ബഥനി നവജീവന്‍ പ്രൊവിന്‍സിന്റെ രജതജൂബിലി 21ന് സമാപിക്കും
- Featured, Kerala, LATEST NEWS
- May 20, 2025
ലാഹോര്‍: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ദൈവാലയങ്ങളില്‍ ചാവേറാക്രമണം നടത്താനെത്തിയ ഭീകരനെ തടയുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ആകാഷ് ബഷീറിന്റെ നാമകരണനടപടികളുടെ രൂപതാതല അന്വേഷണം പൂര്‍ത്തിയായി. 2015 മാര്‍ച്ച് 15 ന് യൗഹാനാബാദിലെ സെന്റ് ജോണ്‍ ദൈവാലയത്തിലും സമീപത്തുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലും ഇസ്ലാമിസ്റ്റ് ഭീകര്‍ നടത്തിയ ആക്രമണം തടയുന്നതിനായി നടത്തിയ ശ്രമത്തിനിടെയാണ് ആകാശ് ബഷീര്‍ എന്ന 20 വയസുകാരന്‍ രക്തസാക്ഷിത്വം വരിച്ചത്. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ പാക്കിസ്ഥാനി വിശ്വാസിയായ ആകാശിന്റെ നാമകരണനടപടികളുടെ രൂപതാ തല ഘട്ടമാണ് ലാഹോറില്‍ പൂര്‍ത്തിയായത്.
പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തിന്റെ ലംഘനവുമാണെന്ന് പാലക്കാട് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ ക്യാമ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ദ്വിതീയ എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ
കുളത്തുവയല്‍: നാല്‍പ്പതാം വെള്ളി ആചരണ ത്തോടനുബന്ധിച്ച് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ (മാര്‍ച്ച് 21) രാത്രി പത്തിന് താമരശേരി മേരീമാതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായുള്ള തീ ര്‍ത്ഥാടനം കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 22ന് രാവിലെ എട്ടിന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. വൈദികരും, സന്യസ്തരും അടങ്ങുന്ന
പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ ത്തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം ദൈവാലയത്തില്‍ ഇടവകയിലെ ജോസഫ് നാമധാ രികളുടെ സംഗമം നടത്തി. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനമായി നല്‍കി. അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഫാ. സ്‌കറിയ വേകത്താനം നേതൃത്വം നല്‍കി. സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേന്മാക്കല്‍, ജസ്റ്റിന്‍ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മനില/ഫിലിപ്പിന്‍സ്: 13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍
ഫാ. ജയ്സൺ കുന്നേൽ mcbs കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്.
യഥാര്‍ത്ഥ സന്തോഷവും ദൈവമഹത്വവും മനുഷ്യന്റെ വിജയത്തിലൂടെയോ പ്രശസ്തിയിലൂടെയോ ബഹുജനസമ്മതിയിലൂടെയോ അല്ല വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശിലാണ് ദൈവമഹത്വം യഥാര്‍ത്ഥമായി വെളിപ്പെടുന്നതെന്ന് ത്രികാലജപപ്രാര്‍ത്ഥനക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. കുരിശുമരണം പരാജയമാണെന്നും ഉത്ഥാനത്തിലാണ് ദൈവം മഹത്വപ്പെടുന്നതെന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു ഇപ്രകാരം പറയുന്നു -”മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” (യോഹ. 12:23). സ്വജീവന്‍ തന്നെ നല്‍കുന്ന സ്നേഹമാണ് ദൈവത്തിന്റെ മഹത്വം. തന്നെത്തന്നെ നല്‍കുന്നതാണ് അവിടുത്തെ മഹത്വം. ഇത് കുരിശില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തന്നെ ക്രൂശിച്ചവരോട്
ജയിംസ് ഇടയോടി മുംബൈ മാതാപിതാക്കള്‍ എഞ്ചിനീയറായി കാണണമെന്ന് ആഗ്രഹിച്ച മകളായിരുന്നു ഡോ. സിസ്റ്റര്‍ രേഖ ചേന്നാട്ട്. എന്നാല്‍, ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു എന്നുമാത്രം. പ്രീഡിഗ്രി ഉയര്‍ന്ന നിലയില്‍ പാസായെങ്കിലും എഞ്ചിനീയറിംഗിന് ചേരാതെ സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കാനായിരുന്നു രേഖയുടെ ആഗ്രഹം. മകളുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നം മാറ്റിയപ്പോള്‍ ദൈവപദ്ധതികളിലേക്കുള്ള യാത്ര അവിടെ തുടങ്ങുകകയായിരുന്നു. 2018 ജൂലൈ മുതല്‍ ഫ്രാന്‍സിലെ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന ആഗോള സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍
Don’t want to skip an update or a post?