100 രൂപക്ക് രണ്ട് താഴ് വാങ്ങിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലെ മരണം ഒഴിവാക്കാമായിരുന്നില്ലേ?
- ASIA, Featured, Kerala, LATEST NEWS, മറുപുറം
- July 5, 2025
ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ മണിപ്പൂരില്‍ കലാപം ആരംഭിച്ച സമയം. 2023 മെയ് മാസം നാലാം തിയതിയാണ് മേരി (യഥാര്‍ത്ഥ പേരല്ല)യുടെ ഗ്രാമം ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപെടുകയല്ലാതെ വേറെ വഴികളില്ലായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ മേരി അമ്മയോടും സഹോദരങ്ങളോടുംകൂടി ഓടി എത്തിച്ചേര്‍ന്നത് ഒരു കൊടുംവനത്തിന്റെ നടുവിലാണ്. അവിടെവച്ച് അവള്‍ക്ക് പ്രസവവേദന ആരംഭിച്ചു. അങ്ങനെ അവരുടെ ആദ്യപുത്രന്‍ കാടിന് നടുവില്‍ മണിപ്പൂര്‍ സംഘര്‍ഷത്തിനിടയില്‍ ജനിച്ചുവീണു. ഈ അമ്മയും മകനും ഇപ്പോള്‍ കാംഗ്‌പോക്പി അഭയാര്‍ത്ഥി ക്യാമ്പിലാണ്. ഇത്തരം നിസഹായരായ അനേക മനുഷ്യര്‍ക്ക്
ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവതിയും ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ചെറുപ്പക്കാരനും നടത്തിയ, വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതെര്‍ കൊലപാതകത്തിലെത്തിയത് എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. തിരുവനന്തപുരം സ്വദേശികളായ ഈ ജോഡി, കോഴിക്കോട്ട് ഒരു വാടകവീട്ടിലാണ് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ താമസിച്ചത്; അവരുടെ വീട്ടുകാരും നാട്ടുകാരും അറിയാതെ. യുവതി ഉന്നതകുലജാതയും യുവാവ് പട്ടികജാതിക്കാരനും. സ്വസമുദായത്തില്‍നിന്ന് നല്ല ഒരു ആലോചന വന്നപ്പോള്‍ യുവതി വീട്ടുകാരോട് കല്യാണത്തിന് സമ്മതം
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2012 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല്‍ ആണ് മാര്‍ക്ക്. മാര്‍ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള്‍ അഥവാ മാനദണ്ഡങ്ങള്‍ ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം
ടി.ദേവപ്രസാദ് കോളജ് അധ്യാപികയായ ഭാര്യ. പത്രപ്രവര്‍ത്തകനായ ഭര്‍ത്താവ്. മിടുക്കിയായ മകളും മിടുക്കനായ മകനും. പള്ളിയോടും പട്ടക്കാരോടും ചേര്‍ന്നു ജീവിക്കുന്ന ദൈവഭയമുള്ള കുടുംബം. അശനിപാതം പോലെ അവിടുത്തെ അമ്മയെ കാന്‍സര്‍ പിടികൂടുന്നു. പതിനഞ്ചു വര്‍ഷം അവര്‍ ഒന്നിച്ചു നിന്ന് ആ മഹാരോഗത്തോട് പടവെട്ടി. 2005 മുതല്‍ 2020 ഓഗസ്റ്റ് 20 വരെ. അവസാനം കാന്‍സറിനെ പരാജയപ്പെടുത്തി ആ അമ്മ ഏറെ സംതൃപ്തിയോടെ തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവിന്റെയും മക്കളുടെയും ഹൃദയത്തിലേക്ക് താമസം മാറ്റി. ആ കഥയാണ് പാലാ അല്‍ഫോന്‍സാ
ഫാ. ജോബി പുളിക്കക്കുന്നേല്‍ (ലേഖകന്‍ ഇടുക്കി രൂപതാ മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടറാണ്). എറണാകുളത്ത് കോളജില്‍ പഠിക്കുന്ന കാലം. ഞായറാഴ്ച ദൈവാലയത്തിലെ തിരക്കുകളെല്ലാം കഴിഞ്ഞ് വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു. പാര്‍ക്കിലെത്തിയപ്പോള്‍ കോളജില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു സംഘം അവിടെ എത്തി. ആ സംഘത്തിലെ ഒരു പെണ്‍കുട്ടി എന്നെ വിളിച്ചു. ”ഫാദര്‍ ഞങ്ങളുടെ കോളജില്‍ എംഎയ്ക്കു പഠിക്കുന്നതല്ലേ? കോളജില്‍വച്ച് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ പെയിംഗ് ഗസ്റ്റ് ഹോസ്റ്റലിലെ കുറച്ചു ഫ്രണ്ട്സ് ഫാദറിന്റെ കൂടെയാണ് പഠിക്കുന്നത്.” അവള്‍ പറഞ്ഞു.
മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തില്‍ പ്രാര്‍ത്ഥിച്ചതുപോലെ അത്ര ആത്മാര്‍ത്ഥമായി ഡോ. മേരി നീല്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല. ‘അങ്ങയുടെ ഹിതം എന്റെ ജീവിതത്തില്‍ നിറവേറട്ടെ’എന്ന പ്രാര്‍ത്ഥനയിലൂടെ നീല്‍ തന്റെ ജീവിതം മുഴുവന്‍ ദൈവത്തെ ഭരമേല്‍പ്പിക്കുകയായിരുന്നു. കയാക്കിംഗ് ട്രിപ്പിനിടയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ട് ബോട്ട് സഹിതം വെള്ളത്തിനടിയിലായ മേരി നീലിനെ ഏകദേശം ഇരുപത് മിനിറ്റിനുശേഷമാണ് ശേഷമാണ് സുഹൃത്തുക്കള്‍ പുറത്തെടുക്കുന്നത്. സാധാരണ ഒരു മനുഷ്യന് ഒരിക്കലും വെള്ളത്തിനടിയില്‍ അതിജീവിക്കാന്‍ കഴിയാത്ത അത്ര സമയത്തിന് ശേഷം… വെള്ളത്തിനടിയില്‍ വച്ച് ആ പ്രാര്‍ത്ഥന ചൊല്ലി
ഇ.എം പോള്‍ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി സന്തോഷത്തോടെ ഏറ്റെടുക്കുന്ന സഹനങ്ങള്‍ കൃപയുടെ ഉറവിടങ്ങളാണെന്ന പാഠം മംഗലത്ത് ദേവസി പഠിച്ചത് സ്വന്തം പിതാവില്‍നിന്നാണ്. സഹനങ്ങള്‍ ആത്മാക്കളുടെ രക്ഷയ്ക്ക് ഉപകരിക്കുമെങ്കില്‍ ഒരു സഹനവും പാഴാക്കരുതെന്ന ബോധ്യം ചെറുപ്പത്തില്‍ തന്നെ ദേവസിക്കുണ്ടായിരുന്നു. അങ്ങനെ ചെറുതും വലുതുമായ എല്ലാ സഹനങ്ങളും ഈശോയുടെ തിരുഹൃദയത്തില്‍ നിക്ഷേപിച്ചാണ് എറണാകുളം സ്വദേശിയായ ദേവസി വളര്‍ന്നു വന്നത്. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ദൈവകരങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിച്ചപ്പോള്‍ വലിയൊരു മിഷനറി ശുശ്രൂഷക്ക് രൂപം നല്‍കുന്നതിനായി ദേവസിയുടെ ജീവിതം ദൈവം ഉപയോഗിക്കുകയായിരുന്നു. പ്രേഷിതപ്രവര്‍ത്തനത്തിന് ജോലി
ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ സെമിനാരിയിലെ ഏകാന്തതയെ അതിജീവിച്ചത് വായനയിലൂടെയായിരുന്നു. അത് പരി. അമ്മ തന്ന ബോധ്യമായിരുന്നു. വിശുദ്ധരുടെ ജീവചരിത്രവും പരി. അമ്മയുടെ സന്ദേശങ്ങളും ഞാന്‍ നിരന്തരം വായിച്ചിരുന്നു. എനിക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ എങ്ങനെയെങ്കിലും എന്റെ കൈയില്‍ എത്തുമായിരുന്നു. അതു പരിശുദ്ധ മാതാവിന്റെ അനുഗ്രഹമായിട്ടാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സെമിനാരി കാലഘട്ടത്തില്‍ എനിക്ക് ലഭിച്ച പുസ്തകമാണ് ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം.’ ഈ പുസ്തകം ‘സോഫിയാ ബുക്‌സ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ
Don’t want to skip an update or a post?