Follow Us On

19

January

2025

Sunday

  • വചന പെയ്ത്തിന്റെ അര നൂറ്റാണ്ട്‌

    വചന പെയ്ത്തിന്റെ അര നൂറ്റാണ്ട്‌0

    റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട് റോമന്‍ കത്തോലിക്കാ സഭയുടെ കനോനിക നിയമപ്രകാരം 75-ാം വയസില്‍, കൊച്ചി രൂപതയുടെ അജപാലന ദൗത്യത്തില്‍നിന്ന് വിടവാങ്ങുന്ന ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍മിക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനെന്ന നിലയിലായിരിക്കും. കേരളത്തിലെ കത്തോലിക്കര്‍ക്കാകട്ടെ അദ്ദേഹം പ്രിയപ്പെട്ട വചന പ്രഘോഷകനാണ്. വിശ്വാസത്തിന്റെ പിന്‍ബലത്തോടുകൂടിയ ധര്‍മപ്രബോധനമാണ് ഏതൊരു കത്തോലിക്കാ മെത്രാന്റെയും പ്രഥമ ദൗത്യങ്ങളിലൊന്ന് എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്മാര്‍ക്കുള്ള ഡിക്രിയായ ‘ക്രിസ്തുസ് ഡോമിനൂസ്’ വ്യക്തമാക്കുന്നു (നം.12-14). കൊച്ചി രൂപതയുടെ 35-ാം മെത്രാനായിരുന്ന കരിയില്‍ പിതാവിന്

  • വിശുദ്ധമായവ വിശുദ്ധിയോടെ  കൈകാര്യം ചെയ്യണം

    വിശുദ്ധമായവ വിശുദ്ധിയോടെ കൈകാര്യം ചെയ്യണം0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ചില വസ്തുക്കളും ചില പ്രത്യേക സ്ഥലങ്ങളുമൊക്കെ ‘വിശുദ്ധ’മെന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നതായി ബൈബിള്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അറിവുള്ളതാണല്ലോ. ”നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്” എന്ന് ദൈവം മോശയോട് (പുറപ്പാട് 3:5) അരുളിച്ചെയ്തു. വാഗ്ദാനപേടകം കൈകൊണ്ടു സ്പര്‍ശിച്ചമാത്രയില്‍ അബിനാദാബിന്റെ പുത്രന്‍ ഉസാ വധിക്കപ്പെട്ടതായി 2 സാമുവല്‍ 6:7-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അഹറോന്റെ പുത്രന്മാര്‍ ധൂപകലശങ്ങളില്‍ കുന്തുരുക്കമിട്ട് കര്‍ത്താവിന്റെ മുമ്പില്‍ അര്‍ച്ചന ചെയ്തപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളഞ്ഞു (ലേവ്യര്‍ 10:2). മഹാപുരോഹിതനായ അഹറോന്‍

  • കെസിബിസി പ്രോ- ലൈഫ് ദിനാഘോഷം 23-ന്

    കെസിബിസി പ്രോ- ലൈഫ് ദിനാഘോഷം 23-ന്0

    കൊച്ചി: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പ്രോ-ലൈഫ് ദിനാദോഷം 23-ന് തൊടുപുഴ ദിവ്യരക്ഷാലയത്തില്‍ നടക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേ ളനം ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.  പ്രോ-ലൈഫ് രംഗത്തു മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ആദരിക്കും. ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, പ്രസിഡന്റ് ജോണ്‍സ്ണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, പ്രോ-ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി

  • പിതാപാതാ തീര്‍ത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും

    പിതാപാതാ തീര്‍ത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും0

    മൂവാറ്റുപുഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീര്‍ത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാര്‍ച്ച് 17 മുതല്‍ 19 വരെ ആഘോഷിക്കും. യൗസേപ്പി താവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത് പെരിങ്ങഴ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ്. 2020-ല്‍ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിച്ച തിനോടനുബന്ധിച്ച് കോതമംഗലം രൂപതയുടെ തീര്‍ത്ഥടന കേന്ദ്രമായി പെരിങ്ങഴ ഉയര്‍ത്തപ്പെട്ടിരുന്നു. മാര്‍ച്ച് 18ന് ജോസഫ്

  • ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് ‘ധന്യന്‍’ പദവിയിലേക്ക്

    ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് ‘ധന്യന്‍’ പദവിയിലേക്ക്0

    തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമത്തിന്റെയും ബഥനി മഠത്തിന്റെയും സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ ധന്യന്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയ ത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേലോ സെമേറാനോ ഇത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതോടൊപ്പം മറ്റ് മൂന്നു പേരെ വിശുദ്ധരായും രണ്ട് പേരെ രക്തസാക്ഷികളായും അഞ്ച് പേരെ ധന്യരായും മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര സുറിയാനി

  • കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്നു സന്യാസിമാര്‍  കൊല്ലപ്പെട്ടു

    കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്നു സന്യാസിമാര്‍ കൊല്ലപ്പെട്ടു0

    ഈജിപത് ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ മൂന്നു സന്യാസിമാർ   ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. പ്രിട്ടോറിയയിലെനിന്ന് 30 കിലോമീറ്റർ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെൻ്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്. ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

  • കൊത്തുപണിക്കാരന്  മാതാവ് കൊടുത്ത   അനുഗ്രഹം

    കൊത്തുപണിക്കാരന് മാതാവ് കൊടുത്ത അനുഗ്രഹം0

    ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ ജര്‍മ്മന്‍ ചിത്രകാരനായ ജോഹാന്‍ ജോര്‍ജ്‌മെല്‍ച്ചിയോര്‍ ഷ്മിഡ്‌നര്‍ 1687-കളിലാണ് കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം വരച്ചത്. അഴകുള്ള നിറക്കൂട്ടുകളാല്‍ ആശ്ചര്യവും വിസ്മയവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന മാതാവിന്റെ ഈ അത്ഭുതചിത്രം ജര്‍മനിയിലെ ബവേറിയായിലുള്ള ഓസ്ബര്‍ഗിലെ കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രമായ പത്രോസിന്റെ ദൈവാലയത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഈ ചിത്രം കണ്ടതും പിന്നീട് ഈ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചതും. പാപ്പ ഈ ചിത്രത്തിന്റെ അനേകം കോപ്പിയെടുത്ത് സെമിനാരിക്കാരെ ഏല്‍പ്പിക്കുകയും ആ നാട്ടിലെ ചേരികളിലെ പാവപ്പെട്ടവര്‍ക്ക് വിതരണം

  • അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു

    അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി പ്രതിഷേധിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയ ക്യാമ്പ് മാറ്റിവെക്കണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്റര്‍ ദിനത്തില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കിയത് അംഗീകരിക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നി നാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സിക്ക് ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയര്‍ സെക്കന്ററിയുടെ

Latest Posts

Don’t want to skip an update or a post?