Follow Us On

10

May

2025

Saturday

  • ജപമാല മാസം കഴിഞ്ഞാലും ജപമാല ചൊല്ലേണ്ട ?

    ജപമാല മാസം കഴിഞ്ഞാലും ജപമാല ചൊല്ലേണ്ട ?0

    ജോസഫ് ദാസൻ പാദ്രെ പിയോ പഠിപ്പിച്ച ചില സൂത്രങ്ങളും നമ്മുടെ മുൻ തലമുറയും ചെയ്തിരുന്ന മാർഗങ്ങൾ അറിഞ്ഞാൽ ഈ ആഗ്രഹം നിസാരം പോലെ നിവർത്തിക്കാൻ സാധിക്കും. ലണ്ടൻ നഗരത്തിന്റെ തിരക്കുകളുടെ മധ്യത്തിൽ വിദ്യാർത്ഥിയായി ജീവിക്കുമ്പോൾ ലൗകീക ഭ്രമങ്ങൾ ഉള്ളവർ പബ്ബിൽ പോകുന്ന വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങൾ ചെയ്തത് ആരുടെയെങ്കിലും വീട്ടിൽ ഒരുമിച്ചു കൂടി രാത്രി മുഴുവൻ നിർത്താതെ ജപമാല ചൊല്ലുക എന്നതായിരുന്നു. ഒറ്റ രാത്രി കൊണ്ട് നമുക്ക് 40 ജപമാലകൾ ചൊല്ലാൻ സാധിക്കും. രാഗിണി ചേച്ചിയും സണ്ണി

  • സകല വിശുദ്ധരുടെയും തിരുനാളില്‍ ദൈവത്തിന്റെ മാസ്റ്റര്‍ പീസ് ആകാന്‍ അവര്‍ നിങ്ങളെ ക്ഷണിക്കുന്നു

    സകല വിശുദ്ധരുടെയും തിരുനാളില്‍ ദൈവത്തിന്റെ മാസ്റ്റര്‍ പീസ് ആകാന്‍ അവര്‍ നിങ്ങളെ ക്ഷണിക്കുന്നു0

    ‘നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് ‘ ( 1 തെസ 4:3).. ദൈവത്തിന്റെ വിളിയോട് yes പറഞ്ഞ് തങ്ങളുടെ ജീവിതത്താല്‍ സാക്ഷ്യം വഹിച്ച, നാമകരണം ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ എണ്ണമറ്റ വിശുദ്ധരെ നമ്മള്‍ സകല വിശുദ്ധരുടെയും ദിനത്തില്‍ ഓര്‍ക്കുമ്പോള്‍, സാഹചര്യങ്ങളും ജീവിതാവസ്ഥകളും വ്യത്യസ്തമാണെങ്കിലും നമുക്കെല്ലാവര്‍ക്കുമുള്ള വിളി ഒന്നേ ഒന്നാണെന്ന് കൂടി ഓര്‍ക്കാം അല്ലേ. ‘ജീവിതത്തില്‍ അവസ്ഥകളും കടമകളും പലതാണ്. പക്ഷേ വിശുദ്ധി ഒന്നേ ഉള്ളു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ ചലിപ്പിക്കപ്പെടുന്നവരും പിതാവിന്റെ ശബ്ദം അനുസരിക്കുന്നവരും ആത്മാവിലും സത്യത്തിലും പിതാവായ ദൈവത്തെ

  • എനിക്കെങ്ങനെ  വിശുദ്ധനാകാം?

    എനിക്കെങ്ങനെ വിശുദ്ധനാകാം?0

    ഫാ. റോയ് പാലാട്ടി സിഎംഐ ബ്രദര്‍ ലോറന്‍സിന്റെ ‘ദ പ്രാക്റ്റീസ് ഓഫ് ദ പ്രസന്‍സ് ഓഫ് ഗോഡ്’ എന്നൊരു ചെറുഗ്രന്ഥമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി അതിന്റെ പേജുകളിലൂടെ കടന്നുപോയി. വളരെ എളുപ്പം വായിക്കാവുന്ന ഈ പുസ്തകം വായിച്ചുതീര്‍ക്കുമ്പോള്‍ നാം ചോദിക്കും: ‘എന്തുകൊണ്ട് ഞാനൊരു വിശുദ്ധനാകുന്നില്ല!’ ഹെര്‍മന്‍ എന്നായിരുന്നു ലോറന്‍സിന്റെ പഴയപേര്. പതിനെട്ടു വയസുപ്രായമുള്ളപ്പോള്‍ മഞ്ഞുകൂടിയ ഒരു പ്രഭാതത്തില്‍ ഇലകൊഴിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അവന്റെ ശ്രദ്ധയില്‍പെട്ടു. വരാന്‍പോകുന്ന വസന്തത്തില്‍ ഇവയെല്ലാം ഇനിയും ഇലകൊണ്ടുനിറയും, അവന്‍ ചിന്തിച്ചു. ഇതവന് ദൈവസാന്നിധ്യത്തിന്റെ

  • വെല്ലുവിളികളെ  സാധ്യതകളാക്കി മുന്നേറാം

    വെല്ലുവിളികളെ സാധ്യതകളാക്കി മുന്നേറാം0

    ഫാ. ജോമോന്‍ ചവര്‍പുഴയില്‍ സിഎംഐ സാക്ഷരതയിലും, ആരോഗ്യമേഖലയിലും കേരളം ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും മലയാളി ശിരസു കുനിക്കേണ്ട ചില മേഖലകള്‍ കൂടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. മദ്യപാനാസക്തിയുടെ കാര്യത്തിലും, ലഹരി മരുന്നുകളുടെ ഉപയോഗത്തിലും, വിവാഹമോചനങ്ങളുടെ വര്‍ധനയിലും, ആത്മഹത്യകളുടെ എണ്ണത്തിലും മലയാളികള്‍ തന്നെയാണ് മൂന്നില്‍ എന്ന കാര്യം നമ്മുടെ കണ്ണുതുറപ്പിക്കണം. ബുദ്ധിജീവികള്‍ എന്ന പേരുകേട്ട കേരളീയര്‍ ശാരീരികാരോഗ്യകാര്യങ്ങളില്‍ കൊടുക്കുന്ന പ്രാധാന്യം അവരുടെ മാനസികാരോഗ്യത്തിന് കൊടുക്കുന്നുണ്ടോ എന്ന ചോദ്യം അതീവ ഗൗരവമായി ആലോചിക്കേണ്ട വസ്തുതയാണ്. ഒരു മാനസികാരോഗ്യദിനം കൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ അധികം

  • ക്ഷണിക്കപ്പെടാത്ത  അതിഥികളുടെ ശ്രദ്ധയ്ക്ക്…

    ക്ഷണിക്കപ്പെടാത്ത അതിഥികളുടെ ശ്രദ്ധയ്ക്ക്…0

    ജിതിന്‍ ജോസഫ് ‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്‍ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്‍ക്കൊത്ത് മറ്റുള്ളവര്‍ വളരാതിരിക്കുമ്പോള്‍, മാറാതിരിക്കുമ്പോള്‍, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ അന്യായമായി കൈകടത്തുമ്പോള്‍ നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള്‍ ഒത്തുപോകാതിരിക്കുമ്പോള്‍ നാം പരസ്പരം നരകമായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്‍ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള്‍ ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള്‍ നരകതുല്യമാക്കുന്നത്.

  • കലഹത്തിന്റെ ദുരാത്മാവ്  അഴിഞ്ഞാടുന്നു

    കലഹത്തിന്റെ ദുരാത്മാവ് അഴിഞ്ഞാടുന്നു0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) എവിടെ നോക്കിയാലും കഹലങ്ങളാണ്. ഉദാഹരണങ്ങള്‍ നോക്കാം. • അനേകം ദമ്പതികള്‍ തമ്മില്‍ കലഹമാണ്. • അനേകം മാതാപിതാക്കളും മക്കളും തമ്മില്‍ കലഹമാണ്. • അനേകം കുടുംബങ്ങളില്‍ കലഹമാണ്. • രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കലഹമാണ്. • ഒരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കലഹമാണ്. • അസംബ്ലിയില്‍ നോക്കിയാല്‍ കലഹമാണ്. • പാര്‍ലമെന്റില്‍ കലഹങ്ങള്‍ കാണാം. • പല ജോലിസ്ഥലങ്ങളിലും കലഹം കാണാം. • മതങ്ങള്‍ തമ്മില്‍ പലപ്പോഴും കലഹമാണ്. •

  • കണ്ണീരിന്റെ  മണമുള്ള പണം

    കണ്ണീരിന്റെ മണമുള്ള പണം0

    ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പതിവില്ലാത്ത വഴക്കും വാക്കേറ്റവും അസഭ്യ വാക്കുകളും കേട്ട് റോഡിലേക്കു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എതിര്‍ദിശകളില്‍നിന്നുന്നുവന്ന ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചു കിടക്കുന്നു. വണ്ടികളില്‍ നിന്നിറങ്ങിയവര്‍ പരസ്പരം പഴിപറഞ്ഞുകൊണ്ടുള്ള കലാപരിപാടിയാണ് നടക്കുന്നത്. ഇരുവശങ്ങളിലും ‘തിരക്കുപിടിച്ച’ വാഹനങ്ങള്‍ നിറഞ്ഞതോടെ കയ്യേറ്റത്തിന്റെ വക്കോളമെത്തിയ അങ്കം ഒടുവില്‍ അസഭ്യഭാഷണത്തിന്റെ മാലപ്പടക്കത്തോടെ സമാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വാഹനരഹിതമായിക്കിടന്ന ഒരുരുനാടന്‍ വഴി. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ ഓട്ടോറിക്ഷകളോ ജീപ്പുകളോ അതിലെ പോകുന്നതു കാണാമായിരുന്നു.കുകുന്നിന്‍മുകളിലേക്ക് വളഞ്ഞുകിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ വഴിയിലൂടെ

  • ദിവ്യകാരുണ്യ ഗീതികളുടെ  20 വര്‍ഷങ്ങള്‍

    ദിവ്യകാരുണ്യ ഗീതികളുടെ 20 വര്‍ഷങ്ങള്‍0

    ജോസഫ് മൈക്കിള്‍ ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍

Latest Posts

Don’t want to skip an update or a post?