Follow Us On

13

November

2024

Wednesday

  • റാങ്കുകള്‍ വില്പനയ്ക്ക് വയ്ക്കുമ്പോള്‍

    റാങ്കുകള്‍ വില്പനയ്ക്ക് വയ്ക്കുമ്പോള്‍0

    ജോസഫ് മൂലയില്‍ ഈ വര്‍ഷത്തെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സുപ്രീംകോടതിയില്‍ എത്തിനില്ക്കുകയാണ്. നീറ്റിലെ ക്രമക്കേടുകള്‍ പുറത്തുവരുന്നതിനിടയിലാണ് യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള യുജിസിയുടെ പ്രഖ്യാപനം വന്നത്. ഈ രണ്ടു പരീക്ഷകളും നടത്തിയത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍ടിഎ). 2024-ലെ നീറ്റുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ടാകാം നെറ്റ് പരീക്ഷയുടെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം ഉണ്ടായത്. രാജ്യത്തെ പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമൊക്കെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ഒരു പ്രാവശ്യം ക്രമക്കേട് ഉണ്ടായാല്‍ ആ

  • ആവര്‍ത്തിക്കപ്പെടുന്ന  വിഷമദ്യ ദുരന്തങ്ങള്‍

    ആവര്‍ത്തിക്കപ്പെടുന്ന വിഷമദ്യ ദുരന്തങ്ങള്‍0

    ഡോ. സിബി മാത്യൂസ് (മുന്‍ ഡിജിപിയായ ലേഖകന്‍ കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലാ വര്‍ഷവും ഒരു വിഷമദ്യദുരന്തമെങ്കിലും സംഭവിക്കാറുണ്ട്. 2022-ല്‍ ബീഹാറില്‍ ഉണ്ടായ ദുരന്തത്തില്‍ 73 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോഴിതാ, തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ സംഭവിച്ച ദുരന്തത്തില്‍ ഇത് എഴുതുമ്പോള്‍ 52 മരണം സംഭവിച്ചുകഴിഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കില്‍പ്പോലും കാഴ്ചശക്തി നഷ്ടപ്പെടാനും ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായ രോഗങ്ങള്‍ ബാധിക്കാനും സാധ്യതയുണ്ട്. വൈപ്പിന്‍ ദുരന്തം

  • പരിശുദ്ധാത്മാവിനെ  തളച്ചിടരുത്‌

    പരിശുദ്ധാത്മാവിനെ തളച്ചിടരുത്‌0

    നന്മ ചെയ്യുവാനും മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് പരിശുദ്ധാത്മാവും സഭയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മാവ് നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. ”എവിടെ കര്‍ത്താവിന്റെ ആത്മാവുണ്ടോ, അവിടെ സ്വാതന്ത്ര്യമുണ്ട്”( 2 കൊറി. 3:17) എന്ന വചനത്തെ ആധാരമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം. കര്‍ത്താവിന്റെ ആത്മാവുള്ള വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായ മനുഷ്യനും സ്വതന്ത്രനായ ക്രിസ്ത്യാനിയെന്നും പാപ്പ പറഞ്ഞു. സാധാരണ മനസിലാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സ്വാതന്ത്ര്യമാണിത്. ഒരാള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല,

  • വിശ്വാസവീഥിയിലെ വിളക്കുമരങ്ങള്‍

    വിശ്വാസവീഥിയിലെ വിളക്കുമരങ്ങള്‍0

    ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് വേനലവധിയോട് വിടപറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറന്നു. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്ക് കന്നിച്ചുവടുവയ്ക്കുന്ന കുരുന്നുകളും പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ കളര്‍ബാഗുകളുമേന്തി പോകുന്ന പഴയ പഠിപ്പുകാരുമൊക്കെയായി അനേകായിരം വിദ്യാന്വേഷികള്‍ തങ്ങളുടെ പ്രയാണം ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാനുള്ള തത്രപ്പാടുകള്‍കൊണ്ട് കുടുംബാന്തരീക്ഷങ്ങളും നിറയുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ ചില ചിന്തകള്‍ മനസില്‍ കുറിച്ചിടണം. വിശ്വാസവും വിജ്ഞാനവും അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസുറ്റതും അര്‍ത്ഥപൂര്‍ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. അറിവുള്ളവര്‍ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്‍ക്കാണ്

  • പ്രവേശനോത്സവം

    പ്രവേശനോത്സവം0

    ഫാ. മാത്യു ആശാരിപറമ്പില്‍ ‘ബലൂണ്‍’ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ജൂണ്‍മാസത്തിലാണെന്ന് തോന്നുന്നു. സ്‌കൂള്‍ തുറക്കുന്ന ദിനങ്ങളില്‍ സംസ്ഥാനമൊട്ടാകെ എല്ലാ സ്‌കൂളുകളിലും ബലൂണ്‍ വീര്‍പ്പിച്ച് അലങ്കരിക്കുകയാണ്. സ്‌കൂള്‍പരിസരങ്ങളും ഓഫീസും ക്ലാസ്മുറികളും വിവിധ വര്‍ണങ്ങളുള്ള ബലൂണ്‍കൊണ്ട് അലങ്കരിച്ചാണ് വിദ്യാലയവര്‍ഷം ആരംഭിക്കുന്നത്. പ്രവേശനോത്സവം എന്ന പേരിട്ട് അലങ്കാരം നടത്തി, കുട്ടികളുടെ കൈയിലും ബലൂണ്‍ കൊടുത്ത് ഉത്സവമേളം ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. ഇത്രമാത്രം ആര്‍ഭാടമാക്കിയും അലങ്കരിച്ചുമാണോ ജ്ഞാനസമ്പാദനം തുടങ്ങേണ്ടതും നടത്തേണ്ടതുമെന്ന വേറിട്ട ചിന്തയില്‍നിന്നാണ് ഈ കുറിപ്പ്. ബലൂണ്‍ കമ്പനിക്കാരന്റെ ബിസിനസ് തന്ത്രവും ഈ മേളത്തിന്

  • പ്രിയരേ നിങ്ങള്‍ക്ക് വിട…

    പ്രിയരേ നിങ്ങള്‍ക്ക് വിട…0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പണ്ട് സ്‌കൂളില്‍ പഠിച്ച ഒരു കവിത ഇപ്പോഴും മനസിലുണ്ട്. അത് ഇങ്ങനെയാണ്: രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ഉഷസെങ്ങും പ്രകാശിച്ചിടും ദേവന്‍ സൂര്യനുദിക്കുമീ കമലവും കാലേ വിടര്‍ന്നീടുമേ ഏവം മൊട്ടിനകത്തിരു- ന്നളി മനോരാജ്യം പൂകിടുമേ ദൈവത്തിന്‍ മനമാരുകണ്ടു പിഴുതാദന്തീന്ദ്രണ പത്മിനീം. ഇത് ഒരു വണ്ടിന്റെ കഥയാണ്. വണ്ട് പൂവുകള്‍തോറും പാറിനടന്ന് തേന്‍ കുടിച്ച് ജീവിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം തേന്‍ കുടിക്കാന്‍ പോയി ഇരുന്നത് ഒരു താമരപ്പൂവിന്റെ അകത്താണ്. ആ

  • ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ  തേടിയിറങ്ങിയ കന്യാസ്ത്രീ

    ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തേടിയിറങ്ങിയ കന്യാസ്ത്രീ0

    ഫാ. ജെന്‍സണ്‍ ലാസലെറ്റ് ആന്ധ്രക്കാരി കന്യാസ്ത്രീ പങ്കുവച്ച അനുഭവം. അവര്‍ എംഎസ്ഡബ്ലിയു പഠനത്തിനുശേഷം ബംഗളൂരുവിലെ ഒരു കോളജില്‍ പഠിപ്പിക്കുന്ന കാലം. ഒരു ദിവസം കോളജില്‍നിന്ന് മടങ്ങിവരുമ്പോള്‍ മുന്നിലതാ ഒരു ഭിന്നലിംഗക്കാരി (transgender). പൊതുവെ അങ്ങനെയുള്ളവരെ ഭയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുമ്പില്‍ വന്ന് നില്‍ക്കുന്ന വ്യക്തിയെ കണ്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കൂടുകെട്ടി. പേടിമൂലം ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. ഉള്ളില്‍ നിന്നും കിട്ടിയ ദൈവിക പ്രചോദനമനുസരിച്ച് ഇങ്ങനെ ചോദിച്ചു: ”താങ്കള്‍ക്ക് സുഖമാണോ?” ആ ചോദ്യം കേട്ടതേ അവര്‍ കരയാന്‍ തുടങ്ങി.

  • ആരാധനയുടെ 40 വര്‍ഷങ്ങള്‍

    ആരാധനയുടെ 40 വര്‍ഷങ്ങള്‍0

    സിസ്റ്റര്‍ മേരി റോസിലി എല്‍എസ്ഡിപി (എല്‍എസ്ഡിപി സഭയുടെ സുപ്പീരിയര്‍ ജനറല്‍) 40 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കുന്നന്താനം ദൈവപരിപാലന ഭവനത്തില്‍ നിത്യാരാധന ആരംഭിച്ചത്. ദൈവപരിപാലന ഭവനത്തിന്റെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചാപ്പലില്‍ കയറി ഏത് അസാധ്യകാര്യം ചോദിച്ചാലും ദൈവം സാധിച്ചുകൊടുക്കുന്നതായും ഈ ഭവനത്തിലേക്ക് കടന്നുവരുമ്പോള്‍ത്തന്നെ ദിവ്യകാരുണ്യശക്തി അനുഭവവേദ്യമാകുന്നതായും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ 40 വര്‍ഷക്കാലം ഇവിടെ ആറ് എണ്ണ വിളക്കുകള്‍ രാത്രിയും പകലും ഇടമുറിയാതെ ഈശോയുടെ മുമ്പില്‍ കത്തുന്നു. ഈ ഭവനത്തിന്റെ പ്രവേശനകവാടത്തില്‍ത്തന്നെയാണ് ചാപ്പല്‍. ദൈവപരിപാലനയില്‍മാത്രം ആശ്രയം കണ്ടെത്തി സിസ്റ്റര്‍

Latest Posts

Don’t want to skip an update or a post?