പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി ലോകം; വത്തിക്കാന്‍ ചത്വരത്തില്‍ ജപമാലയര്‍പ്പിച്ച് വിശ്വാസികള്‍
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 25, 2025
വത്തിക്കാന്‍ സിറ്റി: അടിമയായി വില്‍ക്കപ്പെട്ടെങ്കിലും പിന്നീട് സന്യാസിനിയായി മാറിയ വിശുദ്ധ ബക്കിത്തയുടെ തിരുനാള്‍ദിനമായ ജനുവരി എട്ടാം തിയതി മനുഷ്യക്കടത്തിനെതിരായുള്ള അവബോധമുണര്‍ത്തുന്ന പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ക്ലേശങ്ങളനുഭവിക്കുന്ന മനുഷ്യരുടെ നിലവിളിക്ക് ചെവികൊടുക്കണമെന്ന് ദിനാചരണത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യുദ്ധവും സംഘര്‍ഷവും മൂലവും കാലാവസ്ഥാ വ്യതിയാനം മൂലവും പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവരോട്, പ്രത്യേകിച്ചും ലൈംഗികമായി ചൂഷണത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടുപ്പമാണ് തന്റെ ചിന്തകളെന്ന് പാപ്പ പറഞ്ഞു. ഒരോ മനുഷ്യന്റെയും അന്തസ്സിനെ അംഗീകരിക്കുവാനും മനുഷ്യക്കടത്തും എല്ലാ തരത്തിലുള്ള ചൂഷണത്തെയും ഏതിര്‍ക്കുവാനും
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ ആഘോഷിക്കുന്ന കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുട്ടികളുടെ ആദ്യ ആഗോളദിനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ ഡെ മെന്‍ഡോന്‍കാ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോഗോ പുറത്തിറക്കിയത്. സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടാണ് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ. വിവിധ വര്‍ണങ്ങളിലുള്ള കുട്ടികളുടെ കൈപ്പത്തികള്‍ ചേര്‍ത്താണ് ലോഗോ തയാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുളള ആഗോളദിനാഘോഷത്തിന്റെ കേന്ദ്രം റോമിലും വത്തിക്കാനിലുമായിരിക്കുമെന്നും എന്നാല്‍ പ്രാദേശിക സഭകളുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലും ആഘോഷങ്ങള്‍
വത്തിക്കാന്‍ സിറ്റി: ‘ശ്രവിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വിവേചിച്ച് അറിയുന്നതിനുമായി’ മൂന്നൂറ് വൈദികരെ വത്തിക്കാനിലേക്ക് ക്ഷണിക്കുമെന്ന് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സംഘാടകര്‍ . ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് വരെയാവും ഇടവക വൈദികരുടെ അനുഭവങ്ങള്‍ ശ്രവിക്കുന്നതിനും മാനിക്കുന്നതിനുമായി നടത്തുന്ന ഇടവക വൈദികരുടെ മീറ്റിംഗ് നടക്കുകയെന്ന് ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ആഗോളതലത്തിലുള്ള സിനഡല്‍ പ്രക്രിയയില്‍ പങ്കുകാരാകുവാന്‍ ഇതിലൂടെ വൈദികര്‍ക്ക് സാധിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡല്‍ അസംബ്ലിയുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിനഡല്‍ അസംബ്ലിയുടെ അടുത്ത
വത്തിക്കാന്‍ സിറ്റി: മാരകരോഗം ബാധിച്ച് സുഖപ്പെടാന്‍ സാധ്യതയില്ലാതെ കഴിയുന്ന രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനായിയോഗം പ്രസിദ്ധീകരിച്ച വീഡിയോയിലാണ് മാരകരോഗം ബാധിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. രോഗം സുഖപ്പെടാന്‍ സാധ്യത ഇല്ലാത്തപ്പോഴും രോഗിക്ക് വൈദ്യശാസ്ത്രപരവും മാനസികവും ആത്മീയവും ശാരീരികവുമായ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാപ്പ വീഡിയോയില്‍ ഓര്‍മിപ്പിച്ചു. സൗഖ്യം സാധ്യമല്ലാത്തപ്പോഴും രോഗിയെ പരിചരിക്കുവാനും ശുശ്രൂഷിക്കുവാനും സാധിക്കുമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രോഗികള്‍ ഒറ്റയ്ക്കാകുന്നില്ലെന്ന് കുടുംബങ്ങള്‍
വത്തിക്കാന്‍ സിറ്റി: മരൂഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടഞ്ഞത് അടിമത്വത്തില്‍ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചുള്ള ‘നൊസ്റ്റാള്‍ജിയ’ ആണെങ്കില്‍ പ്രത്യാശയുടെ അഭാവമാണ് ഇന്ന് ദൈവജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വലിയനോമ്പിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് ആത്മീയ നവീകരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടത്തുന്ന യാത്രയുടെ കാലമാണ് നോമ്പുകാലമെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ദൈവത്തോടുള്ള നമ്മുടെ ആദ്യ സ്‌നേഹം വീണ്ടെടുക്കുന്ന ഇടമായി മരൂഭൂമിയെ മാറ്റുവാന്‍ കൃപയുടെ കാലമായ നോമ്പുകാലത്തില്‍ സാധിക്കും. പാപത്തിന്റെ അടിമത്വത്തിലേക്ക്
വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ സഭ ആരംഭിച്ച സിനഡൽ ചർച്ചകളുടെ ഭാഗമായി പ്രതിനിധികൾ വത്തിക്കാനുമായി കൂടികാഴ്ച നടത്തുമ്പോൾ വനിതാ പൗരോഹിത്യം, സ്വവർഗാനുരാഗം തുടങ്ങിയ സഭ തീർപ്പ് കൽപ്പിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്ക് എടുക്കാൻ പാടില്ലെന്ന് വത്തിക്കാൻ. ഈ നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു വത്തിക്കാൻ വ്യക്തമാക്കി . ജർമ്മൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ബീറ്റ് ജിൽസിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ എഴുതിയ കത്തിന്റെ പകര്‍പ്പ് എല്ലാ ജർമ്മൻ മെത്രാന്മാർക്കും അയച്ചു. ജർമ്മൻ
വത്തിക്കാന്‍ സിറ്റി: ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം മുതൽ അടുത്ത വർഷം ഫെബ്രുവരി മാസം രണ്ടാം തീയതി ഈശോയെ ദേവാലയത്തിൽ കാഴ്ചവെക്കുന്ന തിരുനാൾ ദിവസം വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം നേടാന്‍ അവസരം. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ നിർമ്മിച്ചതിന്റെ എണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ‘കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി’ ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥന
വത്തിക്കാൻ സിറ്റി : പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പയും പേപ്പൽ വസതിയായ സാന്താമാർത്തയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് പലാസിയോസിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പതിമൂന്ന് പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ടായിരുന്നു. സമാധാനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പ്രചാരണങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിർണ്ണായകവും ആഗോളപരവുമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. പരിശുദ്ധ സിംഹാസനവും പരാഗ്വേ റിപ്പബ്ലിക്കും തമ്മിൽ നിലവിലുള്ള ക്രിയാത്മക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയിൽ പ്രകടമായിരുന്നു. തുടർന്ന്
Don’t want to skip an update or a post?