ആദ്യ ദിവ്യകാരുണ്യകോണ്ഗ്രസിനായി തയാറെടുത്ത് മലാവി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 15, 2025
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്റെ ഗൂഢ പദ്ധതികള്‍ അവസാനിപ്പിക്കുകയും വികലമായ മദ്യനയം തിരുത്തുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ബേബി
ആല്ബിന് തോമസ് നാട്ടില്‍ കിട്ടിയ ചെറിയ ജോലികള്‍ ചെയ്ത് മുന്നോട്ടുപോകുന്ന കാലം. കൂടെ പഠിച്ചവര്‍, ജൂണിയര്‍ ആയി പഠിച്ചവരൊക്കെ കാനഡയില്‍നിന്നും യുകെയില്‍നിന്നും എടുക്കുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട് കൂടുതല്‍ സമ്മര്‍ദം തന്നുകൊണ്ടിരിക്കുന്നു. പഠനം കഴിഞ്ഞ് നാലുവര്‍ഷം പൂര്‍ത്തിയായി. പക്ഷേ മുന്നോട്ട് പോകാന്‍ ഒരു വഴിയും കാണുന്നുമില്ല. വീട്ടില്‍ വലിയ സാമ്പത്തികം ഇല്ലാത്തതുകൊണ്ടും വലിയ ലോണ്‍ എടുക്കാനുള്ള ഒരു സാഹര്യം നിലവില്‍ ഇല്ലാത്തതുകൊണ്ടും വിദേശരാജ്യ സ്വപ്നങ്ങള്‍ പണ്ടേ ഉപേക്ഷിച്ചതാണ്. പ്രായം 27-ന് അടുത്തു. അങ്ങനെയിരിക്കെയാണ് വീട്ടുകാര്‍ എന്റെ ഈ
ബെയ്റൂട്ട്: രാത്രികാലത്ത് കടലില്‍ പ്രകാശിച്ചുനില്ക്കുന്ന കൂറ്റന്‍ ജപമാലയാണ് ലബനിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ലെബനനിലെ കടലില്‍ തെളിഞ്ഞുനില്ക്കുന്ന ഒരു വലിയ ജപമാല കണ്ടത്. ആദ്യമത് എന്താണെന്ന് ആളുകള്‍ക്ക് മനസിലായില്ല. പിന്നീടാണത് ജപമാലയാണെന്ന് തിരിച്ചറിഞ്ഞത്. ഒരു അത്ഭുത കാഴ്ച എന്നതിലുപരി അനേകര്‍ക്ക് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനുള്ള പ്രചോദനമാണ് ഇതില്‍നിന്നും ലഭിച്ചത്. കടലില്‍ പ്രത്യക്ഷപ്പെട്ട ഈ ജപമാലയെപ്പറ്റിയുള്ള വാര്‍ത്തകള്‍ അവിടുത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. നീന്തല്‍ പരിശീലകനായ ജോ അബ്ദേല്‍ സാറ്ററാണ് കടലിലെ ഈ ഫ്ളോട്ടിംഗ്
എറണാകുളം: ലത്തീന്‍ കത്തോലിക്കര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്‍മേഖലകള്‍ അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക്
ഫാ. മാത്യു ആശാരിപ്പറമ്പില്‍ പുണ്യദിനങ്ങളെ അവഹേളിക്കുന്നതും ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതും ഈ നിരീശ്വരചിന്തകളുടെ ഗൂഢതന്ത്രങ്ങളാണ്. മതവും മൂല്യങ്ങളും തകിടം മറിഞ്ഞാല്‍ മനുഷ്യജീവിതങ്ങള്‍ കുത്തഴിഞ്ഞ് അലങ്കോലമാകും. ധാര്‍മികനിയമങ്ങളും മതാനുഷ്ഠാനങ്ങളും ഇല്ലാതായാല്‍ എന്തും ചെയ്യാം എന്നു ചിന്തിക്കുന്ന അരാജകത്വം വളരും. കേരളത്തിന്റെ അഭിമാനവും തൃശൂര്‍ ജനതയുടെ സ്വകാര്യ അഹങ്കാരവുമായ തൃശൂര്‍പൂരം ഈ വര്‍ഷം അവസാന നിമിഷങ്ങളില്‍ അലങ്കോലമായി എന്ന പത്രവാര്‍ത്ത കണ്ടപ്പോള്‍ ദുഃഖം തോന്നി. ഭാഷാശൈലിയുടെ വ്യത്യസ്തതകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന തൃശൂര്‍ ജനത മത, ജാതി വ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്നതാണ് ഈ പൂരമഹോത്സവം.
ജോസഫ് മൂലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം വിവാദം സൃഷ്ടിക്കുമ്പോള്‍ കാണാതെപോകുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കുന്നു. ദീര്‍ഘകാലമായി വിദേശത്തു ജോലി ചെയ്യുന്ന ഒരു സുഹൃത്ത് അവധിക്കുവന്നപ്പോള്‍ ചെറിയ യാത്രകള്ക്കുപോലും കാര്‍ ഓടിക്കാന്‍ ഡ്രൈവറെ നിയോഗിച്ചു. ഓഫീസിലേക്ക് സ്വയം ഡ്രൈവ് ചെയ്തു പോകുന്നയാള്‍ ഡ്രൈവറെ ഏര്‍പ്പെടുത്തിയതിന്റെ കാരണം തിരക്കിയപ്പോള്‍ ലഭിച്ച മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. നമ്മുടെ നാട്ടിലൂടെ വാഹനം ഓടിക്കാനുള്ള ധൈര്യം ഇപ്പോഴില്ല. അതിനുള്ള കാരണവും വ്യക്തമാക്കി. ‘അമിത വേഗതയും നിയമം പാലിക്കാതെയുള്ള ഓവര്‍ടേക്കിംഗും മര്യാദയില്ലാത്ത ഡ്രൈവിംഗ് രീതികളും ഭയപ്പെടുത്തുന്നു. ഭാഗ്യപരീക്ഷണത്തിന്
ഇംഫാല്‍: മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന ട്രൈബല്‍ ക്രൈസ്തവ-ഹിന്ദു ഗ്രൂപ്പുകളെ സമന്വയിപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ ചര്‍ച്ചയ്ക്ക് ക്രൈസ്തവ ഗ്രൂപ്പ് നേതൃത്വം നല്കി. മണിപ്പൂരിലെ മെയ്തേയ്, കുക്കി ഗ്രൂപ്പുകള്‍ തമ്മിലെന്നു പറയപ്പെടുന്ന അക്രമത്തില്‍ 220 പേര്‍ക്കാണ് ജീവന് നഷ്ടമായത്. അവിടുത്തെ പ്രശ്നം പരിഹരിക്കുന്നത് ഒരു വര്‍ഷത്തോളമായി ഗവണ്മെന്റ് ഇടപെടുകയോ, പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മണിപ്പൂരിലെ ഓള് മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്ഗനൈസേഷന് നേതാക്കള്‍ സമാധാന സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള ആദ്യത്തെ
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബാസ്തറില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 22 കാരനായ യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ദാര്‍ബായ്ക്കടുത്തുള്ള കപനാര്‍ എന്ന വില്ലേജില്‍ വെച്ചാണ് 22 കാരനായ കോസ കവാസിയെ അമ്മാവനും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അടുത്തകാലത്താണ് കോസ കവാസിയും ഭാര്യയും ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. അതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. കവാസിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വില്ലേജില്‍ നിന്ന് പുറത്താക്കി സ്വന്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഒരു കാരണവാശാലും തിരികെ അവരുടെ മതത്തിലേക്ക് വരില്ല എന്ന നിലപാട് ദമ്പതികള്‍ സ്വീകരിച്ചതോടെ
Don’t want to skip an update or a post?