Follow Us On

20

January

2025

Monday

  • റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍

    റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍0

    പനാജി: ഗോവ & ദാമന്‍ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി റവ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെര്‍ണാണ്ടസിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സെന്റ് പയസ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1967 ഡിസംബര്‍ 21 ന് ഗോവ ദാമന്‍ അതിരൂപതയിലെ ചന്തോര്‍ എന്ന സ്ഥലത്തായിരിന്നു ജനനം. 1993 മെയ് 10 ന് ഗോവ ദാമന്‍ അതിരൂപത വൈദികനായി അഭിഷിക്തനായി. റാച്ചോളിലെ പാത്രിയാര്‍ക്കല്‍ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍

  • കരുണയുടെ കോടതിക്ക്  പുതിയ തലവന്‍

    കരുണയുടെ കോടതിക്ക് പുതിയ തലവന്‍0

    വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിനെ കരുണയുടെ കോടതിയെന്ന്  വിശേഷിപ്പിക്കുന്ന അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെ പാപക്ഷമയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്റെ കോടതിയാണ് അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി. പാപ്പായുടെ വികാരി എന്ന നിലയില്‍ 2017 മുതല്‍ റോമ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവരികയായിരുന്നു കര്‍ദിനാള്‍ ഡൊണാറ്റിസ്.  2013 മുതല്‍ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി സേവനം ചെയ്യുകയായിരുന്ന കര്‍ദിനാള്‍

  • കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണം; പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം

    കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണം; പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം0

    കണ്ണൂര്‍: തളിപ്പറമ്പ് പുഷ്പഗിരിയില്‍ കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്ന്  സിആര്‍ഐ കണ്ണൂര്‍ യൂണിറ്റ്. അസമയത്ത് തുടരെത്തുടരെ ഉണ്ടായ ആക്രമണങ്ങളെ  ശക്തമായി അപലപിക്കുന്നുവെന്നും പൊതുജന സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും സിആര്‍ഐ കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ഫാ. വിന്‍സെന്റ് ഇടക്കാരോട്ട് എംസിബിഎസ് പറഞ്ഞു. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ  ഉളവാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമ നടപടികള്‍ ഊര്‍ജിത മാക്കണമെന്നും വൈസ് പ്രസിഡന്റ് ഫാ. റ്റിബിന്‍ സി.എം പറഞ്ഞു.  സ്ത്രീ

  • വര്‍ഷങ്ങള്‍ക്കുശേഷം  മൊസൂളിലെ നിത്യസഹായമാത  ദൈവാലയത്തില്‍ ദിവ്യബലി

    വര്‍ഷങ്ങള്‍ക്കുശേഷം മൊസൂളിലെ നിത്യസഹായമാത ദൈവാലയത്തില്‍ ദിവ്യബലി0

    മൊസൂള്‍: മൊസൂളിലെ നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള കല്‍ദായ കത്തോലിക്ക ദൈവാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം നടന്നു. ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ ഓഫീസാക്കി ഉപയോഗിച്ച ദൈവാലത്തിലാണ് പുനരുദ്ധാരണത്തിന് ശേഷം ദിവ്യബലിയര്‍പ്പണം നടന്നത്. കല്‍ദായ കത്തോലിക്കാ സഭാതലവന്‍ കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ മുഖ്യകാര്‍മികത്വം വഹിച്ച  ദിവ്യബലിയില്‍ മുന്നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. മൊസൂളില്‍നിന്ന് പലായനം ചെയ്ത പതിനായിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഇനിയും മടങ്ങിവന്നിട്ടില്ല. മുമ്പ് ഇറാഖിലെ കല്‍ദായ ക്രൈസ്തവരുടെ സംഖ്യ ഒരു ദശലക്ഷത്തിലധികമായിരുന്നെങ്കില്‍ ഐഎസ് അക്രമത്തിന് ശേഷം ഇപ്പോല്‍ നാല് ലക്ഷത്തോളം ക്രൈസ്തവര്‍

  • കാനഡയില്‍ ദയാവധത്തിന് അനുമതി ലഭിച്ച 27-കാരിയുടെ ജീവനുവേണ്ടി നിയമപോരാട്ടം

    കാനഡയില്‍ ദയാവധത്തിന് അനുമതി ലഭിച്ച 27-കാരിയുടെ ജീവനുവേണ്ടി നിയമപോരാട്ടം0

    ഓട്ടിസവും എഡിഎച്ച്ഡിയും ബാധിച്ച 27 കാരിയായ മകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി നിയമപോരാട്ടവുമായി ഒരപ്പന്‍.നിലവിലെ നിയമപ്രകാരം ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ദയാവധം നടത്താനാകില്ലെന്ന പിതാവിന്റെ അപ്പീല്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡയിംഗ് എന്ന പേരിലറിയപ്പെടുന്ന ദയാവധം ഫെബ്രുവരി ഒന്നിനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അവസാന നിമിഷം പിതാവ് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ദയാവധം മാറ്റവയ്ക്കുകയായിരുന്നു. ഓട്ടിസം ബാധിതരായവരെ അംഗീകരിക്കുവാനുള്ള മാസമായി ഏപ്രില്‍ മാസം ആചരിക്കുന്നതിനിടെയാണ് കാനഡയിലെ കാല്‍ഗറിയില്‍ നിന്നുള്ള ഈ കേസ് ശ്രദ്ധ നേടിയിരിക്കുന്നത്.

  • കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം

    കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം0

    കോട്ടയം: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍ വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച്  നടന്ന സെമിനാര്‍ സിസ്റ്റര്‍ ഡോ. ലത എസ്‌വിഎം നയിച്ചു.

  • ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണം

    ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണം0

    കോട്ടപ്പുറം:  ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കെ എല്‍സിഎ. കെഎല്‍സിഎയുടെ 52-ാമത് വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി കോട്ടപ്പുറം കത്തീഡ്രല്‍  ഇടവകയില്‍ നടന്ന സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആഘോഷങ്ങള്‍  കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബോസ്‌കോ പടമാടന്‍ പതാക ഉയര്‍ത്തി. തോമസ് വെങ്ങണത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപതാ വിദ്യാഭ്യാസ ഫോറം കണ്‍വീനര്‍ പി.എഫ് ലോറന്‍സ്  കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിഷയാവതരണം നടത്തി. ഫാ. അനീഷ്

  • ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരും അഴിമതി ഇല്ലാത്തവരുമായ വ്യക്തികളെയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനി ധികളാകേണ്ടതെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാം സ്ഥാപകദിനത്തിന്റെ രൂപതാതല ആഘോഷവും, ജെ.ബി കോശി കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നടത്തുന്ന ‘1000 കുടുംബയോഗങ്ങള്‍’ പ്രചാരണ പരിപാടിയുടെ രുപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയുടെ ബഹുസ്വരതയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. മതേതര മുല്യങ്ങളെ തള്ളിക്കളയുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ  വിദ്വേഷ പ്രചാരണം

Latest Posts

Don’t want to skip an update or a post?