വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനെ 2025 ഏപ്രില് 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും
- Featured, LATEST NEWS, VATICAN
- November 22, 2024
പശ്ചിമ ആഫ്രിക്കന് രാജ്യമായ ബുര്ക്കിനാ ഫാസോയില് ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില് 15 പേര് കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില് നടന്ന ഭീകരാക്രമണത്തില് 15 പേര് കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര് സംഭവസ്ഥലത്ത് വച്ചും മൂന്നു പേര് പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര് ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്ത്ഥിക്കുവാന് ബിഷപ് ആഹ്വാനം ചെയ്തു.
പാഴായ ജീവിതങ്ങളിലും ഒരിക്കലും പാഴാകാത്ത ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അത് തിരിച്ചറിയുക. തത്ത്വചിന്തകനും വിശ്വാസിയുമായ സോറന് കീര്ക്കെഗാഡ് വാക്കുകള് ഉദ്ധരിച്ചുകൊണ്ട് കര്ദിനാള് റെനിയെരോ കന്താലമേസ മാര്പാപ്പയെയും റോമന് ക്യൂരിയയെയും ധ്യാനിപ്പിച്ചു. ഫ്രാന്സിസ് പാപ്പായും റോമന് കൂരിയയും ഫെബ്രുവരി 19 മുതല് 24 വരെ നോമ്പുകാലധ്യാനത്തിലാണ്. നമ്മുടെ ജീവിതത്തില് ഒന്നുമാത്രമേ ആവശ്യമുള്ളൂ. യേശുവും അവിടുത്തെ വചനവും. ഇവയില്ലെങ്കില് മറ്റെന്തെല്ലാം കിട്ടിയാലും ഒന്നും കിട്ടാത്തതുപോലെയായിത്തീരും. യേശുവിന്റെ അധരത്തില് നിന്നും വരുന്ന വചനങ്ങള് ആത്മാവിനു ശക്തിപകരുന്നു. ലൂക്കാ 10/ 42 വചനത്തെ ആധാരമാക്കി,
വത്തിക്കാന് സിറ്റി: ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന വാക്യം 2024 ലോക അഭയാര്ത്ഥിദിന പ്രമേയമായി തിരഞ്ഞെടുത്തു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് സെപ്റ്റംബര് 29 -ന് ആചരിക്കുന്ന ലോക അഭയാര്ത്ഥി ദിനത്തിനുള്ള പ്രമേയം പ്രഖ്യാപിച്ചത്. ദിനാചരണത്തിന് മുന്നോടിയായി ഫ്രാന്സിസ് മാര്പാപ്പ സന്ദേശം നല്കുമെന്നും ഡിക്കാസ്റ്ററിയുടെ കുറിപ്പില് പറയുന്നു. സംഘര്ഷവും പീഡനവും സാമ്പത്തിക പ്രതിസന്ധികളും നിമിത്തം പലായനം ചെയ്യുന്നവരെ ഓര്മിക്കുന്നതിനും പ്രാര്ത്ഥിക്കുന്നതിനുമായി 1914 മുതല് എല്ലാ വര്ഷവും അഭയാര്ത്ഥി ദിനം കത്തോലിക്ക സഭ ആചരിക്കുന്നുണ്ട്. സെപ്റ്റംബര് മാസത്തിലെ
കത്തോലിക്ക മിഷന് കേന്ദ്രം ആക്രമിക്കപ്പെട്ട വടക്കന് മൊസാംബിക്കിലെ കാബോ ദെല്ഗാഡോ പ്രദേശത്തിനും സുഡാനും വേണ്ടി പ്രാര്ത്ഥനകളുമായി ഫ്രാന്സിസ് മാര്പാപ്പ. അക്രമം ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം ജനങ്ങള് ക്ഷീണിതരാണെന്നും, യുദ്ധം അവര്ക്ക് മതിയായെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില് നടത്തിയ ത്രികാലജപ പ്രാര്ത്ഥനക്ക് ശേഷം പാപ്പ പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് മരണവും നാശവും മാത്രം വിതയ്ക്കുന്ന അര്ത്ഥശൂന്യമായ കാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്ത്തു. സുഡാനില് യുദ്ധം ആരംഭിച്ചിട്ട് പത്ത് മാസമായെന്നും ഈ പശ്ചാത്തലതത്തില് യുദ്ധത്തില് പങ്കെടുക്കുന്നവര് അതില് നിന്ന് പിന്മാറണമെന്നും
ബര്ലിന്/ജര്മനി: അല്മായര്ക്ക് കൂടെ പ്രാതിനിധ്യം നല്കുന്ന സഭാ ഭരണ സംവിധാനമായ സിനഡല് കൗണ്സില് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്തരുതെന്ന വത്തിക്കാന്റെ നിര്ദേശം ഓഗ്സ്ബര്ഗില് ചേര്ന്ന ജര്മന് ബിഷപ്സ് കോണ്ഫ്രന്സ് അംഗീകരിച്ചു. ബിഷപ്പുമാരുടെ സമ്മേളനം ആരംഭിക്കുന്ന അതേദിവസമാണ് ഈ നിര്ദേശമടങ്ങിയ വത്തിക്കാന് കത്ത് ജര്മന് ബിഷപ്പുമാര്ക്ക് നല്കിയത്. ഇതോടെ വത്തിക്കാന്റെ നിര്ദേശത്തിന് വിരുദ്ധമായി സിനഡല് കൗണ്സില് വോട്ടെടുപ്പുമായി ജര്മന് ബിഷപ്പുമാര് മുന്നോട്ടുപോകുമോയെന്ന ആശങ്കക്ക് വിരാമമായി. 2019 മുതല് ആരംഭിച്ച ജര്മന് കത്തോലിക്ക സഭയുടെ സിനഡല് പ്രക്രിയയില് ഫ്രാന്സിസ് മാര്പാപ്പയും
അറ്റ്ലാന്റ: അറ്റ്ലാന്റ അതിരൂപതയ്ക്കുവേണ്ടി എട്ട് സ്ഥിര ഡീക്കന്മാര് അഭിഷിക്തരായി. ബിഷപ് ജോണ് എന് ട്രാന് ചടങ്ങുകള്ക്ക് മുഖ്യ കാര്മികത്വം വഹിച്ചു. അതിരൂപതിയില് ഇപ്പോള് സേവനം ചെയ്യുന്ന 244 പെര്മനന്റ് ഡീക്കന്മാര്ക്കൊപ്പം മാമ്മോദീസാ നല്കാനും, സംസ്കാര കര്മങ്ങള്ക്ക് കാര്മികത്വം വഹിക്കാനും വിവാഹം പരികര്മം ചെയ്യാനും പുതിയ ഡീക്കന്മാരുടെ സേവനം അതിരൂപത ഉപയോഗപ്പെടും. ചടങ്ങില് പെര്മന്റ് ഡീക്കന്മാരായി അഭിഷിക്തരായ എട്ടുപേരുടെയും ഭാര്യമാരും പങ്കെടുത്തു. 56 മുതല് 66 വരെ പ്രായമുള്ള ഡീക്കന്മാരില് ചീഫ് ഇന്വസ്റ്റ്മെന്റ് ഓഫീസര് മുതല് ഓള്ട്ടര്നേറ്റ് മെഡിസിന്
ഇസ്രായേല്- ഹമാസ് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില്, പട്ടിണി യുദ്ധതന്ത്രമാക്കപ്പെടരുതെന്ന് സേവ് ദി ചില്ഡ്രന് ഉള്പ്പെടെയുള്ള പതിനഞ്ച് അന്താരാഷ്ട്രസംഘടനകള് ആവശ്യപ്പെട്ടു. യുദ്ധപ്രദേശങ്ങളില് സാധാരണജനത്തെ പട്ടിണിയിലാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്സിലിന്റെ 2417-ാം പ്രമേയത്തിന്റെ നേരിട്ടുള്ള ലംഘനമായിരിക്കുമെന്ന് സംഘടനകള് സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഓര്മ്മിപ്പിച്ചു. സംഘര്ഷാവസ്ഥയിലും സാധാരണ ജനത്തിന് മാനവികസഹായം എത്തിക്കുന്നത് അനുവദിക്കുക എന്നത്, അന്താരാഷ്ട്ര മാനവിക നിയമം ആവശ്യപ്പെടുന്ന ഒന്നാണെന്നും, ഇതിനായി എത്രയും വേഗം നടപടികള് സ്വീകരിക്കണമെന്നും സംയുക്തപത്രക്കുറിപ്പില് ഒപ്പുവച്ച അന്താരാഷ്ട്രസംഘടനകള് ഓര്മ്മിപ്പിച്ചു. ഗാസ മുനമ്പില് തുടരുന്ന സംഘര്ഷങ്ങളും ഉപരോധവും കാരണം ഗാസയിലെ
വത്തിക്കാന് സിറ്റി: ദൈവദൂഷണം പറയുന്ന ഏതാനും യുവജനങ്ങള്. അവരെ അടിച്ചും ഇടിച്ചും നിശബ്ദരാക്കാന് ശ്രമിക്കുന്ന കുഞ്ഞ് ജുവാന്(ഡോണ് ബോസ്കോ). ഒന്പതാമാത്തെ വയസില് വിശുദ്ധ ഡോണ് ബോസ്കോ കണ്ട ഈ സ്വപ്നത്തില് ഈശോയും മാതാവും പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള് മാറി മറഞ്ഞു. ദൈവദൂഷണം പറയുന്നവരെ നിശബ്ദരാക്കേണ്ടത് കായികമായി നേരിട്ടുകൊണ്ടല്ലെന്നും മറിച്ച് എളിമയും സ്നേഹവും നിറഞ്ഞ സമീപനത്തിലൂടെയുമാണെന്നും ഈശോ വിശുദ്ധന് പറഞ്ഞു കൊടുത്തു. തുടര്ന്ന് പരിശുദ്ധ മറിയത്തിന്റെ ഇടപെടലിലൂടെ സ്വപ്നത്തിലെ ദൈവദൂഷകരായ യുവജനങ്ങള് കുഞ്ഞാടുകളായി മാറുന്നു. ഇത്തരത്തിലുള്ള യുവജനങ്ങളെ ദൈവത്തിലേക്ക് നയിക്കുവാന്
Don’t want to skip an update or a post?