ഇറാഖി കുര്ദിസ്ഥാനിലെ ക്രിസ്ത്യാനികള് എക്യുമെനിക്കല് ഓശാന ഘോഷയാത്ര നടത്തി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 14, 2025
വത്തിക്കാന് സിറ്റി: ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം മുതൽ അടുത്ത വർഷം ഫെബ്രുവരി മാസം രണ്ടാം തീയതി ഈശോയെ ദേവാലയത്തിൽ കാഴ്ചവെക്കുന്ന തിരുനാൾ ദിവസം വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം നേടാന് അവസരം. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ നിർമ്മിച്ചതിന്റെ എണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ‘കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി’ ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥന
വത്തിക്കാൻ സിറ്റി : പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പയും പേപ്പൽ വസതിയായ സാന്താമാർത്തയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് പലാസിയോസിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പതിമൂന്ന് പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ടായിരുന്നു. സമാധാനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പ്രചാരണങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിർണ്ണായകവും ആഗോളപരവുമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. പരിശുദ്ധ സിംഹാസനവും പരാഗ്വേ റിപ്പബ്ലിക്കും തമ്മിൽ നിലവിലുള്ള ക്രിയാത്മക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയിൽ പ്രകടമായിരുന്നു. തുടർന്ന്
വത്തിക്കാൻ സിറ്റി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനും, അവരെ ബഹുമാനിക്കാൻ കഴിയും വിധം എല്ലാവർക്കും വിദ്യാഭ്യാസം നൽകുവാനും ആഹ്വാനം ചെയ്തുകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.സ്ത്രീകൾക്കെതിരായ അതിക്രമം നമ്മുടെ സമൂഹത്തെ ബാധിക്കുന്ന വിഷലിപ്തമായകളയാണ്, അത് വേരോടെ പിഴുതെറിയണം. മുൻവിധിയുയും അനീതിയുടെയും ഭൂപ്രദേശത്ത് വളരുന്ന ഈ വേരുകളെ വ്യക്തിയെയും അവരുടെ അന്തസ്സിനെയും കേന്ദ്രസ്ഥാനത്ത് നിർത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ചെറുക്കണം. അതെ സമയം,
വത്തിക്കാന് ന്യൂസ്: മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വത്തിക്കാനിൽ ഇത്തവണ ക്രിസ്മസ് അലങ്കാരങ്ങളുടെ ഭാഗമായുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങൾക്ക് ശേഷം നശിപ്പിക്കുന്നതിനു പകരം, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചു. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിൽ ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യും. വടക്കൻ ഇറ്റലിയിലെ കൂണെയോ പ്രദേശത്തെ മാക്ര താലൂക്കിലെ മായിര താഴ്വരയിൽനിന്നുള്ള 28 മീറ്റർ ഉയരമുള്ള സരളവൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. 65 ക്വിന്റൽ ഭാരവുമുള്ള ഈ മരം 56 വർഷം പ്രായമുള്ളതാണ്. പിയെ മോന്തെ മുനിസിപ്പാലിറ്റിയുടെ
വത്തിക്കാൻ സിറ്റി : ഇന്നലെ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ യുക്രൈനിലും, മധ്യപൂർവേഷ്യയിലും, ലോകത്തിലെ മറ്റിടങ്ങളിലും രൂക്ഷമാകുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി വീണ്ടും അഭ്യർത്ഥന നടത്തി ഫ്രാൻസിസ് പാപ്പ. ഇന്നലെ പ്രഭാതത്തിൽ തന്നെ സന്ദർശിച്ച ഏതാനും ആളുകളുടെ വേദനയും പാപ്പാ പങ്കുവച്ചു.ഹമാസിന്റെ ബന്ധനത്തിൽ കഴിയുന്ന രണ്ട് ഇസ്രായേൽക്കാരുടെ ബന്ധുക്കളും, ഇസ്രായേൽ തടവറയിൽ കഴിയുന്ന ഒരു പലസ്തീൻകാരന്റെ ബന്ധുക്കളുമാണ് വത്തിക്കാനിൽ പാപ്പയെ സന്ദർശിച്ചത്. ഇരു കൂട്ടരുടെയും ഹൃദയവേദന താങ്ങാവുന്നതിലുമപ്പുറമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ഇത്തരത്തിൽ വേദനകൾ മാത്രം ഉളവാക്കുന്നതാണ് യുദ്ധമെന്നും പാപ്പ
വത്തിക്കാൻ സിറ്റി:1223 ൽ യേശുവിന്റെ ജനന നിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങൾ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി പുനരാവിഷ്ക്കരിച്ചതിന്റെ എണ്ണൂറാം വാർഷികത്തിൽ, പുൽക്കൂട്ടിലെ വിവിധ കഥാപാത്രങ്ങളുടെ ഔന്നത്യവും, വൈശിഷ്ട്യതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ രചിച്ച ‘എന്റെ പുൽക്കൂട് ‘ എന്ന ഗ്രന്ഥം ഇന്നലെ വത്തിക്കാനിൽ പ്രകാശനം ചെയ്തു. ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിലാണ് പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷ്, ജർമ്മൻ, സ്ലോവേനിയൻ ഭാഷാ പതിപ്പുകളും ഉടൻ പുറത്തിറങ്ങും. പത്രോസിനടുത്ത തന്റെ അജപാലന ശുശ്രൂഷയുടെ
വത്തിക്കാന് സിറ്റി: പാവപ്പെട്ടവർക്കായുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് പാവങ്ങള്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ. ചടങ്ങിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ വിവിധ രാജ്യങ്ങളില് നിന്നുള്ളവര് സംബന്ധിച്ചു. തോബിത്തിൻറെ പുസ്തകം നാലാം അദ്ധ്യായം ഏഴാം വാക്യമായ “ദരിദ്രനിൽ നിന്ന് മുഖം തിരിക്കരുത്” എന്നതായിരിന്നു ദിനാചരണത്തിന്റെ ചിന്താ വിഷയം. നമ്മുടെ നഗരങ്ങളിലൂടെ ദാരിദ്ര്യത്തിന്റെ ഒരു നദി കര കവിഞ്ഞൊഴുകുന്നുണ്ടെന്നും സഹായവും പിന്തുണയും ഐക്യദാർഢ്യവും അഭ്യർത്ഥിക്കുന്ന സഹോദരീസഹോദരന്മാരുടെ നിലവിളി കൂടുതൽ ഉച്ചത്തിലാകുകയാണെന്നും പാപ്പ പറഞ്ഞു. എല്ലാ മനുഷ്യരും, ക്രിസ്ത്യാനികളും, യഹൂദരും, മുസ്ലീങ്ങളും,
വത്തിക്കാന് സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബങ്ങളുമായും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. അടുത്ത ബുധനാഴ്ച്ച നടക്കുന്ന പതിവ് പൊതു ദർശന സദസ്സിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്. ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചയാണ് പാപ്പാ നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ഓരോ വ്യക്തിയും അനുഭവിക്കുന്ന കഷ്ടപ്പാടുകളോട് തന്റെ ആത്മീയ അടുപ്പം പ്രകടിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ആരംഭം മുതൽ ഫ്രാൻസിസ് പാപ്പ
Don’t want to skip an update or a post?