Follow Us On

21

January

2025

Tuesday

  • ഇഎസ്എ: രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകരുത്

    ഇഎസ്എ: രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകരുത്0

    കാഞ്ഞിരപ്പള്ളി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന  അന്തിമ തിരുത്തല്‍ വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാമത്  സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുത്തല്‍ വരുത്തിയ രേഖകള്‍ കേന്ദ്ര പരിസ്ഥി സമര്‍പ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെയും സര്‍ക്കാരിന്റെയും

  • ‘ബോണ്‍ നത്താലെ 2023’  ആദ്യ കാരുണ്യ ഭവനം കൈമാറി

    ‘ബോണ്‍ നത്താലെ 2023’ ആദ്യ കാരുണ്യ ഭവനം കൈമാറി0

    തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള ‘ബോണ്‍ നത്താലെ 2023’ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന കാരുണ്യ ഭവനങ്ങളില്‍ ആദ്യ ബോണ്‍ നത്താലെ – സ്‌നേഹ ഭവനത്തിന്റെ വെഞ്ചിരിപ്പ് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍  നിര്‍വഹിച്ചു. അതിരൂപതയിലെ ചൂലിശേരി ഇടവകയിലെ ഒരു കുടുംബത്തിനാണ് ആദ്യ ഭവനം നല്‍കിയത്. തൃശൂര്‍ അതിരൂപത വികാരി ജനറാളും ബോണ്‍ നത്താലെ 2023 – ന്റെ ചെയര്‍മാനുമായ മോണ്‍. ജോസ് കോനിക്കര ഗൃഹപ്രവേശന കര്‍മ്മം നിര്‍വഹിച്ചു. ബോണ്‍ നത്താലെ 2023

  • വെളിച്ചമുള്ള അധ്യാപകര്‍ക്കേ സമൂഹത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയൂ

    വെളിച്ചമുള്ള അധ്യാപകര്‍ക്കേ സമൂഹത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയൂ0

    തിരുവനന്തപുരം: വെളിച്ചമുള്ള അധ്യാപകര്‍ക്കേ സമൂഹത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയൂ എന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് തിരുവനന്തപുരം കോവളം റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വികസനം വിദ്യാഭ്യാസത്തിലൂടെയാണ് ലഭ്യമാകുന്നത്. അതുകൊണ്ട് ഭാവനാത്മകമായ സമീപനം കണ്ടെത്തണം. അങ്ങനെ സമൂഹത്തില്‍ നന്മകള്‍ വളര്‍ത്താന്‍ അധ്യാപകര്‍ക്ക് സാധിക്കുമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. കെസിബിസി വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. കോവളം

  • സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വിശ്വസപ്രഘോഷണം നടത്തണം

    സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വിശ്വസപ്രഘോഷണം നടത്തണം0

    പാലക്കാട്: ആധുനിക കാലത്ത് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വിശ്വാസപ്രഘോഷണം നടത്താന്‍ സജ്ജരാകണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.  പാലക്കാട് രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാ രിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലിയിലൂടെ പാലക്കാട് രൂപതയുടെ വരുന്ന 10 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി രൂപീകരിക്കണമെന്നും  മാര്‍ താഴത്ത് പറഞ്ഞു. പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത്, മൂവാറ്റുപുഴ രൂപതാ ബിഷപ്

  • വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം അവാസ്തവം

    വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം അവാസ്തവം0

    കൊച്ചി: പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം ശരിയല്ലെന്ന് വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന നിലപാട് അതിരൂപത നിലവില്‍ ഈ തിരഞ്ഞെടുപ്പില്‍ കൈകൊണ്ടിട്ടില്ല. അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ‘ഇന്ത്യയെ ആര് നയിക്കണമെന്ന’ ചോദ്യത്തിന് ഉത്തരമായി  ലേഖകന്‍  എഴുതിയ അഭിപ്രായങ്ങളെ വ്യാഖ്യാനിച്ചാണ് ലത്തീന്‍ സഭയുടെ നിലപാടെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത്

  • ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: കെആര്‍എല്‍സിസി

    ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: കെആര്‍എല്‍സിസി0

    കൊച്ചി: ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നവിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). ഇന്ത്യയുടെ മതേതരസ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതുമൂലം ജനാധിപത്യ വ്യവസ്ഥിതി ദുര്‍ബലമാക്കപ്പെടുന്നത് ആശങ്ക വളര്‍ത്തുന്നു. പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തന്നത് അനീതിയാണ്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധത പരോക്ഷമായും പ്രത്യക്ഷമായും

  • തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം

    തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം0

    ഹൈദരാബാദ്: തെലുങ്കാനയില്‍ എംസിബിഎസ് വൈദികരുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. മദര്‍ തെരെസയുടെ രൂപം ഉള്‍പ്പെടെ നിലത്തെറിഞ്ഞു തകര്‍ത്തു. സ്‌കൂള്‍ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന വിദ്യാര്‍ത്ഥികളോട് കാരണം ചോദിച്ചതിനെത്തുടര്‍ന്ന് ലുക്‌സിപ്പെട്ടിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍  ‘ഹനുമാന്‍ സ്വാമീസ്’  എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ പ്രിന്‍സിപ്പലിനെയും മറ്റു വൈദികനെയും ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുംമൂന്നും നിലകളും സെക്യൂരിറ്റി റൂമും ഗെയ്റ്റുമെല്ലാം എറിഞ്ഞും അടിച്ചും തകര്‍ത്തു.  ജയ്

  • ജനം പുച്ഛിച്ചു തള്ളിയ ദര്‍ശനം യാഥാര്‍ത്ഥ്യമായി

    ജനം പുച്ഛിച്ചു തള്ളിയ ദര്‍ശനം യാഥാര്‍ത്ഥ്യമായി0

    റുവാണ്ടയിലെ ചെറു പട്ടണമായ കിബേഹോയില്‍  1980-ല്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ ജനതയുടെ ധാര്‍മികമായ തകര്‍ച്ചയെക്കുറിച്ച് ദിവ്യകന്യക സംസാരിച്ചു. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തില്‍നിന്നും പിന്‍തിരിയുവാന്‍ മാതാവ് ആഹ്വാനം ചെയ്തു. ”പണത്തിനും മനുഷ്യപ്രീതിക്കുമല്ല പ്രത്യുത ദൈവസ്‌നേഹത്തിനുവേണ്ടി നിങ്ങള്‍ ദാഹിക്കുക” പരിശുദ്ധ അമ്മ അപേക്ഷിച്ചു. ‘അനാത്താലിയേ മുകാമാസിം പാക്കാ’ എന്ന ദര്‍ശക ദിവ്യകന്യകയുടെ സന്ദേശങ്ങളെ സമാഹരിച്ചതിങ്ങനെ: ”ഉണരുക, എഴുന്നേല്‍ക്കുക. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. പ്രാര്‍ത്ഥനയ്ക്കായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുകയും കാരുണ്യവും എളിമയും പരിശീലിക്കുകയും ചെയ്യുക. നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും വിശുദ്ധീകരിക്കുക.”

Latest Posts

Don’t want to skip an update or a post?