Follow Us On

19

April

2024

Friday

  • മദ്യനയം ആശങ്കകള്‍ ഉയരുന്നു

    മദ്യനയം ആശങ്കകള്‍ ഉയരുന്നു0

    സ്വന്തം ലേഖകന്‍ തിരുവനന്തപുരം സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ മദ്യനയത്തിനെതിരെ ആശങ്കകള്‍ ഉയരുന്നു. ദീര്‍ഘവീക്ഷണമില്ലാതെ സാമ്പത്തിക താല്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി തയാറാക്കിയ മദ്യനയം തിരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ സഹായിക്കാനെന്ന വ്യാജേന സംസ്ഥാനത്ത് സുലഭമായ ചക്ക, കൈതച്ചക്ക തുടങ്ങിയ പഴവര്‍ഗങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനൊപ്പം വിവിധ ഭാഗങ്ങളില്‍ പുതിയ മദ്യഷോപ്പുകള്‍ തുറക്കുകയും ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ ആരംഭിക്കുകയും ചെയ്യുന്നതാണ് ഗവണ്‍മെന്റിന്റെ പുതിയ മദ്യ നയം. ഈ നയം സംസ്ഥാനത്ത് മദ്യപ്രളയം സൃഷ്ടിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് സമൂഹത്തിന്റെ

  • റബര്‍ വിപണി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം

    റബര്‍ വിപണി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം0

    കോട്ടയം: റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കാന്‍ ആസൂത്രിത അണിയറ നീക്കം നടക്കുകയാണെന്ന് ഇന്‍ഫാം. വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് സര്‍ക്കാരും റബര്‍ ബോര്‍ഡും ഒത്താശ ചെയ്യുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കര്‍ഷകര്‍ വന്‍ വിപണി തകര്‍ച്ച നേരിടേണ്ടി വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. വിപണി അട്ടിമറിക്കാന്‍ ആസൂത്രിതമായി നടക്കുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണ് രാജ്യാന്തര വില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിവില താഴുന്നത്. വിലയുയര്‍ത്താതെ വിപണിയിടിച്ച് വ്യവസായികള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നിലവിലുള്ള

  • ചങ്കിലെ തീ ആളിക്കത്തിയപ്പോള്‍…

    ചങ്കിലെ തീ ആളിക്കത്തിയപ്പോള്‍…0

    – സ്വന്തം ലേഖകന്‍ ജീവിതത്തിന്റെ ബദ്ധപ്പാടുകള്‍ക്കിടയിലും സഭയോടുള്ള തീക്ഷ്ണതയില്‍ എരിഞ്ഞുയര്‍ന്ന ഒരു സാധാരണക്കാരന്‍ അപ്പോളജിസ്റ്റിന്റെ കഥ സഭയും ക്രൈസ്തവ വിശ്വാസവും മുമ്പൊരിക്കലുമില്ലാത്ത രീതിയിലുള്ള ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ – സോഷ്യല്‍ മീഡിയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപകമായ വ്യാജപ്രചരണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബൈബിള്‍ ദുര്‍വ്യാഖ്യാനം ചെയ്തും തെറ്റിദ്ധാരണാജനകമായ ആശയങ്ങള്‍ പ്രചരിപ്പിച്ചും സഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളച്ചൊടിച്ചും പര്‍വ്വതീകരിച്ചും പൊതുസമൂഹത്തിന് മുന്നിലും വിശ്വാസികള്‍ക്കിടയില്‍ തന്നെയും കത്തോലിക്കാസഭയെയും വിശ്വാസത്തെയും തരംതാഴ്ത്തി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങള്‍ പതിവായപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ

  • ജോസ്‌മോന്‍ ജേക്കബിന് സംസ്ഥാന  കര്‍ഷക പ്രതിഭാ പുരസ്‌കാരം

    ജോസ്‌മോന്‍ ജേക്കബിന് സംസ്ഥാന കര്‍ഷക പ്രതിഭാ പുരസ്‌കാരം0

    പാലാ: കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഷക പ്രതിഭാ പുരസ്‌കാരം ജോസ്‌മോന്‍ ജേക്കബിന്. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജില്‍ ബിഎ മള്‍ട്ടി മീഡിയാ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇദ്ദേഹത്തിന്റെ രണ്ടര ഏക്കര്‍ സ്ഥലത്ത് ജാതി, പാവല്‍, കാന്താരിമുളക്, ഔഷധസസ്യങ്ങള്‍, പടവലം, മത്തന്‍, വെള്ളരി, കുമ്പളം എന്നിവ കൃഷി ചെയ്തിരിക്കുകയാണ്. കൂടാതെ ആട്, പശു, കോഴി, താറാവ്, കാട എന്നിവയുടെ ചെറിയൊരു ഫാംഹൗസുമുണ്ട്. മുട്ടയും പാലുമാണ് പ്രധാന വരുമാനമാര്‍ഗം. നാടന്‍കോഴിയും കാടയുമുണ്ട്.

  • രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം ബോളിവുഡിൽ സിനിമയാകുന്നു

    രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം ബോളിവുഡിൽ സിനിമയാകുന്നു0

    കൊച്ചി: ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം ബോളിവുഡ് ഉൾപ്പെടെ മൂന്ന് ഭാഷകളിൽ സിനിമയാകുന്നു. ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) എന്ന പേരിൽ അണിയിച്ചൊരുക്കുന്ന ചിത്രം ഹിന്ദിക്ക് പിന്നാലെ മലയാളം, സ്പാനിഷ് ഭാഷകളിലും റിലീസ് ചെയ്യും. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മലയാളിയുമായി ഡോ. ഷൈസൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന സിനിമയിൽ മലയാളി സിനിമാതാരമായ വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി വേഷമിടുന്നത്. ഓഗസ്റ്റിൽ റിലീസ്

  • ഭാവിപദ്ധതികള്‍ക്ക് രൂപം നല്‍കി  മാനന്തവാടി രൂപതാ അസംബ്ലി

    ഭാവിപദ്ധതികള്‍ക്ക് രൂപം നല്‍കി മാനന്തവാടി രൂപതാ അസംബ്ലി0

    മാനന്തവാടി: ജനത്തിന്റെ അനുദിനജീവിത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളും കര്‍മ്മപദ്ധതികളുമായി മാനന്തവാടി രൂപതാ അസംബ്ലി. മാനന്തവാടി രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായാണ് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് മാനന്തവാടി രൂപതാ അസംബ്ലി സംഘടിപ്പിച്ചത്. ‘സഭാശാക്തീകരണം, സാമുദായികാവബോധം’ എന്ന പൊതുവിഷയത്തില്‍ ഊന്നി നിന്നുകൊണ്ട് ഇരുപത്തിയൊന്നോളം പ്രവര്‍ത്തനമേഖലകളാണ് അസംബ്ലി ചര്‍ച്ച ചെയ്തത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ഭവനമില്ലായ്മ, ലഹരി തുടങ്ങിയ വിഷയങ്ങള്‍യോഗം ചര്‍ച്ച ചെയ്യുകയും പരിഹാരമാകേണ്ട കര്‍മ്മപദ്ധതികള്‍ക്ക് രൂപംനല്‍കുകയും ചെയ്തു. വിവിധ തലങ്ങളില്‍ നിന്നുള്ള അല്മായരും സന്യസ്തരും വൈദികരുമടങ്ങിയ നൂറ്റമ്പതോളം പേരടങ്ങിയ

  • മഴയില്‍ അലിയാത്ത കുര്‍ബാനയുമായി  മഡഗാസ്‌ക്കറില്‍…

    മഴയില്‍ അലിയാത്ത കുര്‍ബാനയുമായി മഡഗാസ്‌ക്കറില്‍…0

    ജയ്‌മോന്‍ കുമരകം ഡിസംബര്‍ മാസത്തിലെ തണുപ്പുള്ളൊരു ഞായറാഴ്ച. സമയം പുലര്‍ച്ചെ മൂന്നു മണി. ഗ്രാമങ്ങളിലെ വിശുദ്ധകുര്‍ബാനകള്‍ കഴിഞ്ഞ് പകലത്തെ ക്ഷീണവുമായി രാത്രി സുഖമായി ഉറങ്ങുകയായിരുന്നു ഫാ. ജോണ്‍സണ്‍ തളിയത്ത് എന്ന സി.എം.ഐ വൈദികന്‍. അപ്പോഴാണ്, വീടിനടുത്തുനിന്നും ‘രക്ഷിക്കണേ… രക്ഷിക്കണേ..’ എന്ന നിലവിളി അദേഹം കേള്‍ക്കുന്നത്. കൊള്ളക്കാരുടെ സാന്നിധ്യം നിത്യസംഭവമായതിനാല്‍ അവര്‍ വന്നതാണെന്ന് അദേഹത്തിന് പെട്ടെന്ന് തന്നെ മനസിലായി. അതുകൊണ്ട് ലൈറ്റിടാതെ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ അച്ചന്‍ എണീറ്റു. വഴിയിലൂടെ ഒരു സ്ത്രീ അങ്ങോട്ടും ഇങ്ങോട്ടും ഓടി ‘രക്ഷിക്കണേ’ എന്ന്

  • ‘എനിക്ക് വേണ്ടത് പപ്പയെ’

    ‘എനിക്ക് വേണ്ടത് പപ്പയെ’0

    രഞ്ജിത് ലോറന്‍സ് തിരക്കേറിയ ന്യൂയോര്‍ക്ക് നഗരത്തിന്റെ താളത്തിനൊപ്പം ചലിച്ചുകൊണ്ടിരുന്ന ട്രഷ് കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ ഗതിമാറിയൊഴുകിയ ദിനമായിരുന്നു 1997 മാര്‍ച്ച് ഒന്‍പത്. അന്ന്, സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കുകയായിരുന്ന മകന്‍ ഡാനിയേല്‍ രണ്ട് കയ്യും തലയില്‍ പൊത്തിപ്പിടിച്ചുകൊണ്ട് തന്റെ പക്കലേക്ക് ഓടി വരുന്നത് കണ്ടപ്പോള്‍, കെന്‍ ട്രഷ് അപകടം മണത്തു. കളി കണ്ടുകൊണ്ടിരുന്ന കെന്നിന്റെ കൈകളിലേക്ക്് ഡാനിയേല്‍ കുഴഞ്ഞു വീണു. ബാസ്‌കറ്റ്‌ബോളില്‍ മാത്രമല്ല, പഠനത്തിലും സംഗീതത്തിലും മുന്‍പന്തിയിലായിരുന്ന ആ 12 വയസുകാരന്‍, പക്ഷേ ആ വിഴ്ചയില്‍ നിന്ന് എഴുന്നേറ്റില്ല. മസ്തിഷ്‌കത്തിലേക്കുള്ള

Latest Posts

Don’t want to skip an update or a post?