Follow Us On

25

April

2024

Thursday

  • മനുഷ്യ നിര്‍മിത  ദുരന്തഭൂമിക

    മനുഷ്യ നിര്‍മിത ദുരന്തഭൂമിക0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച അസ്വാരസ്യം, സ്‌ഫോടനാത്മകമായി തുടരുകയുമാണ്. അനൗദ്യോഗിക സ്ഥിരീകരണമനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 150 നടുത്തെത്തി. ഇതിനകം തകര്‍ത്തെറിഞ്ഞ വീടുകള്‍ മൂവായിരത്തോളമാണ്. ഇരുവിഭാഗങ്ങളിലുമായി അഞ്ഞൂറിലധികം ക്രൈസ്തവ ദൈവാലയങ്ങള്‍ ആസൂത്രിതമായി തകര്‍ക്കപ്പെട്ടു. നാടും വീടും ഉപേക്ഷിച്ച് ബന്ധു വീടുകളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിയുന്നവരുടെ എണ്ണം അരലക്ഷത്തോളമാണ്. വംശീയ കലാപമെന്ന രീതിയില്‍ ആരംഭിച്ച അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇംഫാല്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ

  • ഉമ്മന്‍ ചാണ്ടി ചെയ്ത സേവനങ്ങള്‍ കേരള ജനതയുടെ ഹൃദയങ്ങളില്‍ മുദ്രപതിപ്പിച്ചിട്ടുണ്ട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

    ഉമ്മന്‍ ചാണ്ടി ചെയ്ത സേവനങ്ങള്‍ കേരള ജനതയുടെ ഹൃദയങ്ങളില്‍ മുദ്രപതിപ്പിച്ചിട്ടുണ്ട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി0

    കൊച്ചി: അമ്പത്തിമൂന്നു വര്‍ഷം എംഎല്‍എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്ത സേവനങ്ങള്‍ കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളവയാണെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.  കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. രാഷ്ട്രീയ പ്രവത്തകരുടെയിടയില്‍ അദ്ദേഹം ഒരു ആചാര്യ നായിരുന്നു. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയ  പ്രതിയോ ഗികളോടുപോലും

  • ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

    ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍0

    കൊച്ചി: ഏതു പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാന്‍ കഴിഞ്ഞിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടു കൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണെന്നും ആര്‍ച്ചുബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  • ഏറ്റവും സന്തോഷമുള്ള  പെണ്‍കുട്ടി

    ഏറ്റവും സന്തോഷമുള്ള പെണ്‍കുട്ടി0

     തെരേസ ജോസഫ് വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പലപ്പോഴും വീണുപോകുന്ന യുവജനങ്ങള്‍ക്ക് മാതൃകയാണ് ദൈവദാസിയായ ക്ലെയര്‍ ഡി കാസ്റ്റല്‍ബാജ. 1953 ല്‍ ഫ്രാന്‍സില്‍ ജനിച്ച ക്ലെയര്‍ കേവലം 21 വര്‍ഷക്കാലം മാത്രമാണ് ഈ ഭൂമിയില്‍ ജീവിച്ചത്. വളരെ സാധാരണമെന്ന് വിശേഷപ്പിക്കാവുന്ന ജീവിതത്തിലെ അസാധാരണമായ ചില നന്മകളാണ് ക്ലെയറിന്റെ നാമകരണനടപടികള്‍ക്ക് തുടക്കംകുറിക്കാന്‍ കാരണമായത്. ഫ്രാന്‍സിലെ ഗ്രാമീണമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു ക്ലെയര്‍. പാചകത്തിലും ചിത്രകലയിലും നീന്തലിലുമൊക്കെ ചെറുപ്പത്തില്‍ തന്നെ ക്ലെയര്‍ പ്രാവീണ്യം നേടി. അന്ധയായ മൂത്ത സഹോദരി ആനിയുമായി

  • ജയ്പൂര്‍ രൂപതാധ്യക്ഷനായി ഡോ. ജോസഫ് കല്ലറയ്ക്കല്‍ അഭിഷിക്തനായി

    ജയ്പൂര്‍ രൂപതാധ്യക്ഷനായി ഡോ. ജോസഫ് കല്ലറയ്ക്കല്‍ അഭിഷിക്തനായി0

    ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഡോ. ജോസഫ് കല്ലറയ്ക്കല്‍  അഭിഷി ക്തനായി. ഔവര്‍ ലേഡി ഓഫ് അനന്‍സിയേഷന്‍ കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു മുംബൈ അതിരൂപതാ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. ആഗ്ര അതിരൂപതാധ്യക്ഷന്‍ ഡോ. റാഫി മഞ്ഞളി, ജയ്പൂര്‍ രൂപതാ ധ്യക്ഷനായിരുന്ന ഡോ. ഓസ്വാള്‍ഡ് ലൂയിസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സീറോ മലബാര്‍

  • ബിഷപ് ആന്റണി മാര്‍ സില്‍വാനോസ് ഓഷ്യാന യുടെ അപ്പസ്തോലിക്ക് വിസിറ്റര്‍

    ബിഷപ് ആന്റണി മാര്‍ സില്‍വാനോസ് ഓഷ്യാന യുടെ അപ്പസ്തോലിക്ക് വിസിറ്റര്‍0

    തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍ വാനോസിനെ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ അടങ്ങുന്ന ഓഷ്യാനയുടെ അപ്പസ്തോലിക്ക് വിസിറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച കല്‍പ്പന  കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. കൂരിയാ മെത്രാന്റെ ചുമതലകള്‍ക്കൊപ്പമാണ് പുതിയ നിയമനം.

  • മാര്‍ ഈവാനിയോസ് നൂറ്റാണ്ടിന്റെ പ്രകാശ ഗോപുരം: വത്തിക്കാന്‍ സ്ഥാപനപതി

    മാര്‍ ഈവാനിയോസ് നൂറ്റാണ്ടിന്റെ പ്രകാശ ഗോപുരം: വത്തിക്കാന്‍ സ്ഥാപനപതി0

    തിരുവനന്തപുരം :  മാര്‍ ഇവാനിയോസ് നൂറ്റാണ്ടിന്റെ  പ്രകാശ ഗോപുരമായിരുന്നു എന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി. മലങ്കര പുരനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപനകനുമായ ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ എഴുപതാം ഓര്‍മപ്പെരുന്നാളില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കുറിലോസ്, ബിഷപ്പുമാരായ  ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍

  • ഉണര്‍വിന്റെ ദൈവവിളി

    ഉണര്‍വിന്റെ ദൈവവിളി0

    ബ്രദര്‍ ജിബു കൊച്ചുചിറ സിഎംഐ (ലേഖകന്‍ ബംഗളൂരു ധര്‍മ്മാരാമിലെ ഒന്നാം വര്‍ഷ തിയോളജി വിദ്യാര്‍ത്ഥിയണ്) ഉയരങ്ങള്‍ ജീവിതത്തെ കൂടുതല്‍ വിശുദ്ധികരിക്കുമെന്നതാണ് സത്യം. അതുകൊണ്ടാകാം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ തനതു വഴികള്‍ അന്വേഷിക്കുന്നവരെല്ലാം വന്നുചേരുന്ന വഴിയമ്പലങ്ങളാണ് മലകള്‍. മലമുകളില്‍ ഇരുന്ന് തന്റെ പ്രിയപ്പെട്ടവരെ അടുത്തേക്കു വിളിക്കുന്ന ക്രിസ്തുവിനെയും അവന്റെ അരികിലേക്ക് നടക്കുന്ന ശിഷ്യരെയും വെറുതെ ഒന്നു ഭാവന ചെയ്തു നോക്കൂ. ഉയരത്തിലേക്ക് നടക്കുംതോറും അവര്‍ ജീവിച്ച

Latest Posts

Don’t want to skip an update or a post?