Follow Us On

22

January

2025

Wednesday

  • സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്

    സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്0

    പാലക്കാട് : കേരളത്തെ മദ്യ വിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍ഡിഎഫ്  സര്‍ക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യ നയം തിരുത്തണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. റസ്റ്റോറന്റുകളിലൂടെ ബിയറും, ബാറുകളിലൂടെ കള്ളും വിതരണം ചെയ്യാനും, ഡ്രൈ ഡേയില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഇതു വലിയ അഴിമതിക്ക് കളമൊരുക്കും. ടൂറിസത്തിന്റെ മറവില്‍ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആശങ്ക ഉളവാക്കുന്നതാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള

  • കണക്ക് ചരിതം

    കണക്ക് ചരിതം0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS തോല്‍ക്കുമോ എന്നുള്ള ഭയം ആണ് പല അനിഷ്ടങ്ങളുടെയും കാരണമെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ തോറ്റുപോകാന്‍ ഭയമാണ്. തോല്‍വിക്ക് കുറുകെ നില്‍ക്കുന്നവരോട് ഒക്കെ നമുക്ക് വെറുപ്പാണ്. കണക്ക് ഒരു ബാലികേറാമലയായിരുന്നു. കണക്ക് വെറുത്തതുപോലെ മറ്റൊന്നും അത്ര വെറുത്തിട്ടില്ല. നാലാം ക്ലാസില്‍ അന്നമ്മ ടീച്ചര്‍ ആണ് കണക്ക് പഠിപ്പിച്ചത്. നല്ല ഉയരമുള്ള ശോഭനയെ പോലെ ചിരിക്കുന്ന ടീച്ചര്‍. സ്‌കൂളിന് തൊട്ടു താഴെ തന്നെയാണ് ടീച്ചറിന്റെ വീടും. കണക്കിനെ വെറുത്തതിന്റെ കൂട്ടത്തില്‍ ടീച്ചറെയും ഇഷ്ടമല്ലായിരുന്നു. കണക്ക് പീരീഡ്

  • കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?

    കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കേരളത്തിനും മലയാളികള്‍ക്കും നാംതന്നെ നല്‍കുന്ന ചില വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം, പ്രബുദ്ധകേരളം തുടങ്ങിയവ. ഇവയെല്ലാം ശരിയായ വിശേഷണങ്ങളാണുതാനും. എന്നാല്‍ അടുത്ത കാലത്ത് ഇവിടെ നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. നമുക്ക് ചോദിക്കേണ്ടിവരുന്നു: കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്? നമ്മളാരും സങ്കല്‍പിക്കാത്തതും കേട്ടുകേള്‍വിപോലുമില്ലാത്തതുമായ ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും കഥകള്‍ നിരന്തരം കേള്‍ക്കുകയാണ്. ഈ ദുരന്തങ്ങളെ നമുക്ക് ഏതാനും വിഭാഗങ്ങളായി തിരിച്ച് കാണാന്‍ ശ്രമിക്കാം. കുടുംബപ്രശ്‌നങ്ങളാണ്

  • നക്ഷത്രങ്ങള്‍ക്ക് കൂട്ടിരുന്നവര്‍

    നക്ഷത്രങ്ങള്‍ക്ക് കൂട്ടിരുന്നവര്‍0

    മാത്യു സൈമണ്‍ ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ബഹിരാകാശ രംഗത്ത് മറക്കാനവാത്ത സംഭാവനകള്‍ നല്‍കിയ നാല് കന്യാസ്ത്രീകളുണ്ട്. വത്തിക്കാനിലെ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ചൈല്‍ഡ് മേരി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ എമിലിയ പൊന്‍സോണി, സിസ്റ്റര്‍ റെജീന കൊളംബോ, സിസ്റ്റര്‍ കോണ്‍സെറ്റ ഫിനാര്‍ഡി, സിസ്റ്റര്‍ ലൂജിയ പാന്‍സേരി എന്നിവരാണവര്‍. ലോകത്ത് ആദ്യമായി നിര്‍മ്മിച്ച നക്ഷത്ര അറ്റ്‌ലസിന്റെ നിര്‍മ്മാണത്തില്‍ നല്‍കിയ സംഭാവനകളാണ് ജ്യോതിശാസ്ത്ര ലോകത്ത് അവരെ അവിസ്മരണീയരാക്കിയത്. ഈ ആകാശ ഭൂപടത്തിന്റെ

  • കുടിയേറ്റ ഗ്രാമത്തിലെ  ഐഎഎസുകാരി

    കുടിയേറ്റ ഗ്രാമത്തിലെ ഐഎഎസുകാരി0

    പ്ലാത്തോട്ടം മാത്യു ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93-ാം റാങ്ക് ലഭിച്ചത് ആനി ജോര്‍ജിനാണ്. കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ പ്രദേശമായ കാര്‍ത്തികപുരം ഗ്രാമത്തിന് ഇങ്ങനെയൊരു നേട്ടം സ്വന്തമാകുമ്പോള്‍ മറ്റുചില അപൂര്‍വതകളും ഒപ്പമുണ്ട്. അധ്യാപികയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഐഎഎസുകാരിയായി മാറിയ അനുഭവമാണ് ആനി ജോര്‍ജിന്റേത്. ”ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസരം ഏതാണ്? എന്റെ അനുജന്‍ ജനിച്ച നിമിഷം.” ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ചോദ്യകര്‍ത്താക്കളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു മറുപടി. ഈ വര്‍ഷത്തെ സിവില്‍ പരീക്ഷയില്‍ 93-ാം റാങ്ക് നേടി ചരിത്രംകുറിച്ച ആനി

  • ഈ നിലവിളി  ആര് കേള്‍ക്കാന്‍?

    ഈ നിലവിളി ആര് കേള്‍ക്കാന്‍?0

    എഡിറ്റോറിയല്‍ മണിപ്പൂരിന്റെ മക്കള്‍ കൊടിയ വേദനയില്‍ ചങ്കുപൊട്ടി നിലവിളിക്കാന്‍ തുടങ്ങിയിട്ട് ഈ മെയ് മൂന്നാം തിയതി ഒരു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ അത് ബധിരകര്‍ണങ്ങളിലാണ് പതിച്ചത് എന്നത് തികച്ചും നിര്‍ഭാഗ്യകരവും ദുഃഖകരവുമായ ഒരു കാര്യമാണ്. കേള്‍ക്കുവാന്‍ കടപ്പെട്ടവര്‍ അത് കേള്‍ക്കുന്നില്ല എന്നുമാത്രമല്ല ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ല എന്ന മട്ടില്‍ കൈയുംകെട്ടി തികച്ചും നിസംഗരായി നില്‍ക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ഉത്തമവിശ്വാസത്തോടെ സാധാരണ ജനങ്ങള്‍ അധികാരത്തിലേറ്റിയവര്‍ അവര്‍ക്കുനേരെ പുറംതിരിഞ്ഞു

  • കുടുംബം വെല്ലുവിളി  നേരിടുന്ന കാലം

    കുടുംബം വെല്ലുവിളി നേരിടുന്ന കാലം0

    പ്രഫ. ജോസ് ജോണ്‍ മല്ലികശേരി മനുഷ്യരുടെ ഇടയിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനമാണ് കുടുംബം. മനുഷ്യകുലത്തിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും സുസ്ഥിരമായ കുടുംബങ്ങള്‍ ആവശ്യമാണെന്ന് വളരെ പഴയ കാലം മുതലേ മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു. ഏതാണ്ട് ബിസി 10000 – 8000നും ഇടയിലെ മനുഷ്യന്‍ കാര്‍ഷിക വൃത്തി വികസിപ്പിച്ചെടുത്തതോടെ, അധ്വാനശേഷി നിര്‍ണയിക്കുന്ന, കുടുംബങ്ങളുടെ അംഗബലം ഏറ്റവും പ്രധാനപ്പെട്ട സമ്പത്തായി കണക്കാക്കപ്പെട്ടുപോന്നു. പഴയനിയമ കാലഘട്ടത്തിലൊക്കെ; പ്രത്യേകിച്ചും ആദ്യത്തെ പകുതിയില്‍ (ബിസി 2000-1000) അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഭാര്യമാരെ സ്വീകരിക്കുകയും പരമാവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും

  • ദൈവ സ്‌നേഹത്തിന്റെ  ഏഴാം പകല്‍

    ദൈവ സ്‌നേഹത്തിന്റെ ഏഴാം പകല്‍0

    ഫാ. ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ സിഎംഎഫ്‌ ഭൂമിയെ എങ്ങനെയാണ് വ്യാഖ്യാനിക്കാന്‍ കഴിയുക? സ്‌നേഹിക്കാന്‍ മാത്രം സാധിക്കുന്ന ഒരപ്പന്റെ മനസ് ആയിട്ട് ഈ ഭൂമിയെ വായിച്ചെടുക്കാവുന്നതാണ്. ഭൂമിയില്‍ എവിടെയാണ് സ്‌നേഹം? സ്‌നേഹം ഭര്‍ത്താവിലുണ്ട്, ഭാര്യയിലുണ്ട്, മക്കളിലുണ്ട്, അയല്‍പക്കത്തെ അമ്മിണി ചേച്ചിയിലുണ്ട്, ഇടവകയിലെ വികാരിയച്ചനിലുണ്ട് എന്നൊക്കെ നമ്മള്‍ പറയുമായിരിക്കാം. എന്നാല്‍ ആ സ്‌നേഹത്തിലെല്ലാം അപൂര്‍ണതയുടെ മുദ്രണങ്ങളുണ്ട്. ആ അപൂര്‍ണത ഒരു നാള്‍ നമ്മെ വേദനിപ്പിക്കും. ആര്‍ക്കും എല്ലാ കാലവും ഒരേപോലെ ആരെയും സ്‌നേഹിക്കാനും പരിഗണിക്കാനുമാകില്ല. കൊച്ചുകുട്ടിയോടുള്ള അമ്മയുടെ സ്‌നേഹമല്ല,

Latest Posts

Don’t want to skip an update or a post?