പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?
- ASIA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 5, 2025

കോണ്‍ക്ലേവിനെക്കുറിച്ചും ലിയോ പതിനാലാമന്‍ പാപ്പയെക്കുറിച്ചും കര്‍ദിനാള്‍ ടാഗ്ലെ പങ്കുവയക്കുന്നത് ശ്രദ്ധേയമായ കാര്യങ്ങള്‍. പാപ്പയും കര്‍ദിനാള്‍ ടാഗ്ലെയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരാണെന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ പ്രസക്തവുമാണ്: ”കോണ്‍ക്ലേവ് ചിലര്‍ ചിന്തിക്കുന്നതുപോലൊരു പൊതുസമ്മേളനം അല്ല. അത് പ്രാര്‍ത്ഥനയ്ക്കും ദൈവവചനം ശ്രവിക്കാനും പരിശുദ്ധാത്മാവിന്റെ ഉണര്‍വുകള്‍ക്ക് പൂര്‍ണ്ണ സമര്‍പ്പണം നല്‍കാനും സഭയുടെ വേദനകളറിയാനും മനുഷ്യരുടെയും സൃഷ്ടിയുടെയും വ്യക്തിപരവും സമൂഹപരവുമായ ശുദ്ധീകരണത്തിനും ദൈവത്തിന്റെ ആരാധനയ്ക്കും വേണ്ടിയുള്ള പരിശുദ്ധമായ ഒരു സമയമാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ലിയോ മാര്‍പ്പാപ്പയും രണ്ടാം ദിവസം തിരഞ്ഞെടുക്കപ്പെട്ടു. യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ചാല്‍

കത്തോലിക്കാസഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ കൂട്ടായ്മയും പാരമ്പര്യ പ്രൗഢിയും ഒത്തുചേര്‍ന്ന ഞായറാഴ്ചയായിരുന്നു ഇന്നലെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയ രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടേയും ലോക നേതാക്കളുടെയും മത നേതാക്കളുടെയും സാന്നിധ്യത്തില്‍, കത്തോലിക്കാ സഭയുടെ 267ആമത് അധ്യക്ഷനായി. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഔദ്യോഗികമായി ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുന്നോടിയായി പാപ്പ തുറന്ന വാഹനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിയ വിശ്വാസികളെ ആശീര്‍വദിച്ചു. വിവ ഇല് പാപ്പ എന്നു ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചാണ് വിശ്വാസസമൂഹം പാപ്പയെ സ്വാഗതം

സ്ഥാനരോഹണ ചടങ്ങുകളുടെ ആരവങ്ങള്‍ക്കിടയിലും ലിയോ മാര്‍പാപ്പയുടെ മനസില്‍ തങ്ങി നിന്നത് യുദ്ധത്തിന്റെ നോവുകള്‍ പേറുന്ന നിഷ്കളങ്കരായ മനുഷ്യരുടെ ഓര്‍മകളാണ്. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കായി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ‘വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തില്‍, യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ നമുക്ക് മറക്കാനാവില്ല,’ എന്ന്, പാപ്പ ഓര്‍മിപ്പിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്നതിനാല്‍ ഗാസയിലെ ‘അതിജീവിച്ച കുട്ടികള്‍, കുടുംബങ്ങള്‍, പ്രായമായവര്‍’ എന്നിവര്‍ പട്ടിണിയിലാണെന്ന് അദ്ദേഹം ലോകത്തെ അനുസ്മരിപ്പിച്ചു. മ്യാന്മറില്, പുതിയ സംഘര്‍ഷങ്ങള്‍ ഒട്ടേറെ നിരപരാധിയായ

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267 മത് തലവനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ജനനിബിഡമായ സെന്റ്പീറ്റേഴ്സ് സ്ക്വയറില്‍ നിന്നും വിശ്വാസികള്‍ വഴിയോരങ്ങളിലും നിറഞ്ഞ് നിരത്തുകളും കീഴടക്കിയിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സ്ഥാനാരോഹണ ദിവ്യബലി ആരംഭിച്ചത്. പൗരസ്ത്യ സഭകളില്‍ നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയ്ക്കെത്തിയത്. ചടങ്ങുകളുടെ ഭാഗമായി മാര്‍പാപ്പ പോപ് മൊബീലില്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീര്‍വദിച്ചു.

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനാശംസകളുമായി സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ലിയോ പതിനാലാമന്‍ പാപ്പായുടെ സ്ഥാനാരോഹണത്തില്‍ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാര്‍ തട്ടില്‍ പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്ക പ്പെടണമെന്നുള്ള തന്റെ മുന്‍ഗാമിയായ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ അതെ ആശയംതന്നെ ആവര്‍ത്തിച്ചത് പ്രേഷിത മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുകിട്ടാനായി കാത്തിരിക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് വലിയ പ്രതീക്ഷയാണ്

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗികമായ ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ഈ കാലഘട്ടത്തിലെ പിന്‍ഗാമി എന്ന നിലയില്‍, സഭയുടെ സാര്‍വ്വത്രിക ഭരണാധികാരി എന്ന നിലയിലും പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേരള സഭയയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരളത്തിലെ എല്ലാ സുമനസുകളുടെയും നാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വമായ അഭിനന്ദനങ്ങളും ആശംസകളും സന്തോഷത്തോടെ ഞാന്‍ നേരുന്നു. ഇക്കാലത്ത് സഭയെ

മോണ്‍. റോക്കി റോബി കളത്തില്‍ (കോട്ടപ്പുറം രൂപതാ വികാരി ജനറല്‍) ദ്വിമുഖ ദൗത്യമാണ് ഓരോ മാര്‍പാപ്പയും നിര്‍വഹിക്കേണ്ടത.് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ആചാര്യന് എന്ന നിലയില്‍ വിശ്വാസം മുറുകെ പിടിച്ചു മൂല്യങ്ങള്‍ കൈവിടാതെയും വിശ്വാസി സാഗരത്തെ നന്മയുടെ പാതയില്‍ ക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കാനുള്ള ദൈവവിളിയാണ് ഒന്നാമത്തേത്. സഭയുടെ ഭരണനിര്‍വഹണവും നയരൂപീകരണവുമൊക്കെ ഈ ഗണത്തില്‍പ്പെടുന്ന ചുമതലകളാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ രാജ്യാന്തര വിഷയങ്ങളില്‍ മനുഷ്യത്വപരവും നീതിയുടെപക്ഷത്തു നില്ക്കുന്നതുമായ നിലപാടുകള്‍ എടുത്ത് തിരുത്തല്‍

സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്ജെ എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന് പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍
Don’t want to skip an update or a post?