ഭിന്നതകള്‍ പരിഹരിക്കുന്നതിന് മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- May 28, 2025
പാലക്കാട് : ഹരിത ശീലങ്ങള്‍ പ്രാര്‍ത്ഥനയാക്കി വ്യത്യസ്തമായ നോമ്പാചരിക്കുകയാണ് പാലക്കാട് രൂപതയിലെ പൊന്‍കണ്ടം സെന്റ് ജോസഫ് ഇടവക. നോമ്പുകാലത്ത് മത്സ്യ-മാംസാദികള്‍ വേണ്ടെന്നുവയ്ക്കുന്നതിനോടൊപ്പം ചില ഹരിത ചട്ടങ്ങളും നോമ്പുകാലത്ത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇടവകയിലെ അംഗങ്ങള്‍ ശ്രമിക്കുന്നു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി സഭയ്ക്കും സമൂഹത്തിനും മാതൃകയാവുകയാണ് ഈ ഇടവക. ഭാരതസഭയില്‍ ആദ്യമായി ഹരിത ചട്ടങ്ങള്‍ നോമ്പാചരണത്തില്‍ ചേര്‍ക്കുന്ന ഇടവകയാണ് പൊന്‍കണ്ടം. വലിയ നോമ്പ് ഇടവകയില്‍ ആരംഭിച്ചത് വിവിധതരം സസ്യങ്ങള്‍ക്ക് ജലം നല്‍കിയായിരുന്നു. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപ്പെട്ട
പാലക്കാട് : കേരളത്തില്‍ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി. കാട്ടുമൃഗങ്ങളുടെ ആക്രമണം കേരളത്തില്‍ തുടര്‍ക്കഥയായി മാറുകയും നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്യുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ആക്രമിച്ച കാട്ടാനയ്ക്ക് വീഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നതാണ്. എന്നിട്ടും ആളെ കൊലപ്പെടുത്തിയ സാഹചര്യം സംജാതമായത് വകുപ്പിന്റെ അനാസ്ഥയുടെ പ്രതിഫലനമാണ്. വന്യജീവി ആക്രമണം തടയുന്നതിന് തുച്ഛമായ തുകയാണ് ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്. മനുഷ്യര്‍
പാലക്കാട്: സേവന പാതയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സുല്‍ത്താന്‍പേട്ട രൂപത. 2014 ഫെബ്രുവരി 16-നായിരുന്നു സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും, അധ്യക്ഷനായി നിയമിച്ച പീറ്റര്‍ അബീര്‍ അന്തോണി സ്വാമിയുടെ മെത്രാഭിഷേകവും നടന്നത്. കോയമ്പത്തൂര്‍, കോഴിക്കോട് രൂപതകളെ വിഭജിച്ചാണ് പാലക്കാട് കേന്ദ്രമാക്കി പുതിയ രൂപത വന്നത്. 30 ഓളം ഇടവകകളിലായി നാല്‍പ്പതിനായിരത്തിനടുത്ത് വിശ്വാസികളാണ് ലത്തീന്‍ കത്തോലിക്കാ രൂപതയിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ ദൈവാലയങ്ങളും മൂന്നു സ്‌കൂളുകളും രൂപതയില്‍ സ്ഥാപിച്ചു. 1650 കളിലാണ് തമിഴ്നാട്ടിലെ ടിണ്ടിഗല്‍, തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍
വത്തിക്കാന്‍ സിറ്റി: ഐഎസ് തീവ്രവാദികള്‍ ലിബിയയില്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള്‍ ആചരിച്ചു. 21 രക്തസാക്ഷികളുടെയും തിരുശേഷിപ്പുകള്‍ വണങ്ങുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമ്മേളനം വത്തിക്കാനില്‍ നടന്നു. ക്രൈസ്തവ ഐക്യം വളര്‍ത്തുന്നതിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കോപ്റ്റിക്ക് ക്വയര്‍ സംഘം ഗാനങ്ങള്‍ ആലപിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളെക്കുറിച്ച് പുറത്തിറക്കിയ ”ദി 21 : ദി പവര്‍ ഓഫ് ഫെയ്ത്ത്” എന്ന ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനവും വത്തിക്കാന്‍
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ തുറക്കാനുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധ നില്പ് സമരം നടത്തി. 50 മദ്യഷോപ്പുകള്‍ കൂടി അനുവദിക്കണമെന്ന ഇവരുടെ ആവശ്യം തള്ളിക്കളയണമെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സപ്ലൈകോ മദ്യവില്‍പ്പന ആരംഭിക്കണമെന്ന ശിപാര്‍ശ പിന്‍വലിക്കുക, ലഹരി ലഭ്യത ഇല്ലതാക്കുക, വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ പോലീസ് അന്വേഷണങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉന്നയിച്ചു. ഇടതു സര്‍ക്കാര്‍ കേരളത്തെ
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ് രമണിയുടെ നോവല്‍- ‘പിന്നിലേക്കൊഴുകുന്ന പുഴ’, മെഡിക്കല്‍ വിദ്യാര്‍ത്ഥി അഖില നന്ദന്റെ ‘എ പോയറ്റ്സ് ഫാലസീസ്’, ‘അമല ആരോഗ്യം മാഗസിന്‍’ എന്നിവയുടെ പ്രകാശനകര്‍മ്മവും സച്ചിദാനന്ദന്‍ നിര്‍വഹിച്ചു. ഏറ്റവും നല്ല സ്‌കൂള്‍ ലൈബ്രറിക്കുള്ള അവാര്‍ഡ് പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം ഹൈസ്‌കൂള്‍ കരസ്ഥമാക്കി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്റണി പെരിഞ്ചേരി,
പൂന: മലങ്കര കത്തോലിക്ക സഭയുടെ പുന-കട്കി സെന്റ് എഫ്രേം ഭദ്രാസന മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോ മിയോസ് അഭിഷിക്തനായി. പൂന കാലാപൂര്‍ മൗണ്ട് ഇവാനിയോസ് ദൈവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കി. ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. ജോഷ്വാ മാര്‍
വിജയവാഡ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വിജയവാഡ രൂപതയിലെ ഗുണദാലയിലെ മേരി മാതാ ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു. അനേകര്‍ പങ്കെടുത്ത ശതാബ്ദിയോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇന്ത്യയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍സിഞ്ഞോര്‍ ലിയോപോള്‍ഡോ ഗിറെല്ലി, വിജയവാഡാന രൂപതാ ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ജോസഫ് രാജ റാവു തെലഗതോട്ടി, ജകങഋ മിഷനറിമാരുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ഫെറൂച്ചിയോ ബ്രാമ്പിലാസ്‌ക എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. 1924 ല്‍ ഇറ്റലിയില്‍ നിന്ന് ലൂര്‍ദ് മാതാവിന്റെ പ്രതിമ ഇവിടെ കൊണ്ടുവന്നത് സ്ഥാപിച്ചത് ഫാ. പൗലോ അര്‍ലാറ്റിയാണെന്ന് ബിഷപ്പ്
Don’t want to skip an update or a post?