പീഡിത ക്രൈസ്തവര്‍ക്ക് പിന്തുണയുമായി 'റെഡ് വീക്ക്'; നവംബര്‍ 15 മുതല്‍ 23 വരെ 600-ലധികം ദൈവാലയങ്ങള്‍ ചുവപ്പണിയും
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- November 11, 2025

കൊച്ചി: വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ സ്ഥലങ്ങളില്‍ നിയമത്തിന്റെ മറവില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവാദം നല്കുന്ന ഇപ്പോഴത്തെ വഖഫ് നിയമം അന്യായമാണ്. ഏതൊരു മതത്തിനും സമുദായത്തിനും അതിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കുംവേണ്ടി സ്വത്ത് ആര്‍ജിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതുകൊണ്ടുതന്നെ വഖഫ് ബോര്‍ഡ് നിലനില്‍ക്കണം. പ്രസ്തുത ബോര്‍ഡില്‍ അതേ സമുദായ അംഗങ്ങള്‍ തന്നെയാണ് വേണ്ടതെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം കാലപരിധിയില്ലാതെ വഖഫ് എന്ന് അനുമാനിക്കുന്ന ഏത് ഭൂമിയും വഖഫിന് അവകാശപ്പെടാം.

ബംഗളൂരു: സീറോമലബാര്‍ യൂത്ത് മൂവ്മെന്റ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ മാണ്ഡ്യാ രൂപതയുടെ ആതിഥേ യത്തില്‍ പ്രഥമ നാഷണല്‍ യുവജന സംഗമം നടന്നു. കമീലിയന്‍ പാസ്റ്ററല്‍ ഹെല്‍ത്ത് സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഗോരഖ്പൂര്‍, തക്കലൈ, ഷംഷാബാദ്, പാലാ, സാഗര്‍, കല്യാണ്‍, ബല്‍ത്തങ്ങാടി, തൃശൂര്‍, ഛാന്ദ, സത്ന, രാജ്ഘോട്ട്, അദിലാബാദ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, രാമനാഥപുരം, ജഗദല്‍ പൂര്, കോട്ടയം, കോതമംഗലം, മാണ്ഡ്യ എന്നീ രൂപതകളില്‍നിന്നുള്ള പ്രതിനി ധികള്‍ പങ്കെടുത്തു. സീറോമലബാര്‍ യൂത്ത് കമ്മീഷന് ചെയര്മാന് മാര്‍

മോസ്കോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാറ്റിയോ സുപ്പി വീണ്ടും മോസ്കോയിലെത്തി. യുദ്ധത്തിന്റെ ഭാഗമായി റഷ്യയുടെ പിടിയിലായ ഉക്രേനിയന്‍ കുട്ടികള്‍ക്ക് വീണ്ടും കുടുംബവുമായി കൂടിച്ചേരുന്നതിന് അവസരമൊരുക്കുന്നതിനും യുദ്ധതടവുകാരുടെ കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് കര്‍ദിനാള്‍ സുപ്പി മോസ്കോയിലെത്തിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി കര്‍ദിനാള്‍ സുപ്പി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ഉക്രെയ്ന്- റഷ്യ യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്‍ദിനാള്‍ സുപ്പി റഷ്യ

ഒസ്ലോ/നോര്‍വേ: വ്യക്തികള്‍ക്ക് ഇഷ്ടാനുസരണം അവരുടെ ജെന്‍ഡര്‍ തിരഞ്ഞെടുക്കാം എന്ന ആശയം അവതരിപ്പിക്കുന്ന ജെന്‍ഡര്‍ ഐഡിയോളജിക്കെതിരെ പൊതുനിലപാടുമായി നോര്‍വെയിലെ എക്യുമെനിക്കല്‍ കൂട്ടായ്മ. നോര്‍വീജിയന്‍ കാത്തലിക്ക് ബിഷപ്സ് കൗണ്‍സില്‍, ലൂഥറന്‍ മിഷനറി സൊസൈറ്റി എന്നിവയടക്കം മുപ്പതോളം ക്രൈസ്തവ കൂട്ടായ്മകള്‍ ചേര്‍ന്ന് ‘എക്യുമെനിക്കല്‍ ഡിക്ലറേഷന്‍ ഓണ്‍ ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വല്‍ ഡൈവേഴ്സിറ്റി’ പുറത്തിറക്കി. ജൈവശാസ്ത്രപരമായി പുരുഷനും സ്ത്രീയും എന്ന രണ്ട് ജെന്‍ഡര്‍ മാത്രമേ ഉള്ളൂവെന്നും ഒരു വ്യക്തി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന നിമിഷത്തില്‍ തന്നെ ആ വ്യക്തിയുടെ ജെന്‍ഡര്‍ നിശ്ചയിക്കപ്പെട്ടതാണെന്നും ഈ

തൃശൂര്‍: തൃശൂര്‍ ശക്തന്തമ്പുരാന് മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള്‍ കണ്വന്ഷന് നവംബര്‍ 13 മുതല്‍ 17 വരെ നടക്കും. തൃശൂര്‍ അതിരൂതാധ്യക്ഷന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ സമാപന സന്ദേശം നല്‍കും. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില്‍ ടീം കണ്വന് നയിക്കും. എല്ലാ ദിവസവും

മാഹി: മാഹി സെന്റ് തെരേസ ബസിലിക്കാ ദൈവാലയത്തില്‍ പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ രണ്ടുമുതല്‍ രാവിലെ ഏഴുവരെ ശയനപ്രദക്ഷിണം നടന്നു. സ്ത്രീകളടക്കം അനേകായിരം വിശ്വാസികള്‍ ശയനപ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഇന്നലെ ദണ്ഡവിമോചന ദിനമായിരുന്നു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. കണ്ണൂര്‍ രൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡെന്നീസ് കുറുപ്പശേരി, കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സെന്‍ പുത്തന്‍വീട്ടില്‍, ഫൊറോന വികാരി റവ. ഡോ. ജെറോം ചിങ്ങംത്തറ, ഫാ. ജോസ്

ഔഗദൗഗു/ബുര്‍ക്കിന ഫാസോ: കത്തോലിക്ക സഭക്ക് രാജ്യത്തുള്ള നിയമപരമായ അസ്ഥിത്വവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ പുതി യ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത് ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും. കാനോന്‍ നിയമപ്രകാരം രൂപം നല്കുന്ന സംവിധാനങ്ങള്‍ക്ക് നിയമപരമായ അസ്ഥിത്വം നല്‍കാനുള്ള പ്രോട്ടോക്കോളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി ബുര്‍ക്കിനാ ഫാസോയിലെ അപ്പസ്തോലിക്ക് ന്യണ്ഷ്യോ ആര്‍ച്ചുബിഷപ് മൈക്കിള്‍ എഫ് ക്രോട്ടിയും ബുര്‍ക്കിനോ ഫാസോയ്ക്ക് വേണ്ടി വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കരാമോകോ ജീന്‍ മേരി ട്രാവോറുമാണ് പുതിയ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത ധാരണാപത്രത്തില്‍

ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അമേരിക്കന്‍ ഗവണ്മെന്റിനോട് ഇന്ത്യയെ മതസ്വാതന്ത്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് അനുസരിച്ച് മതസ്വാതന്ത്യത്തിനുമേല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്‍പെടുത്തുന്നത്. കമ്മിഷന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ചില സംഘടനകള്‍ വ്യക്തികളെ മര്‍ദ്ദിക്കുകയും കൊലപ്പെടത്തുകയും ചെയ്യുന്നുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ട അക്രമവും മതനേതാക്കന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും, ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ
Don’t want to skip an update or a post?