Follow Us On

11

April

2025

Friday

  • ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ  തേടിയിറങ്ങിയ കന്യാസ്ത്രീ

    ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തേടിയിറങ്ങിയ കന്യാസ്ത്രീ0

    ഫാ. ജെന്‍സണ്‍ ലാസലെറ്റ് ആന്ധ്രക്കാരി കന്യാസ്ത്രീ പങ്കുവച്ച അനുഭവം. അവര്‍ എംഎസ്ഡബ്ലിയു പഠനത്തിനുശേഷം ബംഗളൂരുവിലെ ഒരു കോളജില്‍ പഠിപ്പിക്കുന്ന കാലം. ഒരു ദിവസം കോളജില്‍നിന്ന് മടങ്ങിവരുമ്പോള്‍ മുന്നിലതാ ഒരു ഭിന്നലിംഗക്കാരി (transgender). പൊതുവെ അങ്ങനെയുള്ളവരെ ഭയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുമ്പില്‍ വന്ന് നില്‍ക്കുന്ന വ്യക്തിയെ കണ്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കൂടുകെട്ടി. പേടിമൂലം ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. ഉള്ളില്‍ നിന്നും കിട്ടിയ ദൈവിക പ്രചോദനമനുസരിച്ച് ഇങ്ങനെ ചോദിച്ചു: ”താങ്കള്‍ക്ക് സുഖമാണോ?” ആ ചോദ്യം കേട്ടതേ അവര്‍ കരയാന്‍ തുടങ്ങി.

  • ആരാധനയുടെ 40 വര്‍ഷങ്ങള്‍

    ആരാധനയുടെ 40 വര്‍ഷങ്ങള്‍0

    സിസ്റ്റര്‍ മേരി റോസിലി എല്‍എസ്ഡിപി (എല്‍എസ്ഡിപി സഭയുടെ സുപ്പീരിയര്‍ ജനറല്‍) 40 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കുന്നന്താനം ദൈവപരിപാലന ഭവനത്തില്‍ നിത്യാരാധന ആരംഭിച്ചത്. ദൈവപരിപാലന ഭവനത്തിന്റെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചാപ്പലില്‍ കയറി ഏത് അസാധ്യകാര്യം ചോദിച്ചാലും ദൈവം സാധിച്ചുകൊടുക്കുന്നതായും ഈ ഭവനത്തിലേക്ക് കടന്നുവരുമ്പോള്‍ത്തന്നെ ദിവ്യകാരുണ്യശക്തി അനുഭവവേദ്യമാകുന്നതായും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ 40 വര്‍ഷക്കാലം ഇവിടെ ആറ് എണ്ണ വിളക്കുകള്‍ രാത്രിയും പകലും ഇടമുറിയാതെ ഈശോയുടെ മുമ്പില്‍ കത്തുന്നു. ഈ ഭവനത്തിന്റെ പ്രവേശനകവാടത്തില്‍ത്തന്നെയാണ് ചാപ്പല്‍. ദൈവപരിപാലനയില്‍മാത്രം ആശ്രയം കണ്ടെത്തി സിസ്റ്റര്‍

  • ദൈവസ്‌നേഹത്തിന്റെ  കരസ്പര്‍ശം

    ദൈവസ്‌നേഹത്തിന്റെ കരസ്പര്‍ശം0

     ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ ഹൈദരാബാദില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെ മെഡ്ച്ചല്‍ ജില്ലയിലെ യെല്ലംപേട്ട് എന്ന ഗ്രാമത്തിലാണ് ‘ദൈവാലയം’ എന്ന് കൊച്ചുമാലാഖമാരുടെ ഭവനം സ്ഥിതിചെയ്യുന്നത്. കമില്ലസ് സന്യാസസഭയുടെ പുതിയൊരു ശുശ്രൂഷാശൃംഖലയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള ഈ ഭവനം. 2017-ല്‍ പത്തുകുട്ടികളുമായി ആരംഭിച്ച ഈ ഭവനത്തില്‍ ഇപ്പോള്‍ മുപ്പതോളം കുട്ടികളുണ്ട്. കൂടാതെ മറ്റ് മുപ്പത് കുട്ടികളെ ശുശ്രൂഷിക്കാവുന്ന മറ്റൊരു ഭവനത്തിന്റെ നിര്‍മാണവും വെഞ്ചരിപ്പും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. രോഗികളെ ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന

  • ലഹരി അനുഭവങ്ങള്‍

    ലഹരി അനുഭവങ്ങള്‍0

    ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര കപ്പൂച്ചിന്‍ (ലേഖകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസറാണ്) നല്ലൊരു ഭര്‍ത്താവായിരുന്നു തോമസ്. സഹോദരങ്ങളുടെ എല്ലാം പ്രിയപ്പെട്ടവന്‍. മക്കളെ സംബന്ധിച്ചിടത്തോളം ഇത്ര നല്ലൊരു അപ്പനെ കിട്ടാനില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വീട്ടിലെ പാചകം മുതല്‍ എല്ലാ പണിയും ചെയ്യും. ഭാര്യക്ക് പരാതി പറയാന്‍ മേഖലകള്‍ ഒന്നും തന്നെയില്ല. ജോലിചെയ്യുന്ന ബാങ്കില്‍ ആകട്ടെ അനേകം ആദരവുകള്‍ ലഭിച്ച വ്യക്തിയാണ്. ഈയിടെയായിട്ട് അദ്ദേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരു സങ്കടമുണ്ട്-തോമസിന്റെ കുടി അല്പം

  • അടയാളങ്ങള്‍ മായ്ക്കുന്ന ക്രൈസ്തവര്‍

    അടയാളങ്ങള്‍ മായ്ക്കുന്ന ക്രൈസ്തവര്‍0

    ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സിഎംഐ കല്ല് ഒരു സംസ്‌കാരമാണ്. ചരിത്രത്തില്‍ ഒരു ശിലായുഗം ഉണ്ടായിരുന്നു. അതാണു മനുഷ്യനെ മനുഷ്യനാകാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച സംസ്്കാരമെന്നു ചരിത്രപണ്ഡിതര്‍ക്ക് അറിയാം. 4000 ബി.സി വരെ ഈ ശിലായുഗം നിലനിന്നിരുന്നു എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. പാലിയോലിത്തിക് (Paleolithic), മെസോലിത്തിക് (Mesolithic), നിയോലിത്തിക് (Neolithic) എന്നിവയടങ്ങുന്ന ശിലായുഗത്തില്‍നിന്നാണ് മനുഷ്യന്‍ പുരോഗമിച്ചത്. സാരമായ നാശം വരുത്താത്ത ഒരൊറ്റ യുഗമേ ഉണ്ടായിട്ടുള്ളൂ, അതു ശിലായുഗമായിരുന്നു. ശിലയുടെ ആയുസ് ശില ഒന്നിനെയും നശിപ്പിച്ചിട്ടില്ല, സംരക്ഷിച്ചിട്ടേയുള്ളൂ. എന്നാല്‍ പിന്നീടു

  • കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?

    കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കേരളത്തിനും മലയാളികള്‍ക്കും നാംതന്നെ നല്‍കുന്ന ചില വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം, പ്രബുദ്ധകേരളം തുടങ്ങിയവ. ഇവയെല്ലാം ശരിയായ വിശേഷണങ്ങളാണുതാനും. എന്നാല്‍ അടുത്ത കാലത്ത് ഇവിടെ നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. നമുക്ക് ചോദിക്കേണ്ടിവരുന്നു: കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്? നമ്മളാരും സങ്കല്‍പിക്കാത്തതും കേട്ടുകേള്‍വിപോലുമില്ലാത്തതുമായ ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും കഥകള്‍ നിരന്തരം കേള്‍ക്കുകയാണ്. ഈ ദുരന്തങ്ങളെ നമുക്ക് ഏതാനും വിഭാഗങ്ങളായി തിരിച്ച് കാണാന്‍ ശ്രമിക്കാം. കുടുംബപ്രശ്‌നങ്ങളാണ്

  • കണ്ണു തെളിയാന്‍

    കണ്ണു തെളിയാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ആഷാമേനോന്റെ തനുമാനസിയിലൂടെ പരിചയപ്പെട്ട ഒരു ഗ്രന്ഥമുണ്ട്. റോബര്‍ട്ട്പിര്‍സിഗിന്റെ Zen and the Art of Motor cycle Maintenance . ഒരപ്പന്റെയും മകന്റെയും വേനല്‍ക്കാല സവാരിയുടെ പ്രതിപാദനം. ചെയ്യുന്ന ഓരോ കര്‍മത്തിന്റെയും ഗുണപൂര്‍ണിമയാണ് ഇതിലെ ശാഠ്യം. എളുപ്പമായതിനെ അന്വേഷിക്കുന്നതിനു പകരം ഉത്കൃഷ്ടമായവയെ തേടുന്ന ഒരു മാറ്റത്തിലേക്കാണ് ക്ഷണം. ആന്തരികസ്വാസ്ഥ്യത്തില്‍ നിന്നുള്ള ഉറവുപൊട്ടലുകളാണ് സകലഭാവങ്ങളെയും ശമിപ്പിക്കുന്നതും സമസ്തകര്‍മങ്ങളെയും നിറവുള്ളതാക്കുന്നതും. ഓരോ ജീവജാലത്തിനും ആന്തരികമായൊരു കാലാവസ്ഥയുണ്ട്. അത് രൂപപ്പെടുന്നത് ബാഹ്യമായ കാലാവസ്ഥയ്ക്കനുസൃതമായിട്ടാണ് എന്നിങ്ങനെ ക്ലോദ് ബര്‍ണാദിനെ പുരസ്‌കരിച്ചാണ്

  • ‘ശാന്ത’യായ മിഷനറി

    ‘ശാന്ത’യായ മിഷനറി0

    ഇ.എം. പോള്‍ കെനിയന്‍ സ്വദേശിനിയായ കാതറിന്‍ നെറോണ എന്ന റിട്ടയേര്‍ഡ് അധ്യാപികക്ക് മറവിരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരു മുറിയില്‍ പൂട്ടിയിടേണ്ട അവസ്ഥയിലാണ് സിസ്റ്റര്‍ ശാന്തമ്മ ഡിഎച്ച്എം അവരുടെ പക്കലെത്തിയത്. എല്ലാവരോടും ബഹളംവയ്ക്കുകയും അക്രമസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന കാതറിനെ മിഷനറി സന്യാസിനിയായ സിസ്റ്റര്‍ ശാന്തമ്മയുടെ സാന്നിധ്യം ഏറെ സ്വാധീനിച്ചു. സിസ്റ്റര്‍ അടുത്തെത്തിയാല്‍ അവര്‍ ശാന്തയാകും. വളരെ സൗമ്യതയോടും സ്‌നേഹത്തോടുംകൂടെ സിസ്റ്ററിനോട് സംസാരിക്കും. സിസ്റ്ററിനെ സ്വീകരിക്കാനും സല്‍ക്കരിക്കാനും വലിയ ഉത്സാഹം കാണിക്കും. കാതറിനപ്പോലെ തന്നെ സിസ്റ്റര്‍ ശാന്തമ്മയുടെ സ്‌നേഹവും പരിചരണവും

Don’t want to skip an update or a post?