ടകഥ
- LATEST NEWS, വീക്ഷണം
- September 24, 2024
ജയ്‌സ് കോഴിമണ്ണില്‍ ലോകത്തിലെ പ്രഥമ ക്രൈസ്തവ എക്യുമെനിക്കല്‍ ദൈവാലയത്തിന് രൂപംകൊടുത്ത നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റും സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയവും റൂബിജൂബിലി നിറവില്‍. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ് നിലയ്ക്കല്‍. ക്രിസ്തുവിലുള്ള ഐക്യത്തില്‍ സഭകള്‍ ഒന്നാണെന്ന ചിന്തയില്‍ വളര്‍ന്നുവന്ന ആശയമാണ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. കേരളത്തിലെ മാര്‍ത്തോമാ പാരമ്പര്യവും വിശ്വാസപൈതൃകവും നിലനിര്‍ത്തുന്ന ഒമ്പത് അപ്പസ്‌തോലിക സഭകള്‍ ചേര്‍ന്നുള്ള നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് 1984-ലാണ് രൂപീകൃതമായത്. കേരളത്തിലെ കത്തോലിക്കാ സഭ (സീറോ മലബാര്‍,
ജോര്‍ജ് ഗ്ലോറിയ ‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’ നാല്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തേവര എസ്.എച്ച്. കോളജ് കോമ്പൗണ്ടിലെ കാത്തലിക് കരിസ്മാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ പന്തലിലെ സ്റ്റേജില്‍ നിന്ന് ഫാ. ജീനോ ഹെന്‍ട്രിക്‌സ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം സ്വര്‍ഗത്തില്‍ വി. പത്രോസ്, ഉറ്റു നോക്കിയിരുന്ന സ്വര്‍ഗീയരോടും ഇതു തന്നെ വിളിച്ചു പറഞ്ഞിരിക്കണം. അതെ, അന്ന് ഫാ. ജസ്റ്റിന്‍ പിന്‍ഹീറോ എണ്‍പത്തിയൊന്നില്‍പരം വര്‍ഷത്തെ ഇഹലോക വാസത്തിനുശേഷം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഒക്ടോബർ 27ന് ബിഷപ്പ് മാർ ജെയിംസ് കാളാശേരിയുടെ 74-ാം ഓർമദിനം ആചരിക്കുമ്പോൾ അടുത്തറിയാം, ക്രൈസ്തവരെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ച ദിവാൻ സർ സി.പിയെ ഒരു ഇടയലേഖനത്തിലൂടെ ‘പിടിച്ചുകെട്ടിയ’ സംഭവബഹുലമായ ചരിത്രം. തിരുവിതാംകൂറിനെ ഭരിച്ച സർ സി. പി. രാമസ്വാമി അയ്യർ ക്രൈസ്തവ വിദ്യാലയങ്ങളെ ദേശസാൽക്കരിക്കുവാൻ നടത്തിയ പരിശ്രമങ്ങളെ ശക്തിപൂർവ്വം എതിർത്ത് പരാജയപ്പെടുത്തിയത് മാർ ജയിംസ് കാളാശേരി പിതാവാണെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. 1945 ഓഗസ്റ്റ് 15 ന് അദേഹം പുറപ്പെടുവിച്ച ഇടയലേഖനം അന്ന് ‘ആറ്റം ബോംബ്’ തന്നെയായിരുന്നു.
പാപബോധത്തോടെ ക്രിസ്തുവിന്റെ കരംപിടിച്ച് വിശുദ്ധ ജീവിത വഴിയിലെത്തിയ ഫ്രാൻസിസ് അസീസിയെ കുറിച്ച് കേൾക്കാത്ത ക്രിസ്ത്യാനികളുണ്ടാവില്ല. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട, കൗതുകകരമായ 10 നുറുങ്ങ് വിവരങ്ങൾ, അദ്ദേഹത്തിന്റെ തിരുനാളിൽ (ഒക്‌ടോ. നാല്) പങ്കുവെക്കുന്നു ഫാ. ജയ്‌സൺ കുന്നേൽ MCBS 1. ഫ്രാൻസിസായ ജിയോവാനി എഴു കുട്ടികളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ് അസീസി. ജിയോവാനി എന്നായിരുന്നു മാമ്മോദീസാ നാമം. വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ച് സംസ്‌കാരം ഇഷ്ടമായിരുന്നതിനാലും പിന്നീട് ഫ്രാഞ്ചസ്‌കോ എന്ന
എന്താണ് കാവൽ മാലാഖമാരുടെ ദൗത്യം, അക്രൈസ്തവർക്കും കാവൽ മാലാഖമാരുണ്ടോ? കാവൽ മാലാഖ എന്ന് കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഒരുപിടി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കാവൽ മാലാഖമാരുടെ തിരുനാളിനോട് (ഒക്ടോ.2) അനുബന്ധിച്ച് മറുപടി നൽകുന്നു ലേഖകൻ. എ. ജെ. ജോസഫ് രചനയും സംഗീതവും നിർവഹിച്ച്,മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച, ‘കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ…’ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ രണ്ടിന്
1965 -ല്‍ വിസ്‌കോന്‍സിന്‍-മാഡിസ ണ്‍ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി മാറിയ മേരി കെന്നത്ത് കെല്ലര്‍ ഒരു കന്യാസ്ത്രീയാണെന്ന വിവരം ഇന്നും അധികമാര്‍ക്കുമറിയാത്ത ചരിത്രമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തി എന്ന പദവി ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സിസ്റ്റര്‍ കെല്ലറിന് നഷ്ടമായതെന്നതാണ് അതിലേറെ കൗതുകമുണര്‍ത്തുന്ന ചരിത്രം. സിസ്റ്റര്‍ കെല്ലര്‍ പിഎച്ച്ഡി സ്വീകരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ സയന്‍സിലെ ആദ്യ പിഎച്ച്ഡി വാഷിംഗ്ടണ്‍
ലൂർദിനും ഫാത്തിമയ്ക്കും വളരേമുമ്പേ, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്താൽ അനുഗൃഹീതമായ ദേശമാണ് ഫ്രാൻസിലെ ലാസലെറ്റ്. തന്റെ പുത്രന്റെ സന്നിധിയിലേക്ക് മടങ്ങിവരൂ എന്ന അപേക്ഷയുമായി കണ്ണീരോടെ പരിശുദ്ധ അമ്മ ലാസലെറ്റിൽ നൽകിയ സന്ദേശം ഇന്നും പ്രസക്തമാണ്. ഒരു കാലഘട്ടത്തിൽ, ‘കത്തോലിക്ക സഭയുടെ മൂത്തപുത്രൻ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദേശമായിരുന്നു ഫ്രാൻസ്. ലോകത്തിനുതന്നെ ക്രിസ്തുവിന്റെ പ്രകാശം പരത്താൻ കഴിവുള്ള വിശ്വാസീസമൂഹവും വിശുദ്ധ ജോൺ മരിയ വിയാനിയെപ്പോലെ ഒത്തിരിയേറെ പുണ്യാത്മാക്കളും ജീവിച്ച സ്ഥലം. പരിശുദ്ധ അമ്മയോട് പ്രത്യേക ഭക്തിയും ആദരവും ഫ്രാൻസിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു എന്നതിന്
വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നിത്യസഹായ മാതാവിന്റെ ചിത്രം എങ്ങനെ സന്യാസ സമൂഹമായ ‘ദിവ്യരക്ഷക സഭ’യുടെ കൈയിലെത്തി, നിത്യസഹായനാഥയോടുള്ള വണക്കം എങ്ങനെ ലോകമെങ്ങും വ്യാപിച്ചു? സംഭവബഹുലമായ ആ ചരിത്രം അടിത്തറിയാം, നിത്യസഹായമാതാവിന്റെ തിരുനാൾ ദിനത്തിൽ (ജൂൺ 27). ദീർഘമായ ചരിത്രവും ആഴമേറിയ അർത്ഥവും ഉള്ളതാണ് നിത്യസഹായമാതാവിന്റെ ചിത്രം. വിശുദ്ധ ലൂക്ക സുവിശേഷകൻ വരച്ചതെന്ന് കരുതപ്പെടുന്ന ഈ അത്ഭുതചിത്രം സെന്റ് ക്രീറ്റ് എന്ന ദ്വീപിൽ നൂറ്റാണ്ടുകൾക്കുമുമ്പേ വണങ്ങപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ആകൃഷ്ടനായ ഒരു വ്യാപാരി
Don’t want to skip an update or a post?