ഡാളസ് കേരള എക്യുമെനിക്കല് കണ്വന്ഷന് മൂന്നിന് സമാപിക്കും
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 2, 2025
റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (പ്രഫസര്‍, പൗരസ്ത്യ വിദ്യാപീഠം കോട്ടയം) ആഗോള കത്തോലിക്കാസഭയുടെ തലവനായി കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലം ഈശോയുടെ സുവിശേഷം ലോകത്തിനു പരിഭാഷപ്പെടുത്തിക്കൊടുത്ത ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം നമ്മെയെല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണല്ലോ. എങ്കിലും ഈശോയുടെ സഭയെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള വ്യക്തിയെ കണ്ടെത്തേണ്ടത് ആവശ്യമാണ്. റോമിലെ മെത്രാനെ അഥവാ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി റോമില്‍ വിളിച്ചുകൂട്ടുന്ന കര്‍ദിനാള്‍മാരുടെ യോഗമാണ് കോണ്‍ക്ലേവ്. നടപടിക്രമങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രികസഭയുടെ തലവനുമായ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനു ധാരാളം നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങളില്‍ കാലാനുസ്യതമായ മാറ്റങ്ങള്‍ ഓരോ പാപ്പമാരും
വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ശ്രദ്ധ മുഴുവന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലുള്ള ചിമ്മിനിയിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസളാണ് മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ ദിനങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ ആദ്യ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ (ആധുനിക കോണ്‍ക്ലേവുകളുടെ കാലഘട്ടത്തില്‍ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല) മെയ് 8 മുതല്‍, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ വീതം വോട്ട് ചെയ്യും.
കാലിഫോര്‍ണിയ: അമേരിക്കന്‍ മോഡലും മുന്‍ മിസ് കാലിഫോര്‍ണിയയുമായ പ്രീജീന്‍ ബോളര്‍ ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാ സഭയില്‍ അംഗമായി. ”ഞാന്‍ സ്വന്തം വീട്ടിലെത്തി” എന്നാണ് ബോളര്‍ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയിയില്‍ കുറിച്ചത്. ഈസ്റ്റര്‍ പാതിരാ കുര്‍ബാനായിലെ ശുശ്രൂഷകളില്‍ ജ്ഞാനസ്‌നാനം, കുമ്പസാരം, വിശുദ്ധ കുര്‍ബാന, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ ബോളര്‍ സ്വീകരിച്ചു. ആദ്യ അമേരിക്കന്‍ വിശുദ്ധയായ സെന്റ് ഫ്രാന്‍സെസ് സേവ്യര്‍ കാബ്രിനിയുടെ പേരാണ് സ്ഥൈര്യ ലേപന നാമമായി ബോളര്‍ സ്വീകരിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ചുബിഷപ് സാല്‍വറ്റോര്‍ കോര്‍ഡിലിയോണ്‍, കത്തോലിക്കാ ചലച്ചിത്ര
‘ഞാന്‍ ഒരു പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ ഞാന്‍ ഉക്രെയ്നെ സ്‌നേഹിക്കുന്നില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.’ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഡെനിസ് കോലിയാഡ ഒരിക്കലും മറക്കില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചില പ്രസ്താവനകളുടെ പേരില്‍ ഉക്രെയ്‌നിലെ പലരും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച സമയമായിരുന്നു അത്. അതിന് മറുപടിയായി ഡെനീസ് ഇപ്രകാരം പറഞ്ഞു,’പരിശുദ്ധ പിതാവേ, വേദന കൊണ്ട് നിലവിളിക്കുന്ന ഒരാള്‍ക്ക് വിശദീകരിച്ചു കൊടുത്തില്ലെങ്കില്‍ ഒരു നല്ല വാക്ക് പോലും മുറിവായി മാറും. യുദ്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ല
ബെയ്ജിംഗ്/ചൈന: മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങാനിരിക്കെ, പുതിയ രണ്ട് ബിഷപ്പുമാരെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത് ചൈന. ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയപ്പോഴും ചൈന അസാധാരണമായ മൗനം പാലിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വത്തിക്കാനും ബെയ്ജിംഗും തമ്മിലുള്ള ദുര്‍ബലവും പലപ്പോഴും വെല്ലുവിളി നിറഞ്ഞതുമായ ബന്ധത്തെ വീണ്ടും ഉലയ്ക്കുന്നതാണ് ചൈനയുടെ പുതിയ നീക്കം. പരിശുദ്ധ ഹാസനത്തോടുള്ള വിധേയത്വത്തില്‍ നിന്ന് വേര്‍പ്പെട്ട് ചൈനീസ് സഭയുടെ സ്വയംഭരണാവകാശം ഉറപ്പിക്കാന്‍ ചൈനീസ്
സാവോ പോളോ, ബ്രസീല്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 116 ാം വയസില്‍ അന്തരിച്ചു. ബ്രസീലിലെ പോര്‍ട്ടോ അലെഗ്രെയിലുള്ള സാന്തോ എന്റിക്ക് ഡെ ഒസോയിലെ വിശ്രമകേന്ദ്രത്തില്‍വച്ചായിരുന്നു സിസ്റ്റര്‍ ഇന കാനബാരോയുടെ അന്ത്യം. 1908 മെയ് 27 ന് ജനിച്ച സിസ്റ്റര്‍ ഇനാ തെരേസിയന്‍ സന്യാസിനി സമൂഹത്തിലെ അംഗമാണ്. ഒരു സ്വകാര്യ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങളിലൊന്ന് ലോകത്തിലെ എല്ലാ ആളുകള്‍ക്കും വേണ്ടി എല്ലാ ദിവസവും നടത്തുന്ന
സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ”2022 ല്‍ സെന്റ് മേരി മേജര്‍ ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്തറേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍ കോണ്‍ക്ലേവിനായി
Don’t want to skip an update or a post?