ഇറാഖി കുര്ദിസ്ഥാനിലെ ക്രിസ്ത്യാനികള് എക്യുമെനിക്കല് ഓശാന ഘോഷയാത്ര നടത്തി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 14, 2025
വത്തിക്കാന് സിറ്റി : ‘പാരിസ്ഥിതിക പരിവർത്തനം – 2030’ എന്ന പേരിൽ പരിസ്ഥിതി സൗഹൃദ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി വത്തിക്കാൻ.വാഹനങ്ങളിൽനിന്നുള്ള കാർബൺ ഡൈഓക്സൈഡിന്റെ തോത് കുറയ്ക്കുന്നതിനായി,ഫോക്സ് വാഗൻ കമ്പനിയുമായി വത്തിക്കാൻ കരാറിൽ ഒപ്പുവച്ചതായി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് അറിയിച്ചു. ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളിലെ തത്വങ്ങൾക്കനുസൃതമായി പ്രകൃതി സഹൃദപരമായ മാർഗ്ഗങ്ങളുപയോഗിച്ച് പെട്രോളിയം ഇന്ധനോപയോഗത്തിന്റെ അളവ് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വത്തിക്കാൻ, തങ്ങളുടെ സുസ്ഥിര ഊർജ്ജ പദ്ധതികൾ വഴി പൊതുഭവനമായ ഭൂമിയുടെ
വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിന്റെയും പേരിൽ ജീവൻ വെടിയേണ്ടി വന്ന പുതിയ കാല ക്രിസ്ത്യന് രക്തസാക്ഷികളെക്കുറിച്ചുള്ള പട്ടിക തയാറാക്കുന്നതിനായി ഫ്രാന്സിസ് പാപ്പ സ്ഥാപിച്ച കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കമ്മീഷന് സ്ഥാപിക്കുവാന് തീരുമാനിച്ച കാര്യം പാപ്പ വെളിപ്പെടുത്തിയത് . ഫ്രാന്സിസ് പാപ്പയുടെ അഭ്യര്ത്ഥന പ്രകാരം നവംബര് 9-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന് ഡിക്കാസ്റ്ററിയില് ചേര്ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന് നിലവില് വന്ന വിവരം വത്തിക്കാന് ഔദ്യോഗികമായി പുറത്തുവിട്ടത്. ‘കമ്മീഷന് ഓഫ് ദി
വത്തിക്കാന് സിറ്റി: ദൈവശാസ്ത്ര മേഖലയിൽ നൽകിയ സംഭാവനകൾക്കായി ജോസഫ് റാറ്റ്സിംഗര്- പോപ് ബെനഡിക്റ്റ് പതിനാറാമന് വത്തിക്കാന് ഫൗണ്ടേഷന് നല്കിവരുന്ന പുരസ്കാരത്തിന് സ്പാനിഷ് ദൈവശാസ്ത്രജ്ഞരായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്ട്ടോയും ഫ്രാന്സെസ്ക് ടൊറാല്ബാ റോസെല്ലോയും തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്ട് പാപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പുരസ്ക്കാരജേതാക്കളാണിവർ. ‘ഓപുസ് ദേയി’യുമായി ബന്ധപ്പെട്ട നവാരാ സര്വ്വകലാശാലയിലെ അധ്യാപകനായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്ട്ടോ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ജീവചരിത്രം ഉള്പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ബെനഡിക്ട് പതിനാറാമന്റെ രചനകള് സ്പാനിഷ് ഭാഷയിലേക്ക് തര്ജ്ജമ ചെയ്തിരുന്ന എഡിറ്റോറിയല്
വത്തിക്കാന് സിറ്റി/ ലണ്ടന്: അത്യപൂർവമായ ഡിജനറേറ്റീവ് മൈറ്റോകോൺട്രിയ എന്ന ജനിതക രോഗ ബാധയെത്തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇൻഡി ഗ്രിഗറി എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതോടെ ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കുമായി പ്രാര്ത്ഥിച്ച് ഫ്രാന്സിസ് പാപ്പ. കുഞ്ഞിനെ കൊല്ലാന് വിട്ടുകൊടുക്കരുതെന്ന അഭ്യര്ത്ഥനയുമായി മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും തുടര്ച്ചയായി നടത്തിയ നിയമപോരാട്ടം കോടതി തള്ളിക്കളയുകയായിരുന്നു. ‘ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ പിതാവിനെയും മാതാവിനെയും ആശ്ലേഷിക്കുകയാണ്.
വത്തിക്കാൻ സിറ്റി: പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോള ദിനാചരണത്തിനായി വത്തിക്കാൻ ഒരുങ്ങുമ്പോൾ, അന്നവും അഭയവും ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ ഭക്ഷണ വിരുന്നിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് പാപ്പ. പാവപ്പെട്ടവരുടെ ആഗോള ദിനമായ നവംബർ 19ന് പോൾ ആറാമൻ ഹാളിൽ ക്രമീകരിക്കുന്ന വിരുന്നിൽ റോമിലെ തെരുവോരങ്ങളിലും മറ്റും കഴിയുന്ന നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുക. അവർക്കൊപ്പമാകും പാപ്പ ഭക്ഷണം കഴിക്കുന്നതും. ഇതോടൊപ്പം പാവപ്പെട്ടവർക്കായുള്ള നിരവധി സഹായ പദ്ധതികളും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദരിദ്രരെ പ്രത്യേകം സമർപ്പിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ്
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണ കൂട്ടായ്മയുടെ സേവനകേന്ദ്രമായ കാരിസിന്റെ (CHARIS) അഞ്ചാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആത്മീയ പോഷണത്തിന് കരിസ്മാറ്റിക്ക് കൂട്ടായ്മ നടത്തുന്ന പരിശ്രമങ്ങൾക്ക് പരിശുദ്ധ പിതാവ് നന്ദി പറയുകയും കൂട്ടായ്മയുടെ ചൈതന്യത്തിൽ സഞ്ചരിച്ചുകൊണ്ട്, കൃപയുടെ പ്രവാഹം ഇനിയും സഭയിൽ കൊണ്ടുവരുവാൻ കരിസ്മാറ്റിക് കൂട്ടായ്മകൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ലോകത്തിലെ വിവിധ സ്ഥലങ്ങളിലുള്ള, സാംസ്കാരികവും സാമൂഹികവും വ്യത്യസ്തവുമായ സഭാ ഗ്രൂപ്പുകളെ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതിന്റെ സമൃദ്ധി മനസിലാക്കാൻ CHARIS
ജെറുസലേം: ഇസ്രായേലിനും പലസ്തീനും നിലനില്ക്കാനും ജീവിക്കാനുമുള്ള അവകാശം ഒരുപോലെയാണെന്ന് തിരുക്കല്ലറയുടെ സംരക്ഷണത്തിനായുള്ള കത്തോലിക്ക ക്രമമായ ഇക്വെസ്റ്റേറിയന് ഓര്ഡറിന്റെ തലവന് കര്ദ്ദിനാള് ഫെർണാണ്ടോ ഫിലോണി. പലസ്തീൻ ജനതക്ക് ജീവിക്കാന് അവകാശമുള്ളത് പോലെ ഇസ്രായേലിനും ജീവിക്കാനും നിലനിൽക്കാനുമുള്ള അവകാശമുണ്ടെന്നും ഒന്നു മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ലെന്നും കര്ദ്ദിനാള് ഫെർണാണ്ടോ ഫിലോണി പത്രസമ്മേളനത്തിൽ പറഞ്ഞു. 2011 മുതൽ 2019 വരെയുള്ള കാലയളവില് ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റായിരുന്നു കര്ദ്ദിനാള് ഫിലോണി. ഏകദൈവത്തിൽ അധിഷ്ഠിതമായ വിവിധ വിശ്വാസങ്ങളുടെ വിളനിലമായ വിശുദ്ധ നാട്ടിൽ ന്യൂനപക്ഷമാണെങ്കിലും യഹൂദർക്കും ഇസ്ലാമിനുമിടയിൽ
വത്തിക്കാൻ സിറ്റി :1223-ൽ ചരിത്രത്തിലാദ്യമായി ഇറ്റലിയിലെ ഗ്രെസ്സിയോ പട്ടണത്തില് വിശുദ്ധ ഫ്രാന്സിസ് അസീസ്സി തിരുപ്പിറവി ദൃശ്യം നിര്മ്മിച്ചതിന്റെയും ഹോണോറിയസ് മൂന്നാമന് പാപ്പ ഫ്രേയോർ മൈനറുകൾക്കായുള്ള ഫ്രാന്സിസ്കന് നിയമങ്ങള്ക്ക് അംഗീകാരം നല്കിയതിന്റെയും എണ്ണൂറാം വാര്ഷികത്തോടനുബന്ധിച്ച് ഈ വർഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില് അഷ്ടഭുജാകൃതിയിലുള്ള തട്ടിൽ നിര്മ്മിക്കുന്ന തിരുപ്പിറവി ദൃശ്യം, വിശുദ്ധന് നിര്മ്മിച്ച തിരുപ്പിറവി ദൃശ്യത്തിന്റെ തനിപകര്പ്പായിരിക്കുമെന്ന് വത്തിക്കാന്.തിരുപ്പിറവി ദൃശ്യത്തിന് ഫ്രാന്സിസ്കന് ശൈലിയായിരിക്കും ഉണ്ടായിരിക്കുക. ഫ്രാൻസ് അതിർത്തിയിലുള്ള ഇറ്റാലിയൻ ആൽപ്സിനു സമീപമുള്ള വടക്കന് ഇറ്റലിയിലെ സലൂസോയിലെ പിയഡ്മോണ്ടെസി രൂപതയിലെ
Don’t want to skip an update or a post?