ഇറാഖി കുര്ദിസ്ഥാനിലെ ക്രിസ്ത്യാനികള് എക്യുമെനിക്കല് ഓശാന ഘോഷയാത്ര നടത്തി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 14, 2025
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കുട്ടികൾ ഫ്രാൻസിസ് പാപ്പായോടു ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്കദ്ദേഹം നൽകിയ ഉത്തരങ്ങളും സമാഹരിച്ചുകൊണ്ട് ‘ലാ സ്റ്റാമ്പാ’ ഇറ്റാലിയൻ ദിനപത്രത്തിന്റെ വത്തിക്കാൻ ലേഖകൻ ദൊമേനിക്കോ അഗാസോ ചിട്ടപ്പെടുത്തിയ ‘പ്രിയ കുഞ്ഞുങ്ങളെ…പാപ്പാ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു’ എന്ന പുസ്തകം നാളെ പ്രസിദ്ധീകരിക്കും. വിജ്ഞാന പ്രദവും അതെ സമയവും നിഷ്കളങ്കവുമായ ചോദ്യങ്ങൾക്ക് വളരെ ലളിതമായ ഭാഷയിലാണ് പാപ്പാ മറുപടി നൽകുന്നത്. ‘എന്തുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാകുന്നത്?’ എന്ന സ്പെയിൻകാരനായ ദാരിയോ എന്ന കുട്ടിയുടെ ചോദ്യത്തിന്, മുതിർന്നവരാകുമ്പോൾ നാം സ്വാർത്ഥരാകാനുള്ള
വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ ഹമാസ് നടത്തിയ അക്രമണത്തെ മനുഷ്യത്വരഹിതം എന്നുവിശേഷിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രൊ പരോളിൻ, ഇരു പക്ഷവും സമാധാനത്തിന്റെ പാതയിലേക്ക് കടന്നുവരണമെന്നും ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിന് തങ്ങൾ തയ്യാറാണെന്നും അറിയിച്ചു. അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന വൈഷമ്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, ബന്ധികളാക്കപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു. യുക്തി
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ നടക്കുന്ന സിനഡിൽ, ഗാസ – ഇസ്രായേൽ പ്രദേശങ്ങളിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരിദ്ര്യം മൂലമുണ്ടാകുന്ന ദുരിതങ്ങൾ, കുടിയേറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്രശ്നങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം, ലൈംഗിക സത്വവുമായി ബന്ധപ്പെട്ട ചിന്തകൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായെന്ന് വത്തിക്കാനിലെ വാർത്താവിനിമയ കമ്മീഷൻ പ്രസിഡന്റ് ഡോ.പൗളോ റുഫീനി, സെക്രെട്ടറി ഷൈല പിരെസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോകത്തിന്റെ നിരവധി പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിനഡിൽ നിരവധി
വത്തിക്കാൻ സിറ്റി: ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ ഉടൻ വിട്ടയക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ പൊതു കൂടിക്കാഴ്ച മധ്യേ സംസാരിക്കവെ ഇസ്രായേലും പലസ്തീനിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ തനിക്കുള്ള ‘ദുഃഖവും ആശങ്കയും’ പ്രകടിപ്പിച്ച പാപ്പ, ആക്രമണത്തിനിരയായ ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും, നീതിയുടെ അടിസ്ഥാനത്തിൽ ശാശ്വതമായ സമാധാനം കൈവരിക്കാൻ അക്രമത്തിനാവില്ലെന്നും വ്യക്തമാക്കി. നൂറ്റമ്പതോളം ഇസ്രായേൽക്കാരാണ് ഹമാസിന്റെ പിടിയിലുള്ളത്. ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതിൽ തനിക്കുള്ള ആശങ്കയും പരിശുദ്ധ
വത്തിക്കാൻ സിറ്റി: സമർപ്പിതർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി കൺസോളറ്റ മിഷനറിമാരുടെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ സിമോണ ബ്രാമ്പറില്ലയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഇതാദ്യമായാണ് സഭയുടെ ഉന്നത പദവിയിൽ ഒരു വനിത നിയമിതയായത്. 2019 മുതൽ വത്തിക്കാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പസ്തോലിക് ലൈഫ് ഡിക്കസ്റ്ററിയിൽ അംഗമായിരുന്ന സി. സിമോണ ഇറ്റലി സ്വദേശിനിയാണ്. 1988-ൽ കൺസോളറ്റ സമൂഹത്തിൽ അംഗമാകുന്നതിന് മുമ്പ് നഴ്സിങ്ങിൽ പരിശീലനം നേടിയ
വത്തിക്കാൻ സിറ്റി: വിശുദ്ധനാട്ടിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ഖേദവും ആശങ്കയും പ്രകടിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശ്വാശ്വതപരിഹാരം കണ്ടെത്താൻ ആഗോള സമൂഹം മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. മധ്യപൂർവേഷ്യയിലും, ഉക്രൈനിലും നടക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ച കർദിനാൾ പിയെത്രോ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ അവസാനം എന്തായിരിക്കുമെന്ന് സങ്കല്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിയിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ശക്തി, അക്രമം, സംഘർഷം എന്നിവയിൽ മാത്രം ആശ്രയിക്കുന്നത്തിനു പകരം
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ലോകമെമ്പാടുനിന്നുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്കെടുക്കക്കുന്ന അസാധാരണ സമ്മേളനമായിട്ടാണ് സിനഡ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടക്കുന്ന സിനഡിന്റെ ആദ്യഘട്ടം ഈ മാസം 29 വരെ നീണ്ടുനിൽക്കും. ‘പൊതുനന്മക്കു വേണ്ടിയുള്ള ദൗത്യനിർവഹണത്തിലെ കൂട്ടായ്മയും പങ്കാളിത്തവും’ എന്ന ആപ്തവാക്യവുമായി ആരംഭിച്ചിരിക്കുന്ന സിനഡിൽ 370 പേരാണ് പങ്കെടുക്കുന്നത്. 370 പേരിൽ 300 പേർ ബിഷപ്പുമാരും
വത്തിക്കാൻ സിറ്റി: പുതിയതായി കർദിനാൾസ്ഥാനത്തേക്കുയർത്തപ്പെട്ട 21പേരുടെ സ്ഥാനാരോഹണം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന് (സെപ്തംബർ 30) നടക്കും. ശുശ്രൂഷകൾക്ക് ആമുഖമായി ബസിലിക്കയിൽ ഒത്തുചേരുന്ന നിയുക്ത കർദിനാൾമാർ തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുകയും തുടർന്ന് സഭയുടെ രാജകുകാരന്മാരെന്ന നിലയിലുള്ള ചുവന്ന വസ്ത്രം ധരിച് മാർപാപ്പയെ സമീപിക്കുകയും ചെയ്യും. ശുശ്രൂഷാ മധ്യേ കകർദിനാൾമാരുടെ സ്ഥാനചിഹ്നമായ പർപ്പിൾ തൊപ്പിയും മോതിരവും പാപ്പാ അവരെ അണിയിക്കും. ഓരോ കർദിനാൾമാർക്കും റോമിൽ സ്ഥാനിക ദേവാലയം ഉണ്ടായിരിക്കും. പാപ്പാ പ്രിലേറ്റും ബിഷപ്പുമായ
Don’t want to skip an update or a post?