Follow Us On

19

January

2025

Sunday

  • മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?

    മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?0

    കോഴിക്കോട്: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിലപ്പെട്ട ജീവനുകള്‍ കവരുന്നത് നിത്യസംഭവമായി മാറുമ്പോള്‍ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. എന്നിട്ടും ഭരണനേതൃത്വം നിസംഗതയിലാണ്. എന്നുമാത്രമല്ല, ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത രീതിയില്‍ നിയമങ്ങളിലൂടെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിലും അധികാരികള്‍ ബദ്ധശ്രദ്ധരാണ്. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ 909 മനുഷ്യജീവനുകള്‍ പൊലിഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അതിന്റെ എത്രയോ ഇരട്ടി ആളുകള്‍ക്ക്

  • മദ്യ വരുമാനത്തില്‍  ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ്  ഗീവര്‍ഗീസ് മാര്‍ അപ്രേം

    മദ്യ വരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം0

    കോട്ടയം: മദ്യവരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് ഒരു ഗവണ്‍മെന്റും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും, രാസലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്നതാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം. കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ക്രിസ്തുരാജ ക്‌നാനായ മെത്രോപ്പോലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ചെയര്‍മാന്‍ ഫാ. മാത്യു കുഴിപ്പിള്ളി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന രാസലഹരികള്‍ എന്ന പുസ്തകം ബിഷപ്

  • വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?

    വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?0

    കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കാലങ്ങളായി ആവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ചുവടുപിടിച്ചെന്നോണം സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ വിദേശ സര്‍വകലാശാല കാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷയേകിയെങ്കിലും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ അതിനെതിരെ ഉറഞ്ഞുതുള്ളുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ സര്‍വകലാശാലകളെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭയക്കുന്നതെന്തിന്? ഇതിന് പിന്‍ബലമേകുന്നതും കേരളത്തിന്റെ വിദ്യാഭ്യസ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവെച്ചതും സാക്ഷരസമൂഹത്തിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചതുമായ ചില ചരിത്രസത്യങ്ങള്‍ മറവിരോഗമില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് അറിയാം.

  • സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദുര്‍മന്ത്രവാദിയോ?

    സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദുര്‍മന്ത്രവാദിയോ?0

    ശാസ്ത്രത്തിലുള്ള അറിവിലൂടെ പ്രസിദ്ധിയാര്‍ജ്ജിക്കുകയും മാര്‍പ്പാപ്പയാവുകയും ചെയ്ത വ്യക്തിയാണ് സില്‍വസ്റ്റര്‍ രണ്ടാമന്‍. എ.ഡി.999 മുതല്‍ എ.ഡി.1003 വരെയാണ് അദ്ദേഹം കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത്. അദ്ദേഹം മാര്‍പ്പാപ്പയായിരുന്ന കാലത്തെ പ്രമുഖ ദൈവശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും അദ്ദേഹം തന്നെയായിരുന്നു. ഇരുണ്ട യുഗത്തില്‍ ശാസ്ത്രത്തിന്റെ വെളിച്ചം കൊണ്ടുവന്ന വ്യക്തി എന്നാണ് അദ്ദേഹത്തിന്റെ ഒരു വിശേഷണം. ഗെര്‍ബര്‍ട്ട് എന്ന നാമത്തില്‍ ഫ്രാന്‍സിലെ ആറില്ലാക്കിലാണ് അദ്ദേഹം ജനിച്ചത്. എ.ഡി 957ല്‍ സ്‌പെയിനിലെ സാന്റമരിയ ഡി റിപ്പോള്‍ മൊണാസ്ട്രിയില്‍ അദ്ദേഹം പ്രവേശനം നേടി. അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ ആകൃഷ്ടനായ

  • പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

    പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു0

    പാലാ: വൈദികന് നേരെ യുവാക്കളുടെ ആക്രമണമുണ്ടായ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലത്തിന്റെ അഡ്മിനിട്രേറ്ററായി ഫാ. തോമസ് പനക്കക്കുഴിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തീരുമാനിച്ചത്. നിലവിലെ വികാരിക്ക് പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നിയമനം. വൈദികനു നേരെ നടന്ന സാമൂഹ്യവിരുദ്ധ അക്രമങ്ങളെ ശക്തമായി നേരിടാനാണ് രൂപതയുടെ തീരുമാനം.

  • യഹൂദ-ക്രൈസ്തവവിശ്വാസങ്ങളില്‍ നിന്ന്  ഓസ്ട്രേലിയ പിന്നോട്ട്‌പോകരുത്

    യഹൂദ-ക്രൈസ്തവവിശ്വാസങ്ങളില്‍ നിന്ന് ഓസ്ട്രേലിയ പിന്നോട്ട്‌പോകരുത്0

    കാന്‍ബറാ/ഓസ്ട്രേലിയ: യഹൂദ-ക്രൈസ്തവ വിശ്വാസങ്ങളില്‍ നിന്ന് മാറിയാല്‍ ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യ സംസ്‌കാരം പിന്തുടരുന്ന രാജ്യങ്ങള്‍ മൂല്യങ്ങളില്ലാത്ത ശൂന്യതയിലേക്ക് അധഃപതിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ മുന്‍ പ്രധാമനന്ത്രി സ്‌കോട്ട് മോറിസന്റെ പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗം. ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞും കുടുംബാംഗങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചും നടത്തിയ പ്രസംഗം ബൈബിള്‍ ഉദ്ധരണികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നതില്‍ ലജ്ജിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് റോമ 1:16 വചനമാണ് അദ്ദേഹം ഉദ്ധരിച്ചത്. തുടര്‍ന്ന് 2 തിമോത്തി 1:12ും തെസലോനിക്ക 2:16 വചനവും

  • വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

    വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം0

    കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിദേശ-സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. കേരളത്തില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്ക് മാത്രമല്ല അന്യ സംസ്ഥാനങ്ങളിലേക്കും പഠനത്തിനും തൊഴിലിനുമായി കേരളത്തിലെ പുതുതലമുറയുടെ പറിച്ചുനടീല്‍ ഇന്ന് സജീവമാണ്. ഇതര

  • കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ്

    കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ്0

    കോട്ടയം: എയ്ഞ്ചല്‍സ് ആര്‍മി മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ് നടത്തുന്നു. കോട്ടയം വിമലഗിരി കത്തീഡ്രലില്‍ മാര്‍ച്ച് എട്ട് വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ 10 ഞായര്‍ നാലുവരെയാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഫാ. ജസ്റ്റിന്‍ എംഎസ്എഫ്എസ്, ഇടുക്കി തങ്കച്ചന്‍, എല്‍വിസ് കോട്ടൂരാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ദൈവസ്വരം കേട്ട് കുടുംബത്തെ നയിക്കുക എന്ന ദൗത്യം തിരിച്ചറിയുവാന്‍ അപ്പന്മാരെ സഹായിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. രജിസ്ട്രേഷന്‍ ഫീസ് 1,000

Latest Posts

Don’t want to skip an update or a post?