ഉദരത്തിലെ ജീവനുവേണ്ടി ചികിത്സ നിരസിച്ച അമ്മ
- Featured, LATEST NEWS, കാലികം
- November 6, 2024
സ്വന്തം ലേഖകന്‍ ചരിത്രപ്രസിദ്ധമായ പഴനിക്കും പൊള്ളാച്ചിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന കൊച്ചുഗ്രാമമാണ് ഉടുമല്‍പട്ട്. കേരളത്തിന്റെ അതിര്‍ത്തിയായ മൂന്നാറിനും അമരാവതി ഡാമിനും സമീപം സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ ഗ്രാമം തെങ്ങിന്തോപ്പുകളാല് സമൃദ്ധമാണ്. അന്നംതേടി അലയുന്ന മനുഷ്യര്‍ ജീവിതമാര്‍ഗം തേടി ഈ കൊച്ചുഗ്രാമത്തിലും എത്തിച്ചേര്‍ന്നു. അവരുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദൈവാശ്രയബോധത്തിന്റെയും ഫലമായി 2006-ല്‍ ഒരു കൊച്ചുദൈവാലയം വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമധേയത്തില്‍ ഇവിടെ പടുത്തുയര്‍ത്തി. ഇന്ന് ഈ ദൈവാലയത്തില്‍ അംഗങ്ങളായി മുപ്പതോളം കുടുംബങ്ങളുണ്ട്. ഇതില്‍ പത്തു കുടുംബങ്ങള്‍ക്കുമാത്രമാണ് സ്വന്തമായി ഭവനമുള്ളത്. ബാക്കിയുള്ളവര്‍ കൂലിപ്പണി
റവ. ഡോ. പോളി മണിയാട്ട് മലങ്കര കുര്‍ബാനയിലെ പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും പ്രകടമാകുന്ന രഹസ്യാത്മകതയെ അത്ഭുതാദരവോടെ നോക്കിക്കാണുകയും അവയിലൂടെ പ്രകാശിതമാകുന്ന ദൈവശാസ്ത്രത്തെ സമ്യക്കായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ഫാ. സജി ജോര്‍ജ് ഇടനാട്ടുകിഴക്കേതില്‍ ഒഐസിയുടെ ‘ത്രോണോസിലെ സൂര്യന്.’ മലങ്കര കുര്‍ബാനയുടെ ദൈവശാസ്ത്രത്തെയും ആധ്യാത്മിക മാനങ്ങളെയും നിര്‍ണായകമായി സ്വാധീനിക്കുന്ന ബുക്റോ, തീക്കല്‍പ്പാറ എന്നീ പദപ്രയോഗങ്ങളെ ധ്യാനാത്മകമായി അപഗ്രഥിച്ച്, ദൈവികരഹസ്യത്തിന്റെ ആഘോഷത്തെ അയാളപ്പെടുത്താന്‍ ഈ പദങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് പുസ്തകത്തിലുള്ളത്. ഈ പദപ്രയോഗങ്ങളെല്ലാം രക്ഷകനായ മിശിഹായുടെ രക്ഷാകര്‍മത്തിലേക്ക് വിരല്‍ചൂണ്ടുന്നവയായതിനാല്‍
ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന് സെമിനാരി നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ നിയമം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നതായിരുന്നെങ്കിലും ഫിലോസഫി തീരുന്നതുവരെ ഒരു മുഴുവന്‍ കുര്‍ബാനയില്‍ പോലും ഞാന്‍ സജ്ജീവമായി പങ്കെടുത്തിട്ടില്ല. കാരണം വിശുദ്ധ കുര്‍ബാന എനിക്ക് അനഭവമായിരുന്നില്ല. വിശുദ്ധ കുര്‍ബാനയോട് എന്തിനായിരുന്നു ഇത്ര അകലം എന്നെനിക്കറിയില്ല. ഒരുപക്ഷേ പിശാചിന്റെ വലിയ തട്ടിപ്പ് തന്നെയായിരിക്കണം ഈ ഒരു മനോഭാവത്തിലേക്ക് എന്നെ നയിച്ചിരുന്നതെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. എവിടെപ്പോയാലും വിശുദ്ധ കുര്‍ബാന മുടക്കരുതെന്ന് ഉപദേശിച്ചാണ് റെക്ടറച്ചനും ആധ്യാത്മിക പിതാവും
‘സഭയുടെ ജനാലകള്‍ തുറന്നിടുക. പരിശുദ്ധാത്മാവാകുന്ന ‘ഫ്രഷ് എയര്‍’ വിശ്വാസികളുടെ ഹൃദയത്തെ നവീകരിക്കട്ടെ.’ പന്തക്കുസ്താ തിരുനാളിനായി സഭ മുഴുവന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ആരംഭം കുറിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ സഭയുടെ വാതിലുകള്‍ തുറന്നതിന് ശേഷമാണ് കത്തോലിക്ക സഭയെ ആകമാനം നവീകരണത്തിലേക്ക് നയിച്ച കരിസ്മാറ്റിക്ക് മുന്നേറ്റം പടര്‍ന്നുപന്തലിച്ചത്. ഇന്നും നമ്മുടെ ജീവിതത്തിലും സഭയിലും ഒരു പുതിയ പന്തക്കുസ്താ സംഭവിക്കുന്നതിന് മുന്നോടിയായി തുറക്കേണ്ട അനവധി
സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പഠനത്തിന് അന്യസം സ്ഥാനങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ പല സിനിമകളിലും കാണാം. റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ cmi 2012 ഓഗസ്റ്റ് രണ്ടിന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് മദ്യപാനം, പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയില്‍ ഉള്‍പ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും
കത്തോലിക്കാ കുടുംബത്തില്‍ വളര്‍ന്ന ഒരു യുവാവ് വിദ്യാഭ്യാസ യോഗ്യതകള്‍ പലതും കൈവരിച്ച ശേഷം വീട് വിട്ടിറങ്ങിപ്പോയി. ഏതാനും അക്രമികളോടൊപ്പം ചേര്‍ന്ന് പല കൊലപാതകങ്ങളിലും പങ്കാളിയായി. ഈ യുവാവിന്റെ വീടിന്റെ സമീപത്തുള്ള ഒരു കുടുംബത്തില്‍ കവര്‍ച്ച നടത്തുവാന്‍ അക്രമിസംഘം ഒരിക്കല്‍ തീരുമാനിച്ചു. കവര്‍ച്ചയുടെ തലേദിവസം കവര്‍ച്ച ചെയ്യപ്പെടുന്ന കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ മേല്‍പ്പറഞ്ഞ യുവാവ് നിയുക്തനായി. അതനുസരിച്ച് അവന് സ്വന്തം വീട്ടിലെത്തി. തന്റെ വീട്ടില്‍ അന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഭക്തി ആചരിക്കുകയും വിശുദ്ധന്റെ സ്തുതിക്കായി പാവപ്പെട്ട
”തൊഴിലിനെയും തൊഴിലിന്റെ അന്തസിനെയും നിഷേധിക്കുക എന്നതിനെക്കാള്‍ മോശമായ ഒരു ദാരിദ്ര്യാവസ്ഥയില്ല” (ഫ്രാന്‍സിസ് പാപ്പ, ഫ്രത്തേലി തൂത്തി 162). തൊഴിലാളി സമൂഹത്തോടുള്ള തിരുസഭയുടെ പ്രത്യേക കരുതലിന്റെ പ്രതീകമെന്ന നിലയില്‍ മെയ് ഒന്നിനുതന്നെയാണ് ആഗോള കത്തോലിക്കാ സഭ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിച്ചു വരുന്നത്. നമ്മുടെ നാഥനും രക്ഷകനുമായിരുന്ന യേശുവും തൊഴിലാളിയായിരുന്നുവെന്ന് (മര്‍ക്കോ. 6:3) നമുക്കോര്‍ക്കാം. തൊഴിലിനും തൊഴിലിന്റെ കര്‍ത്താവായ തൊഴിലാളിക്കും ഏറ്റവും ഉന്നതമായ സ്ഥാനമാണ് തിരുസഭ കല്പിച്ചനുവദിച്ചിട്ടുള്ളത്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ തിരുസഭയെ സിനഡല്‍ സഭയായി
സ്വന്തം ലേഖകന്‍ 2005 ഒക്ടോബര്‍ 15ന് ആ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ച ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവരുടെ തന്നെ ഭാഷയില്‍ ദിവ്യാകാരുണ്യത്തെക്കുറിച്ചും കുമ്പസാരത്തെക്കുറിച്ചും പാപ്പ നല്കിയ ലളിതമായ വിശദീകരണങ്ങള്‍ ആ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ അനുഗ്രഹമായി മാറി. ഓരോ കുമ്പസാരത്തിനുശേഷവും അതേ പാപങ്ങള്‍ വീണ്ടും ചെയ്യുന്ന സാഹര്യത്തില്‍ വീണ്ടുംവീണ്ടും കുമ്പസാരത്തിനായി അണയേണ്ടതുണ്ടോ എന്നതായിരുന്നു ലിവിയയുടെ ചോദ്യം. അതിന് പാപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു -”നാം
Don’t want to skip an update or a post?