Follow Us On

28

November

2024

Thursday

  • ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്

    ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്0

    ബെയ്ജിംഗ്: ചൈനയിലെ ഹാങ്ഷ്വ രൂപതയുടെ പുതിയ ബിഷപ്പായി  ബിഷപ് ഗിയുസെപ്പെ യാങ് യോങ്ക്വാങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചൈന-വത്തിക്കാന്‍ ധാരണപ്രകരാമാണ് പുതിയ നിയമനമെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ 2023-ല്‍ വത്തിക്കാനില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സിനഡില്‍ ബിഷപ് യാങ് യോങ്ക്വാങ്ങ് പങ്കെടുത്തിരുന്നു. 1970 ഏപ്രില്‍ 11 ന് യാങ് യോങ്ക്വിയാങ്ങില്‍ ജനിച്ച  ഗിയുസപ്പെ യാങ് യോങ്ക്വാങ്ങ് 1995-ല്‍ വൈദികനായി അഭിഷിക്തനായി.2010-ല്‍  സൗക്കുന്‍ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ്പായി നിയമിതനായ

  • ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള  പരീക്ഷകള്‍ മാറ്റിവയ്ക്കണം

    ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണം0

    കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി. ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ 3 ദുക്‌റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച

  • ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

    ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം0

    പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം, മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ നേതൃത്വത്തില്‍ ജൂണ്‍ 25 ന് ഭരണങ്ങാനത്തു നടക്കും. രാവിലെ 11.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കര്‍ വി.എം സുധീരന്‍ നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്,

  • വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം

    വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം0

    ഇടുക്കി: ഇടുക്കി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ഫെസ്തും വെര്‍ബി’ വചന മഹാസംഗമം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബൈബിള്‍ കയ്യെഴുത്ത് മത്സരത്തിന് രൂപതാ മാതൃവേദി നേതൃത്വം നല്‍കുന്നു. ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഈ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പേരാണ് ബൈബിള്‍ കയ്യെഴുത്തില്‍ പങ്കാളികളായത്. കുട്ടികളും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും വൃദ്ധരുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ശാരീരിക വൈകല്യമുള്ളവരും ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതാന്‍ ശ്രമിച്ചു എന്നത് ഈ വര്‍ഷത്തെ

  • അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം

    അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ നടത്തിയ ദേശീയ വായനാവാരാഘോഷവും ‘വായനയും ആരോഗ്യവും’ എന്ന വിഷയത്തിലുള്ള സെമിനാറും പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യമനസുകളില്‍ നന്മയും ധാര്‍മികബോധവും സഹാനുഭൂതിയും നിറയ്ക്കാനാകുന്ന വായന ചെറുപ്പം മുതല്‍ ആരംഭിക്കണമെന്നും അതു ജീവിതകാലം മുഴുവന്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ്, നേഴ്‌സിംഗ് കോളജ്, നേഴ്‌സിംഗ് സ്‌കൂള്‍, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നീ പഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അമലയിലെ അധ്യാപകരായ ഡോ. അഭിജിത്ത്

  • നവോമി സംഗമം

    നവോമി സംഗമം0

    കോട്ടയം: ലോക വിധവാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമവും നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപ ഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി

  • പ്രകാശഗോപുരം

    പ്രകാശഗോപുരം0

    സിസ്റ്റര്‍ എല്‍സി വടക്കേമുറി MSMI (സുപ്പീരിയര്‍ ജനറല്‍ എംഎസ്എംഐ) ”വിശ്വസ്തതയും സൗമ്യതയും കൊണ്ട് അവിടുന്ന് വിശുദ്ധീകരിച്ചു. എല്ലാ ജനതകളുടെയും ഇടയില്‍നിന്ന് അവനെ തിരഞ്ഞെടുത്തു”'(പ്രഭാ. 45:4). ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒന്നിന് മാത്രമേ മറ്റൊന്നിനെ ജ്വലിപ്പിക്കാന്‍ കഴിയൂ. സ്വയം ജ്വലിക്കുകയും മറ്റുള്ളവരെ ജ്വലിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ് മോണ്‍. സി. ജെ. വര്‍ക്കിയച്ചന്‍. ഒറ്റനോട്ടത്തില്‍ അദ്ദേഹം സാധാരണ ഒരു വൈദികന്‍ മാത്രമായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ജ്വലിപ്പിക്കാന്‍ തക്കവിധത്തില്‍ അസാധാരണമായ പലതും അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. ജ്വലിച്ചുയുരുന്ന ഒരു പ്രകാശഗോപുരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന മോണ്‍.

  • വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌

    വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ഇഫാക്കാര എന്നൊരു ഗ്രാമമുണ്ട്. ആഫ്രിക്കയില്‍ ഉണ്ടായിരുന്ന ഒരു വര്‍ഷം അവിടെ പോയപ്പോള്‍ മക്കാണ്ട എന്നൊരു മനുഷ്യനെ കണ്ടുമുട്ടി. ഏതാണ്ട് 60 വയസ് പ്രായമുള്ള ഒരാള്‍. മക്കാണ്ട ആ ഗ്രാമത്തിലേക്ക് എവിടെനിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല. അയാള്‍ക്ക് ഒരു പ്രത്യേകതയുണ്ട് സൈക്കിളിലാണ് സഞ്ചാരം. ആ സൈക്കിള്‍ ആണ് അദ്ദേഹത്തിന്റെ വീട്. സൈക്കിളില്‍ വസ്ത്രങ്ങളും ഭക്ഷണവും കുടിവെള്ളവുമുണ്ട്. മക്കാണ്ട അധികം സംസാരിക്കില്ല. ചെറിയ മൂളലുകള്‍ മാത്രം. ആംഗ്യങ്ങളിലൂടെ ആണ് കൂടുതലും സംസാരിക്കുന്നത്.

Latest Posts

Don’t want to skip an update or a post?