വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനെ 2025 ഏപ്രില് 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും
- Featured, LATEST NEWS, VATICAN
- November 22, 2024
നൈജീരിയ: ക്രൈസ്തവപീഡനങ്ങളും ഭീകരാക്രമണങ്ങളും തുടർക്കഥയാകുന്ന നൈജീരിയയിലെ ഒരുസംസ്ഥാനത്തുമാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 346പേർ. മനുഷ്യാവകാശ സംഘടനയായ ഗിഡിയോൺ ആന്റ് ഫൺമി പാറമല്ലം പീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റുവിലെ എട്ട് പ്രാദേശിക സർക്കാർ മേഖലകളിൽ നിന്നായി ഇത്രയധികം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ജൂലൈ 8 ശനിയാഴ്ച വരെ മാംഗുവിൽ മാത്രം തുടർച്ചയായ അക്രമാസക്തമായ ആക്രമണങ്ങളിൽ 200ലധികം ജീവനുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 17നും ജൂലൈ 10നും ഇടയിലെ അക്രമസംഭങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള
ലിസ്ബൺ: ജീവന്റെ സംരക്ഷണത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരുങ്ങി പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ്. ലിസ്ബണിൽ നടക്കാൻ പോകുന്ന വേൾഡ് യൂത്ത് ഡേയുടെ ഭാഗമായി ആഗസ്റ്റ് 2ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ജനിക്കാതെപോയ കുട്ടികൾ, ഏറ്റവും ദാരിദ്രമനുഭവിക്കുന്നവർ, കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മമാർ, രോഗികൾ, പ്രായമായവർ തുടങ്ങി എല്ലാവരുടെയും സംരക്ഷണത്തിനായി നടത്തുന്ന പരസ്യപോരാട്ടമാണിതെന്ന് ഫെഡറേഷൻ സംഘാടകർ അറിയിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ഇടങ്ങളിൽ, അനീതിക്കും പൊതുനന്മയ്ക്കെതിരായ നിയമങ്ങൾക്കുമെതിരെ
എർബിൽ: ക്രൈസ്തവരെ ഒന്നടങ്കം കൊന്നുതള്ളാൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സംഹാരതാണ്ഡവമാടിയ ഇറാഖിന് പ്രത്യാശയുടെ തിരിനാളം പകർന്ന് വീണ്ടും ആദ്യ കുർബാന സ്വീകരണങ്ങൾ. ദിനങ്ങളുടെ ഇടവേളയിൽ ഏർബിലിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 243 കുട്ടികളാണ്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് 172 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഖ്വാരഘോഷ് നഗരം സാക്ഷ്യം വഹിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇറാഖി ക്രൈസ്തവർക്ക് പ്രത്യാശ പകരുന്ന ഈ വാർത്ത പുറത്തെത്തിയത്. ഷ്വൽവയിലെ മാർട്ടിയേഴ്സ് ദൈവാലയത്തിൽവെച്ച് 23 കുട്ടികളും അങ്കാവയിലെ ഉം അൾ മൗന്ഹ് ദൈവാലയത്തിൽവെച്ച്
വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കും വേണ്ടിയുള്ള ആഗോള ദിനമായി തിരുസഭ ആചരിക്കുന്ന ജൂലൈ 23 പൂർണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ കെവിൻ ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് വത്തിക്കാൻ ഇത്തവണയും ദണ്ഡവിമോചനം പ്രഖ്യാപിച്ചത്. അവിടുത്ത ഭക്തരുടെ മേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും,’ (ലൂക്ക 1:50) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. വത്തിക്കാൻസമയം രാവിലെ 10.00ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക്
വത്തിക്കാൻ സിറ്റി: മലയാളി വേരുകളുള്ള മലേഷ്യൻ രൂപതാധ്യക്ഷൻ ഉൾപ്പെടെ 21 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച് ഫ്രാൻസിസ് പാപ്പ. ഇതിൽ 18 പേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. ഇതോടെ ആഗോളസഭയിലെ ആകെ കർദിനാൾമാരുടെ എണ്ണം 243 ആകും. ഓഗസ്റ്റ് 27നാണ് സ്ഥാനാരോഹണം. 2013ൽ ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റ ശേഷം ഇതുവരെ എട്ടു പ്രാവശ്യമായി 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദിനാൾമാരായി ഉയർത്തിയിട്ടുണ്ട്. മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ 72 വയസുകാരനായ സെബാസ്റ്റ്യൻ
വത്തിക്കാൻ സിറ്റി: 2023 ഒക്ടോബറിൽ വത്തിക്കാനിൽ സമ്മേളിക്കുന്ന സിനഡിൽ ഒരു വനിത ഉൾപ്പെടെ ഭാരത കത്തോലിക്കാ സഭയിൽനിന്ന് 10 അംഗ സംഘം പങ്കെടുക്കും. ഇക്കഴിഞ്ഞ ദിവസമാണ് അവരുടേ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് പാപ്പ നിയമിച്ച കർദിനാൾമാരുടെ ഉപദേശകസമിതി അംഗം കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു പുറമെ ലത്തീൻ സഭയിൽനിന്ന് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ അന്തോണി പുള,
വത്തിക്കാൻ സിറ്റി: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ എത്തുന്നതിന്റെ ലക്ഷ്യം വെളിപ്പെടുത്തി വത്തിക്കാൻ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിയാണ് ഫ്രാൻസിസ് പാപ്പ മരിയൻ ദർശനത്താൽ പുണ്യഭൂമിയായി മാറിയ ഫാത്തിമയിലെത്തുന്നത്. ഓഗസ്റ്റ് രണ്ടു മുതൽ ആറുവരെ നീളുന്ന പോർച്ചുഗൽ പര്യടനത്തിൽ അഞ്ചാം തിയതിയാണ് പാപ്പ ഫാത്തിമ സന്ദർശിക്കുന്നത്. പേപ്പൽ പര്യടനത്തിൽ ഫാത്തിമാ സന്ദർശിക്കാനുള്ള തീരുമാനം പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും വത്തിക്കാൻ ന്യൂസ് വെളിപ്പെടുത്തി. മരിയൻ പ്രത്യക്ഷീകരണത്തിന്റെ
വത്തിക്കാൻ സിറ്റി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും വത്തിക്കാൻ പുറത്തുവിട്ടു. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതു പകരാനെത്തുന്ന പേപ്പൽ പര്യടനത്തിന്റെ ആപ്തവാക്യം ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ്. കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. മംഗോളിയൻ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടം, ‘ജർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ
Don’t want to skip an update or a post?