'അമ്മയുടെ ഹൃദയം വിളിച്ചപ്പോള്' മരിയന് ദിവ്യകാരുണ്യ യുവജനദിനത്തില് പങ്കെടുത്തത് 28 രാജ്യങ്ങളില് നിന്നുള്ള യുവജനങ്ങള്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 8, 2025
റോം: ‘മിഷനറീസ് ഓഫ് മേഴ്സി’ എന്ന പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച കരുണയുടെ മിഷനറിമാരായ വൈദികരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ദിവ്യബലി റോമിലെ സാന്റ് ആന്‍ഡ്രിയ ഡെല്ല വാലെ ബസിലിക്കയില്‍ നടന്നു. പരിശുദ്ധ സിംഹാസനത്തിന് മാത്രം ക്ഷമിക്കാന്‍ അധികാരമുള്ള പാപങ്ങള്‍ ക്ഷമിക്കുവാന്‍ പ്രത്യേക അധികാരം നല്‍കിയിരിക്കുന്ന നൂറുകണക്കിന് ‘കരുണയുടെ മിഷനറിമാര്‍’ റോമിലെ വിശുദ്ധ ആന്‍ഡ്രൂ അപ്പോസ്തലന്റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനോ-ഫിസിഷെല്ല അര്‍പ്പിച്ച ദിവ്യബലിയില്‍ സഹകാര്‍മികരായി. പാപമോചനം തേടി കുമ്പസാരമെന്ന കൂദാശയില്‍ വരുന്നവര്‍ക്ക്
വത്തിക്കാന് സിറ്റി: മ്യാന്‍മറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1,000 കവിഞ്ഞു. 2,376 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മാറില്‍ നിലവിലുള്ള ആഭ്യന്തര സംഘര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ചു. ദുരന്തമുഖത്തേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. തായ്ലന്‍ഡില്‍, ഭൂചലനത്തെത്തുടര്‍ന്ന് ബാങ്കോക്കില്‍ ഒരു ബഹുനില കെട്ടിടം തകര്‍ന്നെങ്കിലും മരണസംഖ്യ കുറവാണ്.
ബെയ്‌റൂട്ട്/ ലബനന്‍: മലങ്കര കത്തോലിക്ക സഭാതലവനായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ചും ഒരേ ദിവ്യകാരുണ്യമേശയില്‍ പങ്കുചേരുന്ന ദിവസം വരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചും സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും അന്ത്യോക്യയുടെ പാത്രിയാര്‍ക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവയെ വാഴിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലെബനോനിലെത്തിയ കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ സാന്നിധ്യത്തിലാണ് ഒരേ അള്‍ത്താരക്ക് ചുറ്റുമുള്ള ബലിയിലും ഒരേ കാസയിലും പങ്കുചേരാമെന്ന പ്രത്യാശ ഇഗ്നാത്തിയോസ്
ഡബ്ലിന്‍ (അയര്‍ലന്റ്) : സീറോ മലബാര്‍ സഭയെ നെഞ്ചിലേറ്റി പിന്തുണച്ച ഡബ്ലിന്‍ ബ്ലാക്ക്‌റോക്കിലെ വൈദികനായ ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് അന്തരിച്ചു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ് ദൈവാലയത്തില്‍ സീറോമലബാര്‍ സഭയ്ക്ക് വി. കുര്‍ബാനക്ക് സൗകര്യം ഒരുക്കി അനുമതി നല്‍കിയത് ഫാ. ഡെര്‍മോട്ട് ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്ക് ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. വേദപാഠം പഠിപ്പിക്കുന്നതിന് സെന്റര്‍ അനുവദിച്ചു നല്‍കുകയും പള്ളിയും സ്‌കൂളും മറ്റുപല ചടങ്ങുകള്‍ക്കുമായി വിട്ടുനല്‍കുകയും ചെയ്തിരുന്നു.
ജറുസലേം: ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ പുരാതന കല്ലുകള്‍ക്ക് താഴെ, പുരാവസ്തു ഗവേഷകര്‍ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി – ഒലിവ് മരങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ തോട്ടത്തിന്റെ അവശിഷ്ടങ്ങളാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിനെ അടക്കം ചെയ്യുന്ന ഭാഗത്തിന്റെ വിവരണത്തെ പുതിയ കണ്ടെത്തല്‍ സാധൂകരിക്കുന്നു. സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: ‘അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.
വത്തിക്കാന് സിറ്റി: യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ. 1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്‌കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന് വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു. 2008-ല്‍ അദ്ദേഹം
വത്തിക്കാന് സിറ്റി: എഐയുടെ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായകരമാണെങ്കിലും ഐഐയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍. എഐയുടെ ഉപയോഗം കുട്ടികള്‍ക്ക് മുമ്പില്‍ തുറക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയുംകുറിച്ച് വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. എഐയുടെ അപകടസാധ്യതകള്‍ തടയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം ഭീഷണികളോട് സന്ദര്‍ഭോചിതമായ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക്
റോം: ഒന്നരമാസത്തോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കാസ സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ആശുപത്രിയില്‍ നിന്ന് മടങ്ങിയാലും പാപ്പക്ക് രണ്ട് മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നും ശ്വാസതടസം നീക്കുന്നതിനും ശബ്ദം വീണ്ടെടുക്കുന്നതിനുള്ള ചികിത്സകള്‍ തുടരുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പായി ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനാലയ്ക്കരികിലെത്തി പാപ്പ പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ ആശിര്‍വദിച്ചു. ജനാലയ്ക്കരികിലെത്തിയ പാപ്പയെ
Don’t want to skip an update or a post?