ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരം; രോഗക്കിടക്കിയിലും ഉക്രെയ്നെ മറക്കാതെ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 24, 2025
വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥശിശു മുതല്‍ കിടപ്പുരോഗികള്‍വരെയുള്ളവരുടെ അനന്യമായ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിച്ചും വാടകഗര്‍ഭധാരണം, യുദ്ധം, ലിംഗമാറ്റം, ജെന്‍ഡര്‍ തിയറി, യുദ്ധം പോലുള്ള തിന്മകള് മനുഷ്യന്റെ പരമമായ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടും വത്തിക്കാന്റെ വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി പുതിയ രേഖ പ്രസിദ്ധീകരിച്ചു. മനുഷ്യാന്തസ്സിന് മേലുള്ള ചില കടന്നുകയറ്റങ്ങള്‍ മറ്റ് ചില കടന്നുകയറ്റങ്ങളെക്കാള്‍ ഗൗരവമില്ലാത്തതായി കാണാനാവില്ലെന്ന് ‘ഇന്‍ഫിനിറ്റ് ഡിഗ്നിറ്റാസസ്( അനന്തമായ ശ്രേഷ്ഠത) എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച രേഖയില്‍ വ്യക്തമാക്കുന്നു . ദുര്‍ബലരായവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളും ജന്മനാലുള്ള ലൈംഗിക സ്വത്വത്തെ നിരാകരിക്കുന്ന
വത്തിക്കാന്‍ സിറ്റി: ക്ലേശങ്ങളുടെയും അനീതിയുടെയും കഴിഞ്ഞകാല പാപങ്ങളുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് ഒരോ ക്രൈസ്തവവിശ്വാസിയുടെയും കടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പഞ്ചക്ഷതങ്ങള്‍ ലഭിച്ചതിന്റെ 800 ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെ സന്ദര്‍ശിച്ച ഇറ്റലിയിലെ ലാ വര്‍ണായിലെയും ടക്സന് പ്രൊവിന്‍സിലെയും ഫ്രാന്‍സിസ്കന്‍ വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ രക്തത്തിന്റെ തിരുശേഷിപ്പ് വൈദികര്‍ പാപ്പക്ക് നല്കി. വിശുദ്ധന്റെ സഹനത്തിന്റെയും മരണത്തിന്റെമേലുള്ള വിജയത്തിന്റെയും അടയാളമായിരുന്ന പഞ്ചക്ഷതങ്ങളെന്ന് പാപ്പ പറഞ്ഞു.സഭയെ ‘റിപ്പയര്‍’ ചെയ്യാനുള്ള ദൗത്യത്തിന്റെ
വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിനെ കരുണയുടെ കോടതിയെന്ന് വിശേഷിപ്പിക്കുന്ന അപ്പസ്തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെ പാപക്ഷമയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്റെ കോടതിയാണ് അപ്പസ്തോലിക്ക് പെനിറ്റന്‍ഷ്യറി. പാപ്പായുടെ വികാരി എന്ന നിലയില്‍ 2017 മുതല്‍ റോമ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവരികയായിരുന്നു കര്‍ദിനാള്‍ ഡൊണാറ്റിസ്. 2013 മുതല്‍ അപ്പസ്തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി സേവനം ചെയ്യുകയായിരുന്ന കര്‍ദിനാള്‍
2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍
വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന. തത്വത്തില്‍ സ്ത്രീക്കും പുരുഷനും വ്യക്തികള്‍ എന്ന നിലയില്‍ ഒരേ അന്തസ്സാണുള്ളതെന്ന് എല്ലാവരും അംഗകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാകുന്നില്ലെന്ന് പാപ്പ വീഡിയോയില്‍ നിരീക്ഷിച്ചു. സഹായം സ്വീകരിക്കുന്നതിനോ, ബിസിനസ് തുടങ്ങുന്നതിനോ സ്കൂളില്‍ പോകുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുള്ള അനേകം രാജ്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. അവരെ ചൂഷണം ചെയ്യുകയും
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ഉത്ഥാനം കഥയുടെ സന്തോഷകരമായ പര്യവസാനമല്ല മറിച്ച് നമ്മുടെ ജീവിതത്തെ നിത്യമായും പൂര്‍ണമായും മാറ്റിമറിക്കുന്ന സംഭവമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്ററിന് ശേഷം വരുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യില്‍ ‘സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം നയിച്ചുകൊണ്ട് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഭയില്‍ പന്തക്കുസ്താ വരെ നീളുന്ന ഉയിര്‍പ്പുകാലത്തിന്റെ സന്തോഷം ദിവ്യകാരുണ്യത്തിലും കുമ്പസാരത്തിലും പ്രാര്‍ത്ഥനയിലും ഉപവിപ്രവൃത്തികളിലും ഈശോയെ കണ്ടുമുട്ടുന്നതിലൂടെ ഉജ്ജ്വലിപ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കല്ലറയുടെ ഇരുട്ടിനെ ഭേദിച്ച ഈശോ നിത്യമായി ജീവിക്കുന്നു. യേശുവിനോടൊപ്പമുള്ള
ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ
Don’t want to skip an update or a post?