'അമ്മയുടെ ഹൃദയം വിളിച്ചപ്പോള്' മരിയന് ദിവ്യകാരുണ്യ യുവജനദിനത്തില് പങ്കെടുത്തത് 28 രാജ്യങ്ങളില് നിന്നുള്ള യുവജനങ്ങള്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 8, 2025
വത്തിക്കാന്‍ സിറ്റി: ഭീകരസംഘടനയായ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിതരായ ഒരുസംഘമാളുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇനിയും ഹമാസിന്റെ പിടില്‍ തുടരുന്നവരുടെ ബന്ധുക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ 240 പേരുടെ കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘം പാപ്പയെ സന്ദര്‍ശിച്ചത്. ഇനിയും ഹമാസിന്റെ പിടിയിലുള്ളവരുടെ ഫോട്ടോകളുമായി സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഫോട്ടോകള്‍ പാപ്പ ആശിര്‍വദിച്ചു. കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്നും ബന്ധികളോടും ബന്ധികളുടെ മോചനത്തിനുമുള്ള പാപ്പയുടെ താല്‍പ്പര്യമാണ് ഇത്
മെക്‌സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍. കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ
വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെത്തിയ സംഘത്തെ സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പ മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും സിനഡ് അംഗങ്ങളോട് പറഞ്ഞു. മാര്‍ത്തോമ സഭാ പ്രതിനിധികള്‍ പങ്കെടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 2022 മുതല്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളുമടക്കം കത്തോലിക്കസഭയും മാര്‍ത്തോമ സഭയും തമ്മില്‍ പടിപടിയായി വളര്‍ന്നു വരുന്ന ബന്ധത്തിലെ പ്രധാന
വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ ആഗോളദിനമായി ആചരിക്കുന്ന നവംബര്‍ 17-ന് ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയും ഇറ്റാലിയന്‍ റെഡ് ക്രോസുമായി സഹകരിച്ചാണ് അന്നേദിനം പോള്‍ ആറാമന്‍ ഹാളി ല്‍ ഏറ്റവും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ക്ലേശിതരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണം ക്രമീകരിക്കുന്നത്. കൂടാതെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യം ആരോഗ്യപരിപാലനവും അന്നേ ദിവസം ഒരിക്കിയിട്ടുണ്ട്. 2016 മുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ തലേ ഞായറാഴ്ച
വത്തിക്കാന്‍ സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ. മാന്യതയുടെ മറവില്‍ നിന്നുകൊണ്ട് അധികാരത്തിന്റെ ഗര്‍വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന് ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സ്വയം ആനുകൂല്യങ്ങള്‍പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്‍ബലരായവരെ കൊള്ളയടിച്ചവരാണ് നിയമജ്ഞര്‍. അവര്‍ക്ക് പ്രാര്‍ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്‍
വത്തിക്കാന്‍ സിറ്റി: പേപ്പല്‍ വസതിയുടെ പ്രബോധകനായി 44 വര്‍ഷം സേവനം ചെയ്ത കര്‍ദിനാള്‍ റെനിയേരോ കന്താലമെസയുടെ പിന്‍ഗാമിയായി ഒഎഫ്എം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോബര്‍ട്ടോ പാസോളിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സ്ഥാനത്തേക്ക് നിമയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 44 വര്‍ഷമായി പേപ്പല്‍ വസതിയുടെ പ്രബോധകനായി തുടരുന്ന കര്‍ദിനാള്‍ കന്താലമെസക്ക് ഇപ്പോള്‍ 90 വയസുണ്ട്. മിലാനിലെ ദൈവശാസ്ത്രപഠനത്തിനായുള്ള യുണിവേഴ്‌സിറ്റിയില്‍ ബൈബിള്‍ വ്യാഖ്യാനത്തിന്റെ പ്രഫസറായി സേവനം ചെയ്യുന്ന ഫാ. പസോളിനിയാവും ഇനിമുതല്‍ നോമ്പുകാലങ്ങളിലെ
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ മജിസ്റ്റീരിയല്‍ അധികാരത്തിന്റെ പ്രതീകമായ വിശുദ്ധ പത്രോസിന്റെ സിംഹാസനം 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിക്കുന്നു. സെന്റ് പീറ്റേഴസ് ബസിലിക്കയില്‍ സിംഹാസനം സൂക്ഷിച്ചിരുന്ന പേടകത്തില്‍ നിന്ന് മാറ്റി ബസിലിക്കയുടെ പ്രധാന അള്‍ത്താരയുടെ മുമ്പില്‍ ഡിസംബര്‍ എട്ടാം തിയതി, മാതാവിന്റെ അമലോത്ഭവതിരുനാള്‍ദിനം വരെയാണ് പൊതുവായി വിശുദ്ധ പത്രോസിന്റെ സിംഹാസനം പ്രദര്‍ശിപ്പിക്കുന്നത്. വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ രക്തസാക്ഷിത്വത്തിന്റെ 1800 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 1867-ലാണ് ഇതിനുമുമ്പ് വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം വത്തിക്കാനില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്. എഡി 875
വത്തിക്കാന്‍ സിറ്റി: ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ദായ സുറിയാനി സഭ ബിഷപ്പായിരുന്ന നിനവെയേയിലെ വിശുദ്ധ ഐസക്കിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും കലണ്ടറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടുത്തി. അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റിന്റെ കാത്തോലിക്കോസ്-പാത്രിയാര്‍ക്കീസായ മാര്‍ അവാ മൂന്നാമനുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 1500 ഓളം വര്‍ഷം പഴക്കമുള്ള തര്‍ക്കം അവസാനിപ്പിച്ചുകൊണ്ട് ‘കോമണ്‍ ക്രിസ്റ്റോളജിക്കല്‍ ഡിക്ലറേഷന്‍’ ഒപ്പുവച്ചതിന്റെ മുപ്പതാം വാര്‍ഷികത്തോടും മാര്‍പാപ്പയും അസീറിയന്‍ സഭയുടെ പാത്രിയാര്‍ക്കീസും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന്റെ
Don’t want to skip an update or a post?