ജയിലിനുള്ളില് വിശുദ്ധ വാതില് തുറന്നു; വത്തിക്കാനില് പിറന്നത് പുതുചരിത്രം
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- December 27, 2024
ജെറുസലേം: ഇസ്രായേലിനും പലസ്തീനും നിലനില്‍ക്കാനും ജീവിക്കാനുമുള്ള അവകാശം ഒരുപോലെയാണെന്ന് തിരുക്കല്ലറയുടെ സംരക്ഷണത്തിനായുള്ള കത്തോലിക്ക ക്രമമായ ഇക്വെസ്റ്റേറിയന്‍ ഓര്‍ഡറിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി. പലസ്തീൻ ജനതക്ക് ജീവിക്കാന്‍ അവകാശമുള്ളത് പോലെ ഇസ്രായേലിനും ജീവിക്കാനും നിലനിൽക്കാനുമുള്ള അവകാശമുണ്ടെന്നും ഒന്നു മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ലെന്നും കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി പത്രസമ്മേളനത്തിൽ പറഞ്ഞു. 2011 മുതൽ 2019 വരെയുള്ള കാലയളവില്‍ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റായിരുന്നു കര്‍ദ്ദിനാള്‍ ഫിലോണി. ഏകദൈവത്തിൽ അധിഷ്ഠിതമായ വിവിധ വിശ്വാസങ്ങളുടെ വിളനിലമായ വിശുദ്ധ നാട്ടിൽ ന്യൂനപക്ഷമാണെങ്കിലും യഹൂദർക്കും ഇസ്ലാമിനുമിടയിൽ
വത്തിക്കാൻ സിറ്റി :1223-ൽ ചരിത്രത്തിലാദ്യമായി ഇറ്റലിയിലെ ഗ്രെസ്സിയോ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചതിന്റെയും ഹോണോറിയസ് മൂന്നാമന്‍ പാപ്പ ഫ്രേയോർ മൈനറുകൾക്കായുള്ള ഫ്രാന്‍സിസ്കന്‍ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിയതിന്റെയും എണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വർഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അഷ്ടഭുജാകൃതിയിലുള്ള തട്ടിൽ നിര്‍മ്മിക്കുന്ന തിരുപ്പിറവി ദൃശ്യം, വിശുദ്ധന്‍ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തിന്റെ തനിപകര്‍പ്പായിരിക്കുമെന്ന് വത്തിക്കാന്‍.തിരുപ്പിറവി ദൃശ്യത്തിന് ഫ്രാന്‍സിസ്കന്‍ ശൈലിയായിരിക്കും ഉണ്ടായിരിക്കുക. ഫ്രാൻസ് അതിർത്തിയിലുള്ള ഇറ്റാലിയൻ ആൽപ്സിനു സമീപമുള്ള വടക്കന്‍ ഇറ്റലിയിലെ സലൂസോയിലെ പിയഡ്മോണ്ടെസി രൂപതയിലെ
വത്തിക്കാന്‍ സിറ്റി: ഭാവിയിലേക്കുള്ള ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയകാല തത്വങ്ങളും നിയമങ്ങളും മാത്രമല്ല, നിലവിലെ ആഴമേറിയ സാംസ്‌കാരിക മാറ്റങ്ങൾ മനസ്സിലാക്കി, ദൈവികവെളിപാടിന്റെ കൂടി അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമസംഹിത അംഗീകരിച്ചുകൊണ്ട് ഇന്നലെ പ്രസിദ്ധീകരിച്ച ‘അദ് തെയൊളോജിയാം പ്രൊമോവെന്തം’ – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി – എന്ന അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. 1718 ഏപ്രിൽ 23-ന് ക്ലമന്റ് പതിനൊന്നാമൻ പാപ്പാ സ്ഥാപിച്ച പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി
കമ്പിദോല്യ (റോം): രക്ത രൂക്ഷിതമായി തുടരുന്ന ഇസ്രായേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതിന് വത്തിക്കാൻ സദാ സന്നദ്ധമാണെന്ന് വത്തിക്കാൻ വിദേശകാര്യ മന്ത്രി കർദ്ദിനാൾ പീയെത്രൊ പരോളിൻ. രണ്ടു ജനതകൾ രണ്ടു രാഷ്ട്രങ്ങൾ എന്നതാണ് എക്കാലത്തും ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച പരിശുദ്ധസിംഹാസനത്തിന്റെ നിലപാടെന്നും ഇതു മാത്രമാണ് സമാധാനം വാഴുന്നതും പ്രശാന്തമായ സാമീപ്യം ഉറപ്പാക്കുന്നതുമായ ഭാവിക്കുള്ള ഏക മാർഗം. സമാധാനത്തിനുള്ള കാരണങ്ങൾ അക്രമത്തിനും യുദ്ധത്തിനും മേൽ പ്രബലപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പൊതുകാര്യവിഭാഗത്തിന്റെ ഉപകാര്യദർശി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ
റോം: ഹമാസാണ് പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രുവെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി. ഇരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു പ്രശ്നപരിഹാരമാണ് ആവശ്യമെന്നും അതിന് ആധികാരികതയുള്ള രാഷ്ട്രീയ നേതൃത്വം പലസ്തീനില്‍ ഉണ്ടാകണമെന്നും വടക്കന്‍ ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ കര്‍ദ്ദിനാള്‍ സുപ്പി പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടണം. ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തയും, ഉറപ്പും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . അക്രമത്തോടുള്ള ആസക്തി പാടില്ലെന്നും അക്രമം
വത്തിക്കാൻ സിറ്റി: ഒരു മാസത്തോളം നീണ്ടുനിന്ന പതിനാറാമത് മെത്രാൻ സിനഡിന്റെ ആദ്യ ഘട്ടത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധബലിയോടെ തിരശീല വീണു. ലോകത്തിന്റെ വേദനകൾക്ക് കാതുകൊടുക്കാത്ത ആത്മീയത ഫരിസേയ മനോഭാവമാണെന്ന് വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ സുവിശേഷ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭംഗങ്ങളെ ഓർമ്മിപ്പിച്ചു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന ഒരു സഭയായി മാറാനുള്ള ആഹ്വാനമാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് മുന്നോട്ടു വയ്ക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. 300 ബിഷപ്പുമാരും അൻപത് വനിതകളുൾപ്പടെ അറുപത്തഞ്ചു അല്മായരുമാണ്
വത്തിക്കാൻ സിറ്റി: ഒക്ടോബർ 31ന് ആഘോഷിക്കുന്ന ‘ഹാലോവീൻ’ പൈശാചിക ആരാധനയ്ക്ക് തുല്യമായതിനാൽ, പ്രസ്തുത ആഘോഷങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വത്തിക്കാന്റെ മുന്നറിയിപ്പ്. വത്തിക്കാനിൽ സമ്മേളിച്ച, സഭയുടെ ഓദ്യോഗിക ഭൂതോച്ഛാടകരുടെ കൂട്ടായ്മ 2014ൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് അന്നു മാത്രമല്ല ഇന്നും പ്രസക്തമാണ്. ഈ മഹാമാരിക്കാലത്തും ഹാലോവീൻ ആഘോഷങ്ങൾക്കായി തിരക്കിട്ട ഒരുക്കത്തിലാണ് പല രാജ്യങ്ങളും. ഭൂതപ്രേത പിശാചുകളുടെ വേഷം അണിയുന്ന ‘ഹാലോവീൻ’ ആഘോഷത്തിൽനിന്ന് കുട്ടികളെ അകറ്റുന്നതോടൊപ്പം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന ‘ഹോളീവീൻ’ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കണമെന്നും വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ഒക്ടോബർ 27 വെള്ളിയാഴ്ച്ച നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കുചേരാൻ യഥാർത്ഥ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരോടും ഇതര മതസ്ഥരോടും വ്യക്തിഗതസഭകളോടും അദ്ദേഹം അഭ്യർത്ഥിച്ചു . മധ്യേഷ്യൻ മേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള വലിയൊരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ലോകരാജ്യങ്ങളോടും പാപ്പ ആവശ്യപ്പെട്ടു . ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ നടക്കുന്നതിനാൽ എവിടെയുമുണ്ടാകുന്ന സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതനിലനിൽക്കുന്നുണ്ടെന്ന് പാപ്പ
Don’t want to skip an update or a post?