കാനഡയിലെ മലയാളി ഗാനരചയിതാവ്
- Featured, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- April 6, 2025
ജോസഫ് മൈക്കിള്‍ ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍
ജെറാള്‍ഡ് ബി. മിറാന്‍ഡ മ്യൂസിയം ഓഫ് ദി വേര്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക് സന്ദര്‍ശിച്ചു പുറത്തിറങ്ങുന്ന ആരുടെയും വിശ്വാസം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ഏദന്‍തോട്ടത്തില്‍നിന്നാരംഭിച്ച് പ്രവാചക വീഥിയിലൂടെയും സുവിശേഷങ്ങളിലൂടെയും സഞ്ചരിച്ച് കാല്‍വരിയിലെ ക്രൂശീകരണത്തിന് സാക്ഷികളായി സ്വര്‍ഗാരോഹണത്തിന് സാക്ഷ്യംവഹിക്കുന്ന അനുഭവമാണ് ബൈബിള്‍ തീം പാര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മീയാനന്ദം നിറയ്ക്കുന്ന ഒരു ബൈബിള്‍ തീര്‍ത്ഥാടനമെന്ന് ഇവിടുത്തെ സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല ഭൂമിയിലെ ഏറ്റവും വലിയ ബൈബിളിന്റെ ആവിഷ്‌കാരം, വലുപ്പത്തില്‍ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ രണ്ടാം സ്ഥാനവുമുള്ള അന്ത്യഅത്താഴ
ആന്‍സന്‍ വല്യാറ മലബാര്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ് പാലക്കാട് രൂപതയുടെ ചരിത്രം. പ്രൗഢിയും പാരമ്പര്യവും വിവിധ സംസ്‌കാരങ്ങളും ഇടകലര്‍ന്ന പാലക്കാടിന്റെ വളര്‍ച്ചക്കുപിന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ വലിയ സംഭാവനകളുണ്ട്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, സാമൂഹിക സേവനം എന്നീ മേഖലകളില്‍ ക്രൈസ്തവ സമൂഹത്തിന്റെ അധ്വാനവും സമര്‍പ്പണവും പാലക്കാടിന് പുത്തന്‍ മുഖച്ഛായ പകര്‍ന്നുവെന്നത് ചരിത്ര സത്യമാണ്. രൂപതയുടെ തുടക്കകാലത്ത് വലിയൊരു വിഭാഗം ആളുകള്‍ താമസിച്ചിരുന്ന മലമ്പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് അവിടെ സ്‌കൂളുകള്‍ തുടങ്ങുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യത്തിനായി സ്ഥാപനങ്ങള്‍
ജറാള്‍ഡ് ബി. മിറാന്‍ഡ പൈതലാം യേശുവേ, ഉമ്മവച്ചു ഉമ്മവച്ചുണര്‍ത്തിയ ആട്ടിടയാ… ജാതിമതഭേദമന്യേ മലയാളികള്‍ ഏറ്റെടുത്ത ഗാനം പിറന്നിട്ട് 40 വര്‍ഷം തികയുകയാണ്. തിരുപ്പിറവിയുടെ ഓര്‍മകള്‍ പെയ്തിറങ്ങുന്ന, മഞ്ഞുപൊഴിയുന്ന ഡിസംബറില്‍ മാത്രമല്ല ഈ ഗാനത്തിന്റെ വരികള്‍ മൂളുന്നത്. ഇപ്പോഴും അനേകം അമ്മമാര്‍ കുഞ്ഞുങ്ങളെ താരാട്ടുപാടി ഉമ്മവെച്ച് ഉറക്കുകയും ഉണര്‍ത്തുകയും ചെയ്യുന്നത് ഈ പാട്ടിന്റെ ഈണത്തിലും താളത്തിലുമാണ്. പൈതലാം യേശുവേ എന്നു കേള്‍ക്കുമ്പോള്‍, മക്കള്‍ വളര്‍ന്നിട്ടും അവര്‍ കുഞ്ഞുങ്ങളായിരുന്ന കാലത്തേക്ക് അറിയാതെ മനസുകൊണ്ട് തിരിച്ചുനടക്കുന്ന അമ്മമാരും കുറവല്ല. ചിലരുടെയൊക്കെ മനസുകളില്‍
പ്ലാത്തോട്ടം മാത്യു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനി സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലായിരുന്നു മദര്‍ ആനി തോമസ്. കേവലം അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന സിസ്റ്റര്‍ ആറു വര്‍ഷം സഭയെ നയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിസ്റ്റര്‍ തന്റെ ഒരു കിഡ്‌നി ദാനം ചെയ്തിരുന്നു. നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനീ സമൂഹം സുവര്‍ണജൂബിലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവപരിപാലനയുടെ വഴികള്‍ ഓര്‍ത്തെടുക്കുകയാണ് മദര്‍ ആനി തോമസ്. കന്യാസ്ത്രീ ആകണമെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആനിയുടെ ആഗ്രഹം. അമ്മാവന്റെ മകള്‍
ജോസഫ് മൈക്കിള്‍ പത്ത് സമര്‍പ്പിതര്‍ താമസിക്കുന്ന ഭവനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കിലോ അരിയോ എണ്ണയോ വിലകൊടുത്തു വാങ്ങിയിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. വിശ്വാസത്തെ ജ്വലിപ്പിക്കുന്ന അനുഭവങ്ങളുടെ തുടക്കംമാത്രമാണ് ഇത്. മലയാളികള്‍ മിണ്ടാമഠമെന്നു (ആവൃതി മഠം) വിളിക്കുന്ന നിഷ്പാദുക കര്‍മ്മലീത്ത സന്യാസിനി സഭയുടെ ദൈവപരിപാലനയുടെ അനുഭവങ്ങള്‍ കേട്ടാല്‍ ആരുടെയും വിശ്വാസം വര്‍ധിക്കും. 21 സന്യാസിമാര്‍ക്കായി ഒരുക്കിയിട്ടുള്ള ആശ്രമം നിര്‍മിച്ചതിന്റെ മൂലധനം വിശ്വാസം മാത്രമായിരുന്നു. നാലു വര്‍ഷം മുമ്പ് പണികള്‍ ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് കോവിഡ് മഹാമാരി
ജെറാള്‍ഡ് ബി. മിറാന്‍ഡ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റുചെയ്യാന്‍ തുടങ്ങുമ്പോള്‍ നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില്‍ പൈലറ്റിന് റണ്‍വേ വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല. ആന്റീനകള്‍ തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട പൈലറ്റ് വിമാനം ഉയര്‍ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര്‍ ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്‍. റവ. ഡോ. മത്തായി കടവില്‍ ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്‍. നിക്കോളാസ് താര്‍സൂസ്
സ്വന്തം ലേഖകന്‍ യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ. ജോസഫ് എന്ന ഹെബ്രായ യുവാവ് ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്ട്രേലിയയിലെ പെര്‍ത്തില്‍, സിറ്റികൗണ്‍സിലറായി ദൈവം ഉയര്‍ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗം ജിബി ജോയി പുളിക്കല്‍. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്‍ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്‍ക്കിടയില്‍
Don’t want to skip an update or a post?