വിവാദമാകുന്ന വിവാഹങ്ങള്‍
- Featured, LATEST NEWS, ചിന്താവിഷയം
- November 18, 2024
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജിലെ അസിസ്റ്റന്റ്പ്രഫസറാണ്) ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും എക്‌സും ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാടെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുംവിധം എഴുത്തുകാരാല്‍ സമ്പുഷ്ടമാണ് സൈബര്‍ ലോകം. നന്മയുള്ളതും ക്രിയാത്മകവുമായ കാര്യങ്ങള്‍, വിരളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സൈബറിടങ്ങളില്‍ പലപ്പോഴും പ്രാമുഖ്യം ലഭിക്കുന്നത് വൈരബുദ്ധിയോടെയുള്ള രാഷ്ട്രീയവും വംശീയപരവുമായ ഇടപെടലുകള്‍ക്കാണ്. ഇതിന്റെ ചുവടുപിടിച്ച് രാഷ്ട്രീയപരമായും മതപരവും സാമുദായികപരമായും സാമൂഹ്യപരമായും ഉള്ള ധ്രുവീകരണം, വ്യക്തമായ ആസൂത്രണത്തോടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തെറ്റിനെയും ശരിയെയും
കത്തോലിക്കാ സഭയ്ക്ക് കൂടുതല്‍ ശാഖകള്‍ പൊട്ടിവിടര്‍ന്ന് പന്തലിക്കുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. സഭാ മക്കള്‍ കൂട്ടപലായനം നടത്തുന്നുവെന്നത് യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍ അത് വേര്‍പാടിന്റെയോ നഷ്ടങ്ങളുടെയോ കദനകഥകളാക്കുന്നതിനുപകരം ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും സങ്കീര്‍ത്തനങ്ങളാക്കി രൂപാന്തരപ്പെടുത്താന്‍ നമുക്കു കഴിയും. ഒരു കാര്യം ചെയ്താല്‍ മതി, അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എങ്കില്‍ സഭ കൂടുതല്‍ വളരുവാന്‍ ഈ അവസ്ഥയും അനുഗ്രഹകരമാകും എന്ന് എനിക്കുറപ്പുണ്ട്. കാരണം, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ജീവിതസാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതിജീവനത്തിനായി നാടുവിടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത് നീതികേടാകും. സഭാതനയര്‍ ചെന്നെത്തിയിരിക്കുന്ന ദേശങ്ങളിലെ
ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ നീ എന്നെ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിന്നെ തിരഞ്ഞെടുക്കുകയാണെന്ന് വായിച്ചും ധ്യാനിച്ചുമാണ് 1999 ജൂണ്‍ നാലിന് തൃശൂരിലുള്ള സെന്റ്‌മേരീസ് മൈനര്‍ സെമിനാരിയില്‍ ചെന്നത്. സെമിനാരിയില്‍ കാലുകുത്തിയപ്പോള്‍ തന്നെ ചങ്ക് ഒന്നുപിടഞ്ഞു. എല്ലാം ഉപേക്ഷിക്കാതെയാണ് ഞാന്‍ പുരോഹിതനാകാന്‍ വന്നിരിക്കുന്നത് എന്ന തോന്നല്‍ എന്നെ ഭയപ്പെടുത്തി. നിയതമായ ജീവിതക്രമമോ പഠനമികവോ പ്രാഗത്ഭ്യമോ ഒന്നുംതന്നെ എനിക്ക് ഉണ്ടായിരുന്നില്ല. ആ നാളുകളിലാണ് വീട്ടില്‍ ഒരു അതിഥി വന്നത്. എനിക്കൊരു അനിയത്തി കൊച്ചിനെ കൂടെ ഈശോ സമ്മാനിച്ച നാളുകളായിരുന്നു അത്. കൈക്കുഞ്ഞിനെയുംകൊണ്ടാണ്
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അടുത്തകാലത്ത് കണ്ട ഒരു കാര്യം പറയാം. ഒരു കുടുംബത്തിന്റെ കാര്യമാണ്. അപ്പന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍. അമ്മ ഒരു ഡോക്ടര്‍. രണ്ടു മക്കള്‍. മൂത്തത് മകന്‍. അവന്‍ പത്താംക്ലാസില്‍ ഈ വര്‍ഷം പരീക്ഷ എഴുതി. ഇളയത് മകള്‍. അവള്‍ ആറിലോ ഏഴിലോ മറ്റോ പഠിക്കുന്നു. ഇനി കണ്ട കാഴ്ച പറയാം. എല്ലാ ദിവസവും രാവിലെ ഇവര്‍ നാലുപേരുംകൂടി ദൈവാലയത്തില്‍ വന്ന് ദിവ്യബലിയില്‍ പങ്കെടുക്കും. പത്താംക്ലാസ് പരീക്ഷയുടെ സ്റ്റഡിലീവ് സമയത്താണ്
റ്റോം ജോസ് തഴുവംകുന്ന് ചുറ്റിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ നമുക്കു ലഭിച്ചിരിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു തീര്‍ക്കാന്‍പോലും സമയം തികയില്ല. ദൈവത്തിന്റെ സ്വന്തം നാടെന്നത് വെറും വാക്കല്ലെന്നും അതു യാഥാര്‍ത്ഥ്യമാണെന്നും തിരിച്ചറിയാനാകും. എന്നാല്‍ ചുറ്റുമിന്ന് എന്താണ് സംഭവിക്കുന്നത്? കണ്ണിലിരുട്ടു കയറുന്നതും ചങ്കിടിപ്പു കൂടുന്നതുമായ സാമൂഹ്യാന്തരീക്ഷം! ആരില്‍നിന്നും എന്തില്‍നിന്നും പ്രശ്‌നങ്ങള്‍ കടന്നുവന്നേക്കാമെന്ന ഭയം നമ്മെ വേട്ടയാടുന്ന കാലം. അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് സാക്ഷരകേരളത്തില്‍ നടക്കുന്നത്. എങ്ങോട്ടാണ് നമ്മുടെ യാത്ര? എന്തിനുവേണ്ടിയാണ് ഈ പടയോട്ടം? നിഗ്രഹിച്ചും പീഡിപ്പിച്ചും അടിച്ചമര്‍ത്തിയും നിശബ്ദരാക്കിയും സ്വന്തമാക്കുന്ന
ജ്യേഷ്ഠനും അനുജനും സ്‌നേഹിച്ചും പങ്കുവച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചെറിയൊരു തെറ്റിദ്ധാരണ ശത്രുതയായി മാറി. കണ്ടാല്‍ മുഖംതിരിക്കുന്ന വിധത്തിലേക്ക് പിണക്കം വേഗത്തില്‍ വളര്‍ന്നു. താമസിയാതെ ഇളയ സഹോദരന്‍ തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ നീളമുള്ള കിടങ്ങ് നിര്‍മ്മിച്ചു. അങ്ങനെ അവരുടെ വീടുകള്‍ തമ്മില്‍ ഉണ്ടായിരുന്ന വഴിയും അടഞ്ഞു. ഇതു കണ്ടപ്പോള്‍ ജ്യേഷ്ഠന്‍ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കോണ്‍ട്രാക്ടറെ വിളിച്ചിട്ടു പറഞ്ഞു, ”അവനുമായി ബന്ധപ്പെട്ടതൊന്നും എനിക്കിനി കാണണ്ടാ. അതുകൊണ്ട് മതിലിന്റെ ഉയരത്തിന്റെ കാര്യം പ്രത്യേകം
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ പി.യു. തോമസ് എന്ന കോട്ടയത്തെ നവജീവന്‍ തോമസുചേട്ടനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കി 16-ാം വയസില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന തോമസുചേട്ടന്‍ താന്‍ കണ്ടുമുട്ടിയ ‘മാലാഖ’മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകള്‍ പി.യു തോമസ് എന്ന നവജീവന്‍ തോമസുചേട്ടനോട് ഒരു ആഗ്രഹം പറഞ്ഞു:
ഇ.എം പോള്‍ തന്റെ വിളിയും നിയോഗവും തിരിച്ചറിയാന്‍ പ്രായമാകുംമുമ്പുതന്നെ മുളവന വീട്ടില്‍ ബേബിയുടെ ഉള്ളില്‍ ഒരു മോഹമുദിച്ചു, ഒരു ദൈവാലയ ഗാനശുശ്രൂഷകനാകണം. അന്നത്തെ സുറിയാനി കുര്‍ബാനയിലെ ലളിതസുന്ദരമായ പാട്ടുകളുടെ വശ്യഭാവങ്ങള്‍ ബേബിയുടെ സഹജമായ സംഗീതാഭിമുഖ്യത്തെ തൊട്ടുണര്‍ത്തുകയായിരുന്നു. ഹാര്‍മോണിയം, ഡ്രം, ട്രയാംഗിള്‍ എന്നിവയാണ് അക്കാലത്തെ വിശുദ്ധ കുര്‍ബാനയിലെ വാദ്യോപകരണങ്ങള്‍. നല്ല താളബോധമുണ്ടായിരുന്ന ബേബിക്ക് പന്ത്രണ്ടാം വയസില്‍തന്നെ ട്രയാംഗിള്‍ വായിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായ പ്രാല്‍ സെന്റ് ആന്റണീസ് ദൈവാലയത്തിലെ ട്രയാംഗിള്‍
Don’t want to skip an update or a post?