സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു
- Featured, Kerala, LATEST NEWS
- January 18, 2025
നിങ്ങളാണോ ഈ ഗ്രൂപ്പിന്റെ ലീഡര്‍? പതിനഞ്ചോളം പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഗ്രൂപ്പിലേക്ക് കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോട് ചോദിച്ചു. അതെ, ഞാന്‍ തന്നെ. പക്ഷേ, ഇതൊരു ഓര്‍ഗനൈസേഷനൊന്നുമല്ല. ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്… ആ പെണ്‍കുട്ടി പറഞ്ഞു. നിങ്ങള്‍ പതിനഞ്ചു പേരുണ്ട്. എന്നിട്ട് നിങ്ങള്‍ പറയുന്നു, ഇതൊരു ഓര്‍ഗനൈസേഷനല്ലെന്ന്. ആരാണ് നിങ്ങളെ റിക്രൂട്ട് ചെയ്തത്? ആരാണ് നിങ്ങളെ അയച്ചത്? ആ ഉദ്യോഗസ്ഥന്‍ വീണ്ടും ചോദിച്ചു. ഞങ്ങളെ ആരും നിയമിച്ചതല്ല. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ്
1631 ഏപ്രില്‍ 25നാണ് ഡീഗോ ലാസാറോ ഡെ സാന്‍ ഫ്രാന്‍സിസ്‌കോ എന്ന 17 വയസുകാരന് വിശുദ്ധ മിഖായേല്‍ മാലാഖയുടെ ദര്‍ശനം ആദ്യമായി ലഭിച്ചത്. ഇന്ന് ആ ദര്‍ശനം ലഭിച്ച സ്ഥലത്ത് സാന്‍ മിഗായേല്‍ ഡെല്‍ മിലേഗ്രോ എന്ന പട്ടണത്തില്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നു. വിശുദ്ധ മര്‍ക്കോസിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ആ പ്രത്യക്ഷീകരണം. താന്‍ വിശുദ്ധ മിഖായേലാണെന്നും ഈ നഗരത്തിനടുത്തുള്ള രണ്ട് മലകള്‍ക്കിടയിലുള്ള മലയിടുക്കില്‍ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വെള്ളമുള്ള ഒരു അത്ഭുത നദിയുണ്ടെന്നും ഈ വിവരം എല്ലാവരെയും
ജയ്‌മോന്‍ കുമരകം കുടുംബജീവിതത്തിലൂടെയും ഒരാള്‍ക്ക് വിശുദ്ധി പ്രാപിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച അല്മായ പ്രേഷിതന്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. തൊമ്മച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് ഇപ്പോള്‍ 116 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്നു കുട്ടനാട്ടുകാരനായ തൊമ്മച്ചന്‍. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസമാണ് കേരള അസീസി ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. 1908
ജെറാള്‍ഡ് ബി. മിറാന്‍ഡ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റുചെയ്യാന്‍ തുടങ്ങുമ്പോള്‍ നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില്‍ പൈലറ്റിന് റണ്‍വേ വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല. ആന്റീനകള്‍ തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട പൈലറ്റ് വിമാനം ഉയര്‍ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര്‍ ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്‍. റവ. ഡോ. മത്തായി കടവില്‍ ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്‍. നിക്കോളാസ് താര്‍സൂസ്
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഒരു ട്രെയിന്‍ യാത്ര. എന്റെ കൂപ്പയിലിരിക്കുന്ന എല്ലാവരും ഹെഡ്‌സെറ്റ് ധാരികളാണ്. പാട്ട് കേള്‍ക്കുന്നവരുണ്ട്. ഫോണില്‍ സംസാരിക്കുന്നവരുണ്ട്. ദോഷം പറഞ്ഞാല്‍, ഞങ്ങളെല്ലാവരും താന്താങ്ങളുടെ ലോകത്തിലേക്ക് പിന്‍വലിഞ്ഞതാണ്. ഗുണം പറഞ്ഞാലോ, ശബ്ദബഹുലമായ ഒരന്തരീക്ഷത്തില്‍ ഓരോരുത്തര്‍ക്കും കൂടുതല്‍ വ്യക്തമായി കേള്‍ക്കാനും പറയാനുമൊക്കെ ഹെഡ്‌സെറ്റ് സഹായിക്കുന്നുണ്ട്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തലയിലിരിക്കുന്ന ഈ കുന്തം സത്യത്തില്‍ ക്ലാരിറ്റി വര്‍ധിപ്പിക്കുന്നുണ്ട്. ഈ തലയിലിരുപ്പ് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. മറ്റൊന്നുമല്ല, ഇക്കാലത്തിന്റെ പൊതുമണ്ഡലങ്ങളിലെ ‘ഹെഡ് സെറ്റിംഗ്‌സുകളെ (തല തൊട്ടപ്പന്മാര്‍ എന്ന്
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) ആരും സഹായിക്കുവാനില്ലാത്ത, നിരാലംബരായ സാധാരണ മനുഷ്യരുടെ രോദനങ്ങള്‍കൊണ്ട് മുഖരിതമാണ് കുറേ നാളുകളായി കേരളത്തിന്റെ അന്തരീക്ഷം. അര്‍ദ്ധരാത്രിയില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന കൈക്കുഞ്ഞുങ്ങള്‍, വേപഥുപൂണ്ട് അവരെ തേടിനടക്കുന്ന മാതാപിതാക്കള്‍, ജീവിക്കുവാന്‍ നിര്‍വാഹില്ലാതെ തെരുവില്‍ പിച്ചച്ചട്ടിയുമായി ഇറങ്ങുന്ന വിധവകള്‍, കടഭാരം താങ്ങാനാവാതെ ജീവനൊടുക്കുന്നവര്‍, അനാഥരാക്കപ്പെട്ട അവരുടെ വിധവകളും മക്കളും ഇങ്ങനെ ഏതു ശിലാഹൃദയത്തെപ്പോലും പിടിച്ചുലയ്ക്കുന്ന ആ ലിസ്റ്റ് നീളുന്നു. ഒരു സാധാരണ മനുഷ്യന് ഈ നാട്ടില്‍ ജീവിക്കുവാന്‍ അവകാശമില്ലേ എന്ന് നീതിബോധമുള്ള എല്ലാവരും ചോദിച്ചുപോകുന്നു. ‘എ.സി റൂമിലിരുന്ന്
വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബൈബിള്‍ തിരുത്തിയെഴുതാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ബൈബിള്‍ തിരുത്തി എഴുതാന്‍ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നല്‍കിയെന്നാണ് വ്യാജ പ്രചരണം. ബൈബിള്‍ പരിശോധിച്ചശേഷം തെറ്റുകള്‍ മായിച്ചു കളയണമെന്ന് പാപ്പ എക്‌സില്‍ കുറിച്ചെന്ന സ്‌ക്രീന്‍ഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചരണം തള്ളി. ഫ്രാന്‍സിസ് മാര്‍പാപ്പ എക്‌സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്‌ക്രീന്‍
റായ്പൂര്‍ (ഛത്തീസ്ഗഡ്): മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് റായ്ഗഡ് രൂപതാ ബിഷപ്പ് പോള്‍ ടോപ്പോ. ഛത്തീസ്ഗഡിലെ ബെമെത്ര ജില്ലയില്‍ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ച് 25 അംഗങ്ങള്‍ അടങ്ങുന്ന അഞ്ച് ആദിവാസി കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതായി ആര്‍എസ്എസിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഓര്‍ഗനൈസര്‍ വീക്കിലി നല്‍കിയ വാര്‍ത്തയെ നിരാകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വാര്‍ത്തയില്‍ ഞങ്ങള്‍ ആശ്ചര്യപ്പെടുന്നില്ല. ഇത് അവരുടെ തന്ത്രമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഛത്തീസ്ഗഡില്‍
Don’t want to skip an update or a post?