Follow Us On

18

October

2024

Friday

  • ലോഗോയും ആപ്തവാക്യവും തയാർ, ചരിത്രത്തിലാദ്യമായി പാപ്പയെ രാജ്യത്തേക്ക് വരവേൽക്കാൻ ഒരുങ്ങി മംഗോളിയ

    ലോഗോയും ആപ്തവാക്യവും തയാർ, ചരിത്രത്തിലാദ്യമായി പാപ്പയെ രാജ്യത്തേക്ക് വരവേൽക്കാൻ ഒരുങ്ങി മംഗോളിയ0

    വത്തിക്കാൻ സിറ്റി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും വത്തിക്കാൻ പുറത്തുവിട്ടു. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതു പകരാനെത്തുന്ന പേപ്പൽ പര്യടനത്തിന്റെ ആപ്തവാക്യം ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ്. കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. മംഗോളിയൻ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടം, ‘ജർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ

  • പീഡാസഹനങ്ങളേറ്റ ‘ക്രൂശിതന്റെ തിരുശരീരം’ ഇറ്റലിയിലേക്ക്! പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ

    പീഡാസഹനങ്ങളേറ്റ ‘ക്രൂശിതന്റെ തിരുശരീരം’ ഇറ്റലിയിലേക്ക്! പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ0

    മാഡ്രിഡ്: ‘ടൂറിനിലെ തിരുക്കച്ച’യിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ച യേശുക്രിസ്തുവിന്റെ തിരുരൂപം ഇറ്റലിയിൽ പ്രദർശനത്തിനെത്തും. ഇറ്റലിയിലെ സാൻ ഡൊമിനിക്കോ ദൈവാലയത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 2024 ജനുവരി ഏഴുവരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ‘ദ മിസ്റ്ററി മാൻ’ എന്ന പേരിൽ 2022ൽ സ്‌പെയിനിലെ സലാമങ്ക കത്തീഡ്രലിൽ ക്രമീകരിച്ച പ്രഥമ പ്രദർശനം ആഗോളതലത്തിൽതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അൽവാരോ ബ്ലാങ്കോ എന്ന പ്രമുഖ സ്പാനിഷ് ശിൽപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുരൂപം യാഥാർത്ഥ്യമാക്കിയത്. ഈശോയുടെ തിരുശരീരം കല്ലറയിൽ അടക്കം ചെയ്യാൻ പൊതിഞ്ഞതെന്ന്

  • ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ

    ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക് ‘വിശ്വാസ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി അരുംകൊല ചെയ്യപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ ക്രൈസ്തവ സഭകളിൽനിന്നുള്ള രക്തസാക്ഷികളെയും ഈ പുതിയ നാമാവലിയിൽ ഉൾപ്പെടുത്തുമെന്ന്

  • ദിവ്യകാരുണ്യം കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ  കേന്ദ്രമാകണം; ജൂലൈയിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് പാപ്പ

    ദിവ്യകാരുണ്യം കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ  കേന്ദ്രമാകണം; ജൂലൈയിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് പാപ്പ0

    വത്തിക്കാൻ സിറ്റി: ഓരോ കത്തോലിക്കാ വിശ്വാസിയും ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ ജൂലൈ മാസത്തിലെ പ്രാർത്ഥനാ നിയോഗം സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ ഈ ജൂലൈയിൽ വിശ്വാസീസമൂഹത്തിന് കൈമാറിയിരിക്കുന്നത് ‘ദിവ്യകാരുണ്യ ജീവിതം’ എന്ന നിയോഗമാണ്. ദിവ്യബലി അർപ്പണം ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ജീവിതത്തിന്റെ കേന്ദ്രമാകണമെന്ന് ഓർമിപ്പിക്കുന്ന വീഡിയോ സന്ദേശവും ഇതിനായി പുറത്തിറക്കിയിട്ടുണ്ട്. ‘ദിവ്യകാരുണ്യത്തിൽ ക്രിസ്തുവാണ് സ്വയം തന്നെത്തന്നെ നമുക്കുവേണ്ടി അർപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത്. ഉയർത്തെഴുന്നേറ്റ യേശുവുമായുള്ള ഒരു

  • മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്കു നേരായ മതപരമായ ആക്രമണം; അന്വേഷണ റിപ്പോർട്ടുമായി യു.കെ പാർലമെന്റ് അംഗം

    മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്കു നേരായ മതപരമായ ആക്രമണം; അന്വേഷണ റിപ്പോർട്ടുമായി യു.കെ പാർലമെന്റ് അംഗം0

    ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്. യു.കെയിലെ പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കാമ്പനാലെ, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് (ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിയോണ ബ്രൂസ് യു.കെയിലെ നയരൂപീകർത്താക്കൾക്കിടയിൽ വിതരണം ചെയ്തത്. ഹൈന്ദവർ ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രൈസ്തവർ

  • വിശുദ്ധ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ: ‘പാലിയം’ വെഞ്ചിരിപ്പ് ഇന്ന്, പാപ്പ മുഖ്യകാർമികൻ0

    തിരുക്കർമങ്ങൾ ശാലോം വേൾഡിൽ തത്‌സമയം വത്തിക്കാൻ സിറ്റി: തിരുസഭയുടെ നെടുംതൂണുകളായ വിശുദ്ധ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിലെ വിശേഷാൽ തിരുക്കർമങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ. ഇന്ന് (ജൂൺ 29) രാവിലെ 9.25ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കും. ‘പാലിയം’ ആശീർവദിക്കുന്ന തിരുക്കർമങ്ങളും പാപ്പ നിർവഹിക്കും. കഴിഞ്ഞ വർഷം പുതുതായി നിയമിക്കപ്പെട്ട മെത്രാപ്പോലീത്തമാരെ (ആർച്ച്ബിഷപ്പ്) സ്ഥാനിക ചിഹ്നമായി അണിയിക്കാൻ ആട്ടിൻ രോമംകൊണ്ട് തയാറാക്കുന്ന വെളുത്ത ഉത്തരീയമാണ് പാലിയം. പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ

  • ഹിറ്റ്‌ലറുടെ നാസിപ്പട്ടാളം മോഷ്ടിച്ച ദൈവാലയമണികൾ പോളണ്ടിൽ തിരിച്ചെത്തി! വഴിയൊരുക്കിയത് ജർമൻ ബിഷപ്പിന്റെ ഇടപെടൽ

    ഹിറ്റ്‌ലറുടെ നാസിപ്പട്ടാളം മോഷ്ടിച്ച ദൈവാലയമണികൾ പോളണ്ടിൽ തിരിച്ചെത്തി! വഴിയൊരുക്കിയത് ജർമൻ ബിഷപ്പിന്റെ ഇടപെടൽ0

    ക്രാക്കോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ടിൽനിന്ന് നാസിപ്പട്ടാളം മോഷ്ടിച്ചുകൊണ്ടുപോയ ദൈവാലയ മണികൾ തിരിച്ചുനൽകി ജർമനി. നാസിപ്പട്ടാളം മോഷ്ടിച്ചെടുത്ത ദൈവാലയമണികൾ പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തിരിച്ചെത്തിക്കാൻ ജർമനിയിലെ റോട്ടൻബർഗ് രൂപതാ ബിഷപ്പ് ഗെബാർഡ് ഫർസ്റ്റ് ആരംഭിച്ച ‘പീസ് ബെൽസ് ഫോർ യൂറോപ്പ്’ സംരംഭമാണ് ഇതിന് വഴിയൊരുക്കിയത്. സ്ട്രാസെവോ, ഫ്രംബോർക്ക്, സെഗോട്ടി എന്നിവിടങ്ങളിൽനിന്ന് മോഷ്ടിക്കപ്പെട്ട മണികൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വിശ്വാസീസമൂഹം. ലോഹം ഉരുക്കി ആയുധങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ട് ഉൾപ്പെടെയുള്ള അധിനിവേശ രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷത്തിൽപ്പരം ദൈവാലയ മണികൾ

  • ഒരൊറ്റ ദിനം, ഒരു കുടുംബത്തിൽ നിന്ന് രണ്ട് വൈദീകർ, ഒരു ഡീക്കൻ; ആറ്റുനോറ്റു വളർത്തിയ മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ച് പുഡാർ ഫാമിലി

    ഒരൊറ്റ ദിനം, ഒരു കുടുംബത്തിൽ നിന്ന് രണ്ട് വൈദീകർ, ഒരു ഡീക്കൻ; ആറ്റുനോറ്റു വളർത്തിയ മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ച് പുഡാർ ഫാമിലി0

    സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്‌ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ

Latest Posts

Don’t want to skip an update or a post?