Follow Us On

19

January

2025

Sunday

  • മേഴ്‌സി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം

    മേഴ്‌സി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം0

    പാലക്കാട്: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാടും മേഴ്‌സി കോളേജും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പാലക്കാട് രൂപതാ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിഎസ്എസ്പി വിമന്‍സ് ഫെഡ് പ്രസിഡന്റ് മഞ്ജു ബിനു അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ കവിത റാം മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റിയുടെ കീഴിലുള്ള മികച്ച സംരംഭകരായ സജിനി ഉമ്മര്‍, സുജാത നായര്‍, സിനി ജോര്‍ജ്, ആശ ദേവി എന്നിവരെ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍  മെമന്റോ നല്‍കി ആദരിച്ചു.

  • ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ

    ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ0

    ആലുവ: ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ ത്തനങ്ങളിലൂടെ ധ്യാനിക്കാന്‍ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുന്നു. ഓശാന ഞായറാഴ്ച (മാര്‍ച്ച് 24) വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ബുധനാഴ്ച (മാര്‍ച്ച് 27) ഉച്ചയോടെ അവസാനിക്കും. റവ. ഡോ. ജോഷി മയ്യാറ്റില്‍ നയിക്കും. ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവി ശേഷപ്രഘോഷണ മേഖലയില്‍ സജീവരായ വ്യക്തികളുടെ ശാക്തീകരണത്തിനും ബൈബിള്‍ പഠിതാക്കളുടെ തുടര്‍ പഠനത്തിനും സഹായകമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍

  • യുപിയില്‍ ജാമ്യം ലഭിക്കാതെ  വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം  ക്രൈസ്തവര്‍ ജയിലുകളില്‍

    യുപിയില്‍ ജാമ്യം ലഭിക്കാതെ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലുകളില്‍0

    ലഖ്‌നൗ (ഉത്തര്‍പ്രദേശ്): ജാമ്യം ലഭിക്കാതെ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ നാളുകളായി ഉത്തര്‍പ്രദേശ് ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. വ്യാജമതപരിവര്‍ത്തന ആരോപണത്തെത്തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന നിയമ വഴി അറസ്റ്റിലായ ഇവര്‍ ജയിലുകളില്‍ നിന്നു ജാമ്യം നേടുന്നതില്‍ അമിതമായ കാലതാമസമാണ് നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിന്റോ എന്ന വൈദീകന്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിനായി ലഖ്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു. പ്രതീക്ഷ

  • അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം

    അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം0

    കൊച്ചി: വിവാഹമോചനത്തിനായി യുവതിയുടെ ഉദരത്തിലുള്ള അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന് വിധേയമാക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിവിധി ഖേദകരമാണെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ഇത് ജീവന്‍ നല്‍കിയ ദൈവത്തോടുള്ള വെല്ലുവിളിയായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെ ഇല്ലാതാക്കുന്ന പ്രവണതയെ ശക്തമായി അപലപിക്കുന്നുവെന്നും കെസിബിസി പ്രോ-ലൈഫ് സമിതി വ്യക്തമാക്കി.

  • വനിതാ സംരംഭക സംഗമം

    വനിതാ സംരംഭക സംഗമം0

    സുല്‍ത്താന്‍ബത്തേരി: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വനിതാ സംരംഭക സംഗമം നടത്തി. 200-ലധികം സംരംഭകള്‍ പങ്കെടുത്തു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് സന്ദേശം നല്‍കി. രാധ രവീന്ദ്രന്‍, എല്‍സി, ബിനി തോമസ്, എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. മാതൃകാ സംരംഭകരെ ആദരിച്ചു.

  • അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം

    അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം0

    കാഞ്ഞിരപ്പള്ളി: ഇന്ന് (മാര്‍ച്ച് 4) ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഈ നാലംഗ സംഘം പരീക്ഷ എഴുതുന്നത്. എന്നാല്‍, കാഴ്ചയുടെ പരിമിതിയെ മറികടന്നു പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഇവര്‍ മുമ്പിലാണ്. അതിനവരെ പ്രാപ്തരാക്കിയത് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗങ്ങളും കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ റെന്‍സി മേരി എഎസ്എംഐ, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ജിയോ, സിസ്റ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍

  • മാര്‍ക്കറ്റും  ലാഭവും വ്യാജദൈവങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

    മാര്‍ക്കറ്റും ലാഭവും വ്യാജദൈവങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: നമ്മുടെ മനുഷ്യത്വത്തെ നശിപ്പിക്കുന്ന വ്യാജദൈവങ്ങളാണ് കമ്പോളവും ലാഭത്തിന് വേണ്ടിയുള്ള നെട്ടോട്ടമെന്നും കാലം തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. സാമൂഹ്യ അവകാശങ്ങള്‍ക്കും ഫ്രാന്‍സിസ്‌കന്‍ ആശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാരുടെ പാന്‍-അമേരിക്കന്‍ കൂട്ടായ്മക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുറച്ച് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ലക്ഷക്കണക്കിന് ദരിദ്രര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അനീതി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികള്‍ എച്ചില്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ലോകത്തില്‍ ഭാവിയോ വികസനമോ ജനാധിപത്യമോ ഉണ്ടെന്ന്

  • ‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍  രക്തകണങ്ങള്‍

    ‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍ രക്തകണങ്ങള്‍0

    ജയിംസ് ഇടയോടി, മുംബൈ 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുള്ള സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിലുള്‍പ്പടെ മൂന്ന് ദൈവാലയങ്ങളിലും രണ്ട് നക്ഷത്ര ഹോട്ടലുകളിലുമായി ഇസ്ലാമിസ്റ്റ് ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കുന്ന സമയത്ത് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ പ്രധാന കാര്‍മികന്റെ കൂടെ ഡീക്കനായി ശുശ്രൂഷ ചെയ്യുകയായിരുന്നു പിന്നീട് വൈദികനായ ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പില്‍ ഒഎഫ്എം കണ്‍വെന്‍ച്വല്‍. അന്നരങ്ങേറിയ ആ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നലെ നടന്നതുപോലെ അദ്ദേഹത്തിന്റെ മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു. ”ഈസ്റ്റര്‍

Latest Posts

Don’t want to skip an update or a post?