Follow Us On

20

April

2025

Sunday

  • മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം:  ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

    മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍0

    വത്തിക്കാന്‍ സിറ്റി: ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ സാക്ഷികളായി രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ ‘ദി പോപ്പ് വീഡിയോ’യില്‍ രക്തസാക്ഷികളുടെ ധീരതയും മിഷനറി തീക്ഷ്ണതയും സഭയിലുടനീളം നിറയുന്നതിനായാണ് പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. എല്ലാ കാലത്തും നമ്മുടെ ഇടയില്‍ രക്തസാക്ഷികളുണ്ടാകുമെന്നും നാം ശരിയായ പാതയിലാണെന്നുള്ളതിന്റെ തെളിവാണതെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ലെസ്ബോസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കണ്ട യുവാവിന്റെ കാര്യവും പാപ്പ വീഡിയിയോയില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ കഴുത്തിലുള്ള ക്രൂശിതരൂപം നിലത്തെറിയുവാന്‍

  • ജപമാലക്ക് അപാര ശക്തി; തുറന്നടിച്ച് പ്രൊട്ടസ്റ്റന്റ്കാരന്‍

    ജപമാലക്ക് അപാര ശക്തി; തുറന്നടിച്ച് പ്രൊട്ടസ്റ്റന്റ്കാരന്‍0

    ഞാന്‍ കത്തോലിക്കര്‍ ചൊല്ലുന്ന ജപമാല പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. അപാര ശക്തിയാണ് പരിശുദ്ധ മറിയത്തിന്റെ ജപമാലയ്ക്ക്. തുറന്നടിക്കുന്നത് ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് എഴുത്തുകാരനായ മൈക് ബെവലി. ‘എന്റെ ക്ലയന്റ് ഒരു കത്തോലിക്ക വിശ്വാസിയാണ്. ഞാന്‍ അവരോടൊപ്പം ജപമാല ചൊല്ലുക പതിവാണ്. ജപമാലക്ക് ഒരുപാട് ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇഡബ്ല്യുടിഎന്‍ ചാനലില്‍ ഇതെങ്ങനെയാണെന്ന് പഠിപ്പിക്കുന്നുണ്ട്’ എന്നാണ് മൈക് ബെവല്‍ പറയുന്നത്. ഇഡബ്ല്യുടിഎന്‍ ഗ്ലോബല്‍ കാത്തലിക് നെറ്റ്വര്‍ക്കിന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്കായുടെ ജപമാല എപ്രകാരം ചൊല്ലണമെന്ന യുട്യൂബ് വീഡിയോ കാണുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.

  • വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയില്‍ 1000 കുട്ടികള്‍

    വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയില്‍ 1000 കുട്ടികള്‍0

    ജറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ ഈശോ കുരിശും വഹിച്ചു കടന്നുപോയ ‘വിയ ക്രൂസിസ്’ പാതയിലൂടെ കുരിശിന്റെ വഴി നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാക്കുക എന്ന നിയോഗത്തോടെയാണ് കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍, ഇസ്രായേലിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയും ജറുസലേമിലെ അപ്പസ്തോലിക്ക് ഡെലിഗേറ്റുമായ ആര്‍ച്ചുബിഷപ് അഡോള്‍ഫോ തിതോ യിലാനാ തുടങ്ങിയവര്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത കുരിശിന്റെ

  • ‘ക്രൈസ്തവരുടെ  ഇടയിലെ അനൈക്യം സുവിശേഷത്തിന് എതിര്‍സാക്ഷ്യം’

    ‘ക്രൈസ്തവരുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന് എതിര്‍സാക്ഷ്യം’0

    നെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര്‍ സാക്ഷ്യമായി മാറുമെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കെനിയയിലെ താന്‍ഗാസാ സര്‍വകലാശയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില്‍ നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്‍കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്‍

  • സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദ ഫെസ് ഓഫ് ഫെയ്സ് ലെസി’ന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം

    സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദ ഫെസ് ഓഫ് ഫെയ്സ് ലെസി’ന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം0

    ടെന്നസി (യുഎസ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം. 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ (ഐസിവിഎം) ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ് ലെസിന്’ ലഭിച്ചു. അമേരിക്കയിലെ ടെന്നസില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സംവിധായകന്‍ ഡോ. ഷൈസന്‍ പി. ഔസേഫ്, നിര്‍മ്മാതാവ് സാന്ദ്രാ ഡിസൂസ റാണ എന്നിവര്‍

  • രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ കടപുഴകിയത്‌  1,20,000 കുടുംബങ്ങള്‍; ‘അല്‍പ്പം മനുഷ്യത്വം’ കാണിക്കണമെന്ന് പാപ്പ

    രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ കടപുഴകിയത്‌ 1,20,000 കുടുംബങ്ങള്‍; ‘അല്‍പ്പം മനുഷ്യത്വം’ കാണിക്കണമെന്ന് പാപ്പ0

    ഉക്രെയ്ന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടത് 10,582 സിവിലിയന്‍മാരാണ്. എന്നാല്‍ ഈ യുദ്ധം ഉക്രെയ്നില്‍ വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. കഴിഞ്ഞ ഒരു വര്‍ഷം 1, 20,000 ഡിവോഴ്സുകളാണ് ഉക്രെയ്നില്‍ നടന്നത്. യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും പുരുഷന്‍മാര്‍ യുദ്ധമുഖത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം

  • ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

    ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു0

    പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര്‍ സംഭവസ്ഥലത്ത് വച്ചും മൂന്നു പേര്‍ പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

  • നിധി കണ്ടെത്തുക, അതുമതി; പാപ്പായുടെ ധ്യാനഗുരു

    നിധി കണ്ടെത്തുക, അതുമതി; പാപ്പായുടെ ധ്യാനഗുരു0

    പാഴായ ജീവിതങ്ങളിലും ഒരിക്കലും പാഴാകാത്ത ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അത് തിരിച്ചറിയുക. തത്ത്വചിന്തകനും വിശ്വാസിയുമായ സോറന്‍ കീര്‍ക്കെഗാഡ് വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ റെനിയെരോ കന്താലമേസ മാര്‍പാപ്പയെയും റോമന്‍ ക്യൂരിയയെയും ധ്യാനിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായും റോമന്‍ കൂരിയയും ഫെബ്രുവരി 19 മുതല്‍ 24 വരെ നോമ്പുകാലധ്യാനത്തിലാണ്. നമ്മുടെ ജീവിതത്തില്‍ ഒന്നുമാത്രമേ ആവശ്യമുള്ളൂ. യേശുവും അവിടുത്തെ വചനവും. ഇവയില്ലെങ്കില്‍ മറ്റെന്തെല്ലാം കിട്ടിയാലും ഒന്നും കിട്ടാത്തതുപോലെയായിത്തീരും. യേശുവിന്റെ അധരത്തില്‍ നിന്നും വരുന്ന വചനങ്ങള്‍ ആത്മാവിനു ശക്തിപകരുന്നു.  ലൂക്കാ 10/ 42 വചനത്തെ ആധാരമാക്കി,

Latest Posts

Don’t want to skip an update or a post?