ഇറാഖി കുര്ദിസ്ഥാനിലെ ക്രിസ്ത്യാനികള് എക്യുമെനിക്കല് ഓശാന ഘോഷയാത്ര നടത്തി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 14, 2025
വത്തിക്കാന് സിറ്റി: യേശുവിന്റെ ഉത്ഥാനം കഥയുടെ സന്തോഷകരമായ പര്യവസാനമല്ല മറിച്ച് നമ്മുടെ ജീവിതത്തെ നിത്യമായും പൂര്ണമായും മാറ്റിമറിക്കുന്ന സംഭവമാണെന്ന് ഫ്രാന്സിസ് മാര്പാപ്പ. ഈസ്റ്ററിന് ശേഷം വരുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യില് ‘സ്വര്ല്ലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന ഉയിര്പ്പുകാല ത്രിസന്ധ്യാജപം നയിച്ചുകൊണ്ട് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഭയില് പന്തക്കുസ്താ വരെ നീളുന്ന ഉയിര്പ്പുകാലത്തിന്റെ സന്തോഷം ദിവ്യകാരുണ്യത്തിലും കുമ്പസാരത്തിലും പ്രാര്ത്ഥനയിലും ഉപവിപ്രവൃത്തികളിലും ഈശോയെ കണ്ടുമുട്ടുന്നതിലൂടെ ഉജ്ജ്വലിപ്പിക്കാന് സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കല്ലറയുടെ ഇരുട്ടിനെ ഭേദിച്ച ഈശോ നിത്യമായി ജീവിക്കുന്നു. യേശുവിനോടൊപ്പമുള്ള
ഈസ്റ്ററിനും ക്രിസ്മസിനും മാര്പാപ്പ നല്കുന്ന പ്രധാനപ്പെട്ട ആശിര്വാദമാണ് ഉര്ബി എത് ഒര്ബി ആശിര്വാദം. റോമിന്റെ ബിഷപ് എന്ന നിലയില് റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില് ലോകം മുഴുവനും വേണ്ടിയും നല്കുന്ന ആശിര്വാദമാണിത്. 13- ാം നൂറ്റാണ്ടില് ഗ്രിഗറി പത്താമന് മാര്പാപ്പയുടെ കാലത്താണ് ഈ ആശിര്വാദം നല്കിത്തുടങ്ങിയത്. മാര്പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്കുന്ന ഈ ആശിര്വാദത്തിലൂടെ പൂര്ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്കുന്നു എന്നത് ഈ ആശിര്വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്പാപ്പയുടെ
ഹവാന/ ക്യൂബ: ക്യൂബയുടെ പ്രത്യേക മധ്യസ്ഥയായ കോബ്രെയിലെ ഉപവിയുടെ കന്യകയുടെ പ്രത്യേക സഹായം തേടി സാന്റിയാഗോ ഡെ ക്യൂബ ആര്ച്ചുബിഷപ് ഡിയോനിസിയോ ഗുയിലേര്ണോ ഗാര്സിയ. ഓശാന ഞായര് ദിവസമാണ് ക്യൂബന് ജനത നേരിടുന്ന വെല്ലുവിളികള് എണ്ണിപ്പറഞ്ഞുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സഹായം ആര്ച്ചുബിഷപ് യാചിച്ചത്. വെള്ളവും കറന്റും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്ക്കൊപ്പം സാധാരണ ജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യവും ക്യൂബന് ജനതക്ക് നല്കണമെന്ന് അറുപത് വര്ഷത്തിലധികമായി ഏകാധിപത്യ ഭരണത്തിന് കീഴില് തുടരുന്ന ക്യൂബയിലെ ജനങ്ങള്ക്ക് വേണ്ടി ഉപവിയുടെ കന്യകയുടെ
ഈ വര്ഷം ദുഃഖവെള്ളി ദിനത്തില് റോമിലെ കൊളോസിയത്തില് നടക്കുന്ന കുരിശിന്റെ വഴിക്ക് ധ്യാനചിന്തകള് എഴുതുന്നത് ഫ്രാന്സിസ് മാര്പാപ്പ തന്നെയാവുമെന്ന് വ്യക്തമാക്കി വത്തിക്കാന്. ഫ്രാന്സിസ് മാര്പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ 11 വര്ഷത്തെ ചരിത്രത്തില് ആദ്യമായാണ് ദുഃഖവെള്ളിദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള് പാപ്പ എഴുതുന്നത്. പീഡാനുഭവ യാത്രയുടെ ഓരോ സ്റ്റേഷനിലും യേശു അനുഭവിക്കുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനചിന്തകളാവും പാപ്പ നല്കുന്നത്. ‘ പ്രാര്ത്ഥനയോടെ യേശുവിനോടൊപ്പം കുരിശിന്റെ വഴിയില്’ എന്നതാവും പാപ്പ എഴുതുന്നധ്യാനചിന്തകളുടെ പ്രമേയം. 2025 ജൂബിലി വര്ഷത്തിന് മുന്നോടിയായി 2024 പ്രാര്ത്ഥനാവര്ഷമായി
മകനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ അപ്പീല് കേള്ക്കാന്പോലും തയാറാകാതെ യുഎസ് സുപ്രീം കോടതി. ട്രാന്സ് പെണ്കുട്ടിയാണെന്ന് സ്വയം പ്രഖ്യാപിച്ച കൗമാരക്കാരനായ മകനെ വിട്ടുകിട്ടണമെന്ന ഇന്ത്യാനയില് നിന്നുള്ള ക്രൈസ്തവ ദമ്പതികളുടെ അപ്പീലാണ് കേള്ക്കുകപോലും ചെയ്യാന് തയാറാകാതെ യുഎസ് സുപ്രീം കോടതി തള്ളിയത്. തങ്ങളുടെ വിശ്വാസപ്രകാരം മകനെ വളര്ത്താന് ശ്രമിക്കുന്നതിനെയാണ് രാജ്യം എതിര്ക്കുന്നതെന്ന് ഇന്ത്യാനയില് നിന്നുള്ള മേരി-ജെറമി കോക്സ് ദമ്പതികളുടെ അഭിഭാഷകര് വാദിച്ചു. എന്നാല് ഉദരസംബന്ധമായ രോഗത്തിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാലാണ് മകനെ മാതാപിതാക്കളുടെ കൂടെ വിടാത്തതെന്നും 16 വയസുള്ളപ്പോള് മാതാപിതാക്കളില്
വിശുദ്ധവാരത്തോടും തിരുനാളുകളുടെ തിരുനാളായ ഈസ്റ്ററിനോടും അനുബന്ധിച്ച് നമുക്കുവേണ്ടിയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മമാക്കള്ക്ക് വേണ്ടിയും പൂര്ണ ദണ്ഡവിമോചനം നേടാനുള്ള അതുല്യ അവസരങ്ങള് സഭ നമുക്ക് തരുന്നുണ്ട്. ഈ ദണ്ഡവിമോചനങ്ങളെക്കുറിച്ചും ഇവ എപ്രകാരമാണ് പ്രാപിക്കേണ്ടതെന്നുള്ളതിനെക്കുറിച്ചുമുള്ള അറിവ് പാപത്തിന്റെ കാലികശിക്ഷയില് നിന്ന് മോചനം നേടുന്നതിനുള്ള അപൂര്വമായ അവസരമാണ് നമുക്ക് ലഭ്യമാക്കുന്നത്. ദുഃഖവെള്ളി ദിനത്തിലെ തിരുക്കര്മങ്ങളുടെ ഭാഗമായുള്ള കുരിശിന്റെ വണക്കത്തില് ഭക്തിപൂര്വം പങ്കുചേരുന്നതിലൂടെയോ, ദുഃഖവെള്ളി ദിനത്തില് വത്തിക്കാനില് മാര്പാപ്പ നയിക്കുന്ന കുരിശിന്റെ വഴി പ്രാര്ത്ഥനയില് ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ ലൈവായി പങ്കുചേരുന്നതിലൂടെയും ദുഃഖവെള്ളി
വത്തിക്കാന് സിറ്റി: നൂറുകണക്കിന് വൈദികരും ബിഷപ്പമാരും കര്ദിനാള്മാരും 60,000ത്തോളം വരുന്ന വിശ്വാസികളും കുരുത്തോലകളുമേന്തി വത്തിക്കാനില്നടന്ന ഓശാന ഞായര് തിരുക്കര്മങ്ങളില് പങ്കെടുത്തു. ഫ്രാന്സിസ് മാര്പാപ്പ മുഖ്യകാര്മികത്വം വഹിച്ച തിരുക്കര്മങ്ങളില് പാപ്പ പക്ഷെ എഴുതി തയാറാക്കിയ പ്രസംഗം വായിച്ചില്ല. അടുത്തിടെയായി അനാരോഗ്യം മൂലം പല പ്രസംഗങ്ങളും പാപ്പ ഒഴിവാക്കിയിരുന്നു. യേശുവിന്റെ കുരിശുയാത്രയില് പങ്കുചേരുന്നതുവഴി അവിടുത്തെ ഉത്ഥാനത്തിലും പങ്കാളികളാകുവാന് വിശ്വാസികള്ക്ക് സാധിക്കുമെന്ന് പാപ്പ ദിവ്യബലിയുടെ ആരംഭത്തില് പറഞ്ഞു. ദിവ്യബലിയുടെ അവസാനത്തില് മോസ്കോയിലുണ്ടായ സ്ഫോടനത്തില് ഇരകളായവര്ക്ക് വേണ്ടിയും ഉക്രെയ്നില് സമാധാനമുണ്ടാകുന്നതിനായും പാപ്പ പ്രാര്ത്ഥിച്ചു.
Don’t want to skip an update or a post?