വിവാദമാകുന്ന വിവാഹങ്ങള്‍
- Featured, LATEST NEWS, ചിന്താവിഷയം
- November 18, 2024
ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ സെമിനാരി നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ നിയമം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നതായിരുന്നെങ്കിലും ഫിലോസഫി തീരുന്നതുവരെ ഒരു മുഴുവന്‍ കുര്‍ബാനയില്‍ പോലും ഞാന്‍ സജ്ജീവമായി പങ്കെടുത്തിട്ടില്ല. കാരണം വിശുദ്ധ കുര്‍ബാന എനിക്ക് അനഭവമായിരുന്നില്ല. വിശുദ്ധ കുര്‍ബാനയോട് എന്തിനായിരുന്നു ഇത്ര അകലം എന്നെനിക്കറിയില്ല. ഒരുപക്ഷേ പിശാചിന്റെ വലിയ തട്ടിപ്പ് തന്നെയായിരിക്കണം ഈ ഒരു മനോഭാവത്തിലേക്ക് എന്നെ നയിച്ചിരുന്നതെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. എവിടെപ്പോയാലും വിശുദ്ധ കുര്‍ബാന മുടക്കരുതെന്ന് ഉപദേശിച്ചാണ് റെക്ടറച്ചനും ആധ്യാത്മിക പിതാവും
‘സഭയുടെ ജനാലകള്‍ തുറന്നിടുക. പരിശുദ്ധാത്മാവാകുന്ന ‘ഫ്രഷ് എയര്‍’ വിശ്വാസികളുടെ ഹൃദയത്തെ നവീകരിക്കട്ടെ.’ പന്തക്കുസ്താ തിരുനാളിനായി സഭ മുഴുവന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ആരംഭം കുറിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ സഭയുടെ വാതിലുകള്‍ തുറന്നതിന് ശേഷമാണ് കത്തോലിക്ക സഭയെ ആകമാനം നവീകരണത്തിലേക്ക് നയിച്ച കരിസ്മാറ്റിക്ക് മുന്നേറ്റം പടര്‍ന്നുപന്തലിച്ചത്. ഇന്നും നമ്മുടെ ജീവിതത്തിലും സഭയിലും ഒരു പുതിയ പന്തക്കുസ്താ സംഭവിക്കുന്നതിന് മുന്നോടിയായി തുറക്കേണ്ട അനവധി
സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പഠനത്തിന് അന്യസം സ്ഥാനങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ പല സിനിമകളിലും കാണാം. റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ cmi 2012 ഓഗസ്റ്റ് രണ്ടിന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് മദ്യപാനം, പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയില്‍ ഉള്‍പ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും
കത്തോലിക്കാ കുടുംബത്തില്‍ വളര്‍ന്ന ഒരു യുവാവ് വിദ്യാഭ്യാസ യോഗ്യതകള്‍ പലതും കൈവരിച്ച ശേഷം വീട് വിട്ടിറങ്ങിപ്പോയി. ഏതാനും അക്രമികളോടൊപ്പം ചേര്‍ന്ന് പല കൊലപാതകങ്ങളിലും പങ്കാളിയായി. ഈ യുവാവിന്റെ വീടിന്റെ സമീപത്തുള്ള ഒരു കുടുംബത്തില്‍ കവര്‍ച്ച നടത്തുവാന്‍ അക്രമിസംഘം ഒരിക്കല്‍ തീരുമാനിച്ചു. കവര്‍ച്ചയുടെ തലേദിവസം കവര്‍ച്ച ചെയ്യപ്പെടുന്ന കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ മേല്‍പ്പറഞ്ഞ യുവാവ് നിയുക്തനായി. അതനുസരിച്ച് അവന്‍ സ്വന്തം വീട്ടിലെത്തി. തന്റെ വീട്ടില്‍ അന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഭക്തി ആചരിക്കുകയും വിശുദ്ധന്റെ സ്തുതിക്കായി പാവപ്പെട്ട
”തൊഴിലിനെയും തൊഴിലിന്റെ അന്തസിനെയും നിഷേധിക്കുക എന്നതിനെക്കാള്‍ മോശമായ ഒരു ദാരിദ്ര്യാവസ്ഥയില്ല” (ഫ്രാന്‍സിസ് പാപ്പ, ഫ്രത്തേലി തൂത്തി 162). തൊഴിലാളി സമൂഹത്തോടുള്ള തിരുസഭയുടെ പ്രത്യേക കരുതലിന്റെ പ്രതീകമെന്ന നിലയില്‍ മെയ് ഒന്നിനുതന്നെയാണ് ആഗോള കത്തോലിക്കാ സഭ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിച്ചു വരുന്നത്. നമ്മുടെ നാഥനും രക്ഷകനുമായിരുന്ന യേശുവും തൊഴിലാളിയായിരുന്നുവെന്ന് (മര്‍ക്കോ. 6:3) നമുക്കോര്‍ക്കാം. തൊഴിലിനും തൊഴിലിന്റെ കര്‍ത്താവായ തൊഴിലാളിക്കും ഏറ്റവും ഉന്നതമായ സ്ഥാനമാണ് തിരുസഭ കല്പിച്ചനുവദിച്ചിട്ടുള്ളത്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ തിരുസഭയെ സിനഡല്‍ സഭയായി
സ്വന്തം ലേഖകന്‍ 2005 ഒക്‌ടോബര്‍ 15ന് ആ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ച ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. കുട്ടികളുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവരുടെ തന്നെ ഭാഷയില്‍ ദിവ്യാകാരുണ്യത്തെക്കുറിച്ചും കുമ്പസാരത്തെക്കുറിച്ചും പാപ്പ നല്‍കിയ ലളിതമായ വിശദീകരണങ്ങള്‍ ആ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ അനുഗ്രഹമായി മാറി. ഓരോ കുമ്പസാരത്തിനുശേഷവും അതേ പാപങ്ങള്‍ വീണ്ടും ചെയ്യുന്ന സാഹര്യത്തില്‍ വീണ്ടുംവീണ്ടും കുമ്പസാരത്തിനായി അണയേണ്ടതുണ്ടോ എന്നതായിരുന്നു ലിവിയയുടെ ചോദ്യം. അതിന് പാപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു -”നാം
ജോസ് പി. മാത്യു പാലാ എപ്പാര്‍ക്കി അംഗവും സെന്റ് തോമസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ.കുര്യന്‍ മറ്റം യുവഹൃദയങ്ങളെ കീഴടക്കിയ ഒരു വൈദികനാണ്. ജീസസ് യൂത്ത് ആത്മീയമുന്നേറ്റത്തെ നെഞ്ചിലേറ്റിയ അച്ചന്റെ സാന്നിധ്യവും ഉപദേശങ്ങളും യുവാക്കള്‍ക്ക് ഇന്നും ആവേശമാണ്. 2001-ല്‍ സെന്റ് തോമസ് കോളജിന്റെ പടിയിറങ്ങിയ കുര്യനച്ചന്‍ കൂടുതല്‍ തിരക്കുകളിലേക്കും ആവേശകരമായ പ്രവര്‍ത്തനങ്ങളിലേക്കുമാണ് കാലെടുത്തുവച്ചത്. ജലന്തര്‍ ട്രിനിറ്റി കോളജിന്റെ ആദ്യപ്രിന്‍സിപ്പല്‍, പാലാ രൂപതാ ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍, ജീസസ് യൂത്തിന്റെ പാലാ രൂപതാ ഡയറക്ടര്‍, ധ്യാനഗുരു, ഇടവകവികാരി
ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ നോമ്പുകാലത്ത് ധ്യാനം നടത്താനായി അമേരിക്കയിലേക്ക് പോകാന്‍ ഞാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട്, അവിടെനിന്ന് തലസ്ഥാനമായ വാഷിംഗ്ടണ്‍ വരെ നീളുന്ന ഏകദേശം 22 മണിക്കൂര്‍ യാത്ര. ഉള്ളിലേക്ക് കയറാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് പുറകില്‍ കുറച്ചുപേര്‍കൂടി ഏകദേശം എഴുപതു വയസിന് മുകളില്‍ പ്രായമുള്ള ഒരു അമ്മച്ചിയെ യാത്രയാക്കുന്നത് ശ്രദ്ധിച്ചത്. മകനും മകന്റെ ഭാര്യയും മക്കളുംകൂടിയാണ് യാത്രയാക്കുന്നത്. വളരെ ദീര്‍ഘമായ യാത്ര ചെയ്യേണ്ടതിന്റെ, അതും തനിച്ച്, ആകുലതയും അസ്വസ്ഥതകളും അമ്മച്ചിയിലും ഒറ്റയ്ക്കുവിടുന്നതിന്റെ
Don’t want to skip an update or a post?