Follow Us On

18

January

2025

Saturday

  • ജയിച്ചാലും തോറ്റാലും നന്നായി ഓടുക; അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുക  ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവിന്റെ വാക്കുകള്‍

    ജയിച്ചാലും തോറ്റാലും നന്നായി ഓടുക; അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുക ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവിന്റെ വാക്കുകള്‍0

    പാരിസ്: ”നാം ചെയ്യാനായി നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ നന്നായി ചെയ്യുക. അത് ദൈവത്തെ സന്തോഷിപ്പിക്കും. ജയിച്ചാലും തോറ്റാലും നന്നായി ഓടുക. അങ്ങനെ  ദൈവത്തെ മഹത്വപ്പെടുത്തുക.” പാരിസ് ഒളിമ്പിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്റെ തന്നെ ഒളിമ്പിക്‌സ് റിക്കാര്‍ഡ് തിരുത്തി സ്വര്‍ണമെഡല്‍ നേടിയ സിഡ്‌നി മക്ലോഗ്ലിന്‍ ലെവ്‌റോണിന്റെ വാക്കുകളാണിത്. ന്യൂ ജേഴ്‌സിയിലെ സ്‌കോച്ച് പ്ലെയിന്‍സിലുള്ള യൂണിയന്‍ കാത്തലിക്ക് ഹൈസ്‌കൂളില്‍ നിന്ന്  സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച സിഡ്‌നി മക്ലോഗ്ലിന്‍ ദൈവവചനം പങ്കുവച്ചും പരസ്യമായി ദൈവത്തിന് നന്ദി പറഞ്ഞും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും

  • ഞങ്ങള്‍ക്ക്‌ ഒരു ലക്ഷം വേണ്ട; സമാധാനം മതി

    ഞങ്ങള്‍ക്ക്‌ ഒരു ലക്ഷം വേണ്ട; സമാധാനം മതി0

    ഇംഫാല്‍: തങ്ങള്‍ക്ക് വേണ്ടത് പണമല്ല, മറിച്ച് സമാധാനമാണെന്ന് വടക്കുകിഴക്കന്‍ മണിപ്പൂരില്‍ നരകയാതന അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍. മണിപ്പൂരിലെ വിഭാഗീയ സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പണം വിതരണം ചെയ്യുന്ന നടപടിയില്‍ പ്രതികരിക്കവേയാണ് പ്രദേശത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 15 മാസം നീണ്ട സംഘര്‍ഷം 226 ലധികം ജീവന്‍ അപഹരിക്കുകയും 60,000ത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അക്രമം പതിനെണ്ണായിരത്തിലധികം കുടുംബങ്ങളെ ബാധിച്ചതായും അതില്‍ 14,800 ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം

  • ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ — 2025 ജൂബിലി വര്‍ഷത്തിലെ ലോകസമാധാനദിന പ്രമേയം

    ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ — 2025 ജൂബിലി വര്‍ഷത്തിലെ ലോകസമാധാനദിന പ്രമേയം0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോകസമാധാന ദിന പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’  എന്നതാണ് ജൂബിലി വര്‍ഷത്തിലെ സമാധാനദിന പ്രമേയം. വ്യക്തിപരം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ വരെ സംഭവിക്കുന്ന മാനസാന്തരത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സമാധാനം എല്ലായിടത്തും വ്യാപിക്കുകയുള്ളൂവെന്ന് പ്രമേയം പുറത്തിറക്കികൊണ്ടുള്ള കുറിപ്പില്‍ സമഗ്രവികസനത്തിനായള്ള ഡിക്കാസ്ട്രി വ്യക്തമാക്കി. സമാധാനം എന്നത് കേവലം സംഘര്‍ഷങ്ങളുടെ അവസാനം മാത്രമല്ല, മുറിവുകള്‍ സൗഖ്യമാവുകയും എല്ലാരുടെയും അന്തസ്

  • ഉക്രൈന്‍ ജനതയ്ക്ക് വീണ്ടും പാപ്പായുടെ കൈത്താങ്ങ്

    ഉക്രൈന്‍ ജനതയ്ക്ക് വീണ്ടും പാപ്പായുടെ കൈത്താങ്ങ്0

    ഉക്രൈനിലേക്ക് ഭക്ഷണവും, വസ്ത്രങ്ങളും, മരുന്നുകളുമായി പാപ്പായുടെ കാരുണ്യപ്രവൃത്തികള്‍ക്കായുള്ള അപ്പസ്‌തോലിക വിഭാഗം. ഓഗസ്റ്റ് 7 ബുധനാഴ്ച, റോമിലെ വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസലിക്കയില്‍നിന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍, ദീര്‍ഘകാല സംഭരണശേഷിയുള്ള ട്യൂണ മത്സപാക്കറ്റുകള്‍ തുടങ്ങിയവ ദീര്‍ഘകാലസംഭരണശേഷിയുള്ള ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ നിറച്ച ട്രക്ക് പുറപ്പെട്ടു. സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈന്‍ ജനത ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള പാപ്പായുടെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയേവ്‌സ്‌കി നയിക്കുന്ന ഈ കാരുണ്യവിഭാഗം ഇത്തവണ ഉക്രൈനിലേക്ക് സഹായമെത്തിക്കുന്നത്. പൊതുകൂടിക്കാഴ്ചയിലും, ഉക്രൈന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഏവരെയും

  • എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്

    എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്0

    ജൂലൈമാസത്തെ ഇടവേളയ്ക്കു ശേഷം, പുനരാരംഭിച്ച പൊതുദര്‍ശന പരിപാടിയില്‍ ഫാന്‍സീസ് പാപ്പാ അത്ഭുതപ്രവര്‍കരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി.  തന്റെ ശക്തിക്ക് അതീതമായ ചുമതലകള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ എല്ലാവരും സഭയും സ്വാഭാവികമായും ചോദിക്കും: ‘ഇതെങ്ങനെ സാധ്യമാകും? ‘എനിക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?’. അത്തരം അവസരങ്ങളില്‍  ദൈവദൂതന്‍ പരിശുദ്ധ കന്യകയോട് പറഞ്ഞത് സ്വയം ആവര്‍ത്തിക്കുന്നത് നമുക്ക് സഹായകമാകും: ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ (ലൂക്കാ 1:37).   നമുക്കും നമ്മുടെ ഹൃദയത്തില്‍ ഈ ആശ്വാസദായകമായ ഉറപ്പോടെ ഓരോ പ്രതിസന്ധികളെയും തരണംചെയ്യാം:  ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’.

  • ഗോഡ് ബ്ലസ് ജഫ് ഗ്രേ; അല്‍ഫാരെറ്റ നഗരം ജഫിന്  നല്‍കിയത് 55,000 ഡോളര്‍

    ഗോഡ് ബ്ലസ് ജഫ് ഗ്രേ; അല്‍ഫാരെറ്റ നഗരം ജഫിന് നല്‍കിയത് 55,000 ഡോളര്‍0

    അല്‍ഫാരെറ്റ/യുഎസ്എ: യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തുള്ള അല്‍ഫാരെറ്റ നഗരം  ജെഫ് ഗ്രെ എന്ന വിരമിച്ച സൈനികന് നഷ്ടപരിഹാരമായി നല്‍കിയത് 55,000 ഡോളറാണ്. വാര്‍ധക്യത്തിലെത്തിയ ഭവനരഹിതരായ സൈനികരെ പിന്തുണച്ചുകൊണ്ട് ‘ഗോഡ് ബ്ലെസ്  ഹോംലെസ് വെറ്ററന്‍സ്’ എന്ന പ്ലക്കാര്‍ഡുമായി  നിന്നതിന് ജെഫിനെ അറസ്റ്റ് ചെയ്തതിന് പരിഹാരമായാണ് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ നഗരസഭ ജഫിന്  55,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയത്. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണര്‍ത്തുന്നതിനും പോലീസുകാര്‍ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്നതിനുമായി നിരന്തരം ഇത്തരം സമാധാനപരമായ അവബോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ജെഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ്.

  • ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങിലെ ക്രൈസ്തവ വിരുദ്ധത; പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

    ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങിലെ ക്രൈസ്തവ വിരുദ്ധത; പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു0

    പാരിസ്: ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവര്‍ പരിപാവനമായി  കരുതുന്ന യേശുവിന്റെ അന്ത്യ അത്താഴ രംഗം അവഹേളനപരമായ രീതിയില്‍ അവതരിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. സിറ്റിസണ്‍ഗോ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ക്രൈസ്തവര്‍ക്കെതിരെയുളള അക്രമം അവസാനിപ്പിക്കുക’ എന്ന സന്ദേശമെഴുതിയ ബസില്‍ സമാധാനപരമായി പ്രതിഷേധിച്ച ക്രൈസ്തവരെയാണ് അറസ്റ്റ് ചെയ്തത്.ഒരു രാത്രി മുഴുവന്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ഇവര്‍ക്ക് ഫ്രഞ്ച് പോലീസായ ഷോണ്ടാമറിയില്‍ നിന്ന് മാന്യമല്ലാത്ത സമീപനം നേരിടേണ്ടി വന്നതായും മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ സിറ്റിസണ്‍ഗോ വ്യക്തമാക്കി. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന

  • ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന്റെ ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന്

    ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന്റെ ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന്0

    കണ്ണൂര്‍: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന് ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന് നടക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയിലാണ് ദൈവാലയത്തെ ബസിലിക്കയായി ഉയര്‍ത്തുന്നത്. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യസഹകാര്‍മികനാകും. എമരിറ്റസ് ആര്‍ച്ചുബിഷപ്പും അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോര്‍ജ് വലിയമറ്റം, ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ.

Latest Posts

Don’t want to skip an update or a post?