Follow Us On

08

July

2025

Tuesday

  • രോഗികളുടെ ജൂബിലിയില്‍  സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പയുടെ അപ്രതീക്ഷിത  സന്ദര്‍ശനം; ‘ദൈവത്തിന്റെ വിരല്‍സ്പര്‍ശം ഞാന്‍ അനുഭവിക്കുന്നു’

    രോഗികളുടെ ജൂബിലിയില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം; ‘ദൈവത്തിന്റെ വിരല്‍സ്പര്‍ശം ഞാന്‍ അനുഭവിക്കുന്നു’0

    വത്തിക്കാന്‍ സിറ്റി: രോഗികളുടെയും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ജൂബിലിയോടനുബന്ധിച്ച്  ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ അര്‍പ്പിച്ച ദിവ്യബലിമധ്യേ അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്‌സ് ചത്വരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യബലി സമാപിച്ചശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദിവ്യബലിക്ക് ശേഷം വായിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഞ്ചലൂസ് സന്ദേശത്തില്‍ ആശുപത്രിവാസക്കാലത്തും തുടര്‍ന്നുള്ള വിശ്രമസമത്തും തനിക്ക് ദൈവത്തിന്റെ പരിപാലനയുടെ വിരല്‍സ്പര്‍ശം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ദിവ്യബലിമധ്യേ വായിച്ച സന്ദേശത്തില്‍ രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗക്കിടക്ക രക്ഷയുടെയും വീണ്ടെടുപ്പിന്റെയും

  • ഉത്ഥിതന്റെ ദാനമായ  പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സൃഷ്ടിക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

    ഉത്ഥിതന്റെ ദാനമായ പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സൃഷ്ടിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: ഉത്ഥിതനായ കര്‍ത്താവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്നും, ഇങ്ങനെ അനുരഞ്ജനപ്പെട്ട ഒരു പുതിയ മാനവികതയുടെ കൂട്ടായ്മയാണ് സഭയെന്നും ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗം ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയത്. ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓര്‍മിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, സമാധാനത്തിന്റെയും പ്രത്യാശയുടെയും ഉറവിടമെന്ന നിലയില്‍ ലോകത്തേക്കെത്തിക്കാന്‍ തീര്‍ത്ഥാടകരെ ആഹ്വാനം ചെയ്തു. മനുഷ്യഹൃദയത്തില്‍ സമാധാനം

  • നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ രേഖ

    നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ രേഖ0

    വത്തിക്കാന്‍ സിറ്റി: എഡി 325-ല്‍ സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത് വിളിച്ചുകൂട്ടിയ കൗണ്‍സില്‍ ഓഫ് നിഖ്യയുടെ ഉദ്ഘാടനത്തിന്റെ 1700 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു ചരിത്രരേഖ വത്തിക്കാന്‍ പുറത്തിറക്കി. ‘ ദൈവപുത്രനായ യേശുക്രിസ്തു, രക്ഷകന്‍: നിഖ്യാ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം’ എന്ന തലക്കെട്ടില്‍ ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷനാണ് (ഐറ്റിസി) രേഖ പ്രസിദ്ധീകരിച്ചത്. ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിലും, കിഴക്കും പടിഞ്ഞാറും ഉള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ഒരേദിവസം ആഘോഷിക്കുന്ന

  • മെയ് 3-ന് ഓസ് ട്രേലിയയില്‍ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ബിഷപ്പുമാര്‍

    മെയ് 3-ന് ഓസ് ട്രേലിയയില്‍ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ബിഷപ്പുമാര്‍0

    സിഡ്‌നി/ഓസ്‌ട്രേലിയ: മെയ് 3 ന് ഓസ്‌ട്രേലിയ വോട്ടെടുപ്പിലേക്ക് പോകുമ്പോള്‍ പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഓര്‍മപ്പെടുത്തി ഓസ്ട്രേലിയന്‍ ബിഷപ്പുമാര്‍. ആര്‍ച്ചുബിഷപ് പീറ്റര്‍ കൊമെന്‍സോളിയുടെ അധ്യക്ഷതയിലുള്ള ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജീവനും കുടുംബത്തിനും പൊതുകാര്യത്തിനും വേണ്ടിയുള്ള കമ്മീഷന്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തില്‍ പങ്കുചേരാനും, ‘സ്‌നേഹത്തിന്റെ ഒരു സംസ്‌കാരം’ കെട്ടിപ്പടുക്കാനും, സത്യം, നീതി, ഐകദാര്‍ഢ്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി സമൂഹത്തിന്റെ നന്മയ്ക്ക് സംഭാവന നല്‍കാനും വിശ്വാസം നമ്മെ ആഹ്വാനം ചെയ്യുന്നതായി ബിഷപ്പുമാരുടെ

  • മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

    മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നാം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നുണ്ടെങ്കില്‍ അത് എന്തോ കുഴപ്പമുണ്ടെന്നുള്ളതിന്റെ സൂചനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  പുതിയ സാങ്കേതികവിദ്യകള്‍ ശരിയായി ഉപയോഗിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഏപ്രില്‍ മാസത്തില്‍ പാപ്പ ആവശ്യപ്പെടുന്നത്. സ്‌ക്രീനിലേക്ക് നോക്കുന്നതിന് പകരമായി പരസ്പരം കൂടുതല്‍ കണ്ണുകളില്‍ നോക്കുന്നവരായി മാറണമെന്ന്  മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ മാര്‍പ്പാപ്പ പറഞ്ഞു.  ശ്വസിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന യഥാര്‍ത്ഥ ആളുകള്‍ ഇതിന്

  • നിങ്ങള്‍ക്ക് മാറാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും, പ്രതീക്ഷ കൈവിടരുത്

    നിങ്ങള്‍ക്ക് മാറാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും, പ്രതീക്ഷ കൈവിടരുത്0

    വത്തിക്കാന്‍ സിറ്റി: മാറ്റത്തിന് നമുക്ക് കഴിവില്ലെന്ന് തോന്നുമ്പോഴും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന്  ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കാസ സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസില്‍ വിശ്രമം തുടരുന്ന പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പ്രസ് ഓഫീസാണ് പ്രസിദ്ധീകരിച്ചത്. യേശുവിന്റെ ജീവിതത്തിലെ കണ്ടുമുട്ടലുകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണപരമ്പരയില്‍ യേശുവും സക്കേവൂസുമായുള്ള കണ്ടുമുട്ടലാണ് പാപ്പ വിചിന്തനം ചെയ്തത്. സക്കേവൂസ്, ഒരര്‍ത്ഥത്തില്‍ വഴി തെറ്റിപ്പോയതായി മാര്‍പ്പാപ്പ  പറഞ്ഞു. ഒരുപക്ഷേ അദ്ദേഹം തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തിയിരിക്കാം,

  • എല്ലാ രൂപതകളും പ്രോ-ലൈഫ് പദ്ധതിക്ക് രൂപം നല്‍കണമെന്ന്  പുതിയ വത്തിക്കാന്‍ രേഖ

    എല്ലാ രൂപതകളും പ്രോ-ലൈഫ് പദ്ധതിക്ക് രൂപം നല്‍കണമെന്ന് പുതിയ വത്തിക്കാന്‍ രേഖ0

    വത്തിക്കാന്‍ സിറ്റി: എല്ലാ രൂപതകളിലും സംഘടിത പ്രോ-ലൈഫ് സംരംഭങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്ന 40 പേജുള്ള രേഖ അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. മനുഷ്യജീവിതത്തിന്റെ മൂല്യത്തെയും അലംഘനീയതയെയും കുറിച്ചുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ഇവാഞ്ചലിയം വിറ്റ’ പ്രസിദ്ധീകരിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് .’ജീവിതം എല്ലായ്‌പ്പോഴും നല്ലതാണ്: മനുഷ്യജീവിതത്തിന്റെ അജപാലന പരിപാലനത്തിനുള്ള പ്രക്രിയകള്‍ ആരംഭിക്കുന്നു’ എന്ന രേഖ പ്രസിദ്ധീകരിച്ചത്. സ്ത്രീകള്‍, ഗര്‍ഭസ്ഥശിശുക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍, വൈകല്യമുള്ളവര്‍, വൃദ്ധര്‍, ദരിദ്രര്‍, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള നിരവധി

  • പപ്പുവ ന്യൂഗിനിക്ക് ആദ്യ വിശുദ്ധന്‍; വെനസ്വേലയില്‍ നിന്ന് ആദ്യ വിശുദ്ധ; സുപ്രധാന ഡിക്രികള്‍ക്ക് പാപ്പയുടെ അംഗീകാരം

    പപ്പുവ ന്യൂഗിനിക്ക് ആദ്യ വിശുദ്ധന്‍; വെനസ്വേലയില്‍ നിന്ന് ആദ്യ വിശുദ്ധ; സുപ്രധാന ഡിക്രികള്‍ക്ക് പാപ്പയുടെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: പപ്പുവ ന്യൂഗിനിയിലെ വാഴ്ത്തപ്പെട്ട പീറ്റര്‍ ടു റോട്ട്, തുര്‍ക്കിയിലെ വാഴ്ത്തപ്പെട്ട ഇഗ്‌നേഷ്യസ് ഷൗക്രല്ലാ മലോയന്‍, വെനസ്വേലയിലെ വാഴ്ത്തപ്പെട്ട മരിയ കാര്‍മെന്‍ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു.  കൂടാതെ ഇറ്റാലിയന്‍ രൂപതാ വൈദികനായ കാര്‍മെലോ ഡി പാല്‍മയെ വാഴ്ത്തപ്പെട്ടവനായും  ബ്രസീലിയന്‍ വൈദികനായ ജോസ് അന്റോണിയോ ഡി മരിയ ഇബിയാപിനയെ ധന്യനായും പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിനും പാപ്പ അംഗീകാരം നല്‍കി. 1912 മാര്‍ച്ച് 5-ന് ജനിച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച

Latest Posts

Don’t want to skip an update or a post?