70 ാം വയസില്‍ മാമ്മോദീസ സ്വീകരിച്ച ഹള്‍ക്ക് ഹോഗന് ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 25, 2025
പതിമൂന്നുകാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പൈന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കുന്നു. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’ ലഭിച്ചതോടെയാണ് 1993ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. നിനാ റൂയിസിന്റെ നാമകരണനടപടിക ള്‍ക്കുള്ള പിന്തുണ ഫിലിപ്പൈന്‍സ് ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനായുടെ ജനനം. അവള്‍ക്ക് മൂന്ന് വയസുമാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. തുടര്‍ന്ന്,
ഈ വര്‍ഷം ദുഃഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക് ധ്യാനചിന്തകള്‍ എഴുതുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാവുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദുഃഖവെള്ളിദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള്‍ പാപ്പ എഴുതുന്നത്. പീഡാനുഭവ യാത്രയുടെ ഓരോ സ്റ്റേഷനിലും യേശു അനുഭവിക്കുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനചിന്തകളാവും പാപ്പ നല്‍കുന്നത്. ‘ പ്രാര്‍ത്ഥനയോടെ യേശുവിനോടൊപ്പം കുരിശിന്റെ വഴിയില്‍’ എന്നതാവും പാപ്പ എഴുതുന്നധ്യാനചിന്തകളുടെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തിന് മുന്നോടിയായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി
തൊടുപുഴ: കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ ജീവന്റെ സംസ്കാരത്തിന്റെ കാവലാളുകളാണെണ് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന ദിനാഘോഷം മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. മരണസംസ്കാരം സാധാരണമാകുന്ന ഇക്കാലത്ത് കുടുംബങ്ങള്‍ ജീവന്റെ സംസ്കാരത്തിന്റെ വക്താക്കളാകണം. കപടപരിസ്ഥിവാദികളും കപടപ്രകൃതി സ്നേഹികളും വളരുകയും മനുഷ്യജീവനക്കാള് കാട്ടുമൃഗ ങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന് സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കെസിബിസി
മകനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ അപ്പീല്‍ കേള്‍ക്കാന്‍പോലും തയാറാകാതെ യുഎസ് സുപ്രീം കോടതി. ട്രാന്‍സ് പെണ്‍കുട്ടിയാണെന്ന് സ്വയം പ്രഖ്യാപിച്ച കൗമാരക്കാരനായ മകനെ വിട്ടുകിട്ടണമെന്ന ഇന്ത്യാനയില്‍ നിന്നുള്ള ക്രൈസ്തവ ദമ്പതികളുടെ അപ്പീലാണ് കേള്‍ക്കുകപോലും ചെയ്യാന്‍ തയാറാകാതെ യുഎസ് സുപ്രീം കോടതി തള്ളിയത്. തങ്ങളുടെ വിശ്വാസപ്രകാരം മകനെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെയാണ് രാജ്യം എതിര്‍ക്കുന്നതെന്ന് ഇന്ത്യാനയില്‍ നിന്നുള്ള മേരി-ജെറമി കോക്സ് ദമ്പതികളുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഉദരസംബന്ധമായ രോഗത്തിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാലാണ് മകനെ മാതാപിതാക്കളുടെ കൂടെ വിടാത്തതെന്നും 16 വയസുള്ളപ്പോള്‍ മാതാപിതാക്കളില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ മെയ് മുതല്‍ ഗുരുതരമായ വംശീയ അക്രമം നേരിടുന്ന മണിപ്പൂരിലെ കുടിയിറക്കപ്പെട്ട കുക്കി ക്രിസ്ത്യാനികള്‍ ഓശാന ഞായര്‍ ആചരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പ്രാദേശിക പള്ളികള്‍ വളരെ ചെറുതാണെതിനാല് വിശ്വാസികള്‍ പള്ളിക്ക് പുറത്തുനിന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായി. ചുരാചന്ദ്പൂരിലെ ഡോണ്‍ ബോസ്കോ ഇടവക, തുയിബോംഗിലെ സെന്റ് മേരീസ് ഇടവക എന്നിങ്ങനെ ധാരാളം അഭയാര്‍ത്ഥികളുള്ള ഇടവകളില്‍ ഓശാന ഞായറാഴ്ച വിശ്വസികളെക്കൊണ്ട് പള്ളികള്‍ നിറഞ്ഞുവെന്ന് ദുരിതാശ്വാസ പുനരധിവാസ സമിതിയുടെ കോര്‍ഡിനേറ്ററും ഇംഫാല്‍ അതിരൂപത വികാരി ജനറാളുമായ
വിശുദ്ധവാരത്തോടും തിരുനാളുകളുടെ തിരുനാളായ ഈസ്റ്ററിനോടും അനുബന്ധിച്ച് നമുക്കുവേണ്ടിയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മമാക്കള്‍ക്ക് വേണ്ടിയും പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അതുല്യ അവസരങ്ങള്‍ സഭ നമുക്ക് തരുന്നുണ്ട്. ഈ ദണ്ഡവിമോചനങ്ങളെക്കുറിച്ചും ഇവ എപ്രകാരമാണ് പ്രാപിക്കേണ്ടതെന്നുള്ളതിനെക്കുറിച്ചുമുള്ള അറിവ് പാപത്തിന്റെ കാലികശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിനുള്ള അപൂര്‍വമായ അവസരമാണ് നമുക്ക് ലഭ്യമാക്കുന്നത്. ദുഃഖവെള്ളി ദിനത്തിലെ തിരുക്കര്‍മങ്ങളുടെ ഭാഗമായുള്ള കുരിശിന്റെ വണക്കത്തില്‍ ഭക്തിപൂര്‍വം പങ്കുചേരുന്നതിലൂടെയോ, ദുഃഖവെള്ളി ദിനത്തില്‍ വത്തിക്കാനില്‍ മാര്‍പാപ്പ നയിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ ലൈവായി പങ്കുചേരുന്നതിലൂടെയും ദുഃഖവെള്ളി
പ്രശസ്ത കലാപ്രദര്‍ശനമായ വെനീസ് ബിയന്നാലയില്‍ സംബന്ധിക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ പാപ്പ കനാലുകളുടെ നാടായ വെനീസ് സന്ദര്‍ശിക്കും. അനാരോഗ്യം മൂലം ക്ലേശിക്കുന്ന പാപ്പ 2024ല്‍ വത്തിക്കാന്‍ പുറത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് വെനീസിലേക്കുള്ള യാത്ര. വെനീസ് സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങളും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വെനീസിലെ ജിയുഡെക്ക ദ്വീപിലെത്തുന്ന പാപ്പ അവിടെയുള്ള സ്ത്രീകളുടെ ജയിലിലെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും. വെനീസ് ബിയന്നാലെയിലെ വത്തിക്കാന്റെ സ്റ്റാള്‍ പാപ്പ സന്ദര്‍ശിക്കും. തുടര്‍ന്ന് മോട്ടോര്‍ബോട്ടില്‍ ജിയുഡെക്ക ദ്വീപില്‍ നിന്ന് വെനീസിലെ
ചിക്കാഗോ: പുത്തന്‍പാനയുടെ ഇംഗ്ലീഷ് പരിഭാഷ യൂട്യൂബില്‍. ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫാണ് പുത്തന്‍പാന ഇംഗ്ലീഷിലേക്ക് പരിഭാഷ പ്പെടുത്തിയത്. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തില്‍ ഗീതു ഉറുമ്പക്കല്‍, അലക്സ് പുളിക്കല്‍ എന്നിവര്‍ പാടിയ ഗാനാ വതരണം ചിക്കാഗോ രൂപതാ മെത്രാന് മാര്‍ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു. അര്‍ണോസ് പാതിരി എന്ന പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ മിഷനറി ഫാ. ജൊഹാന്‍ ഏണസ്റ്റ് ഹാന്സ്ലേഡന് 1732ലാണ് ഈശോയുടെ കുരിശുമരണത്തില്‍ മാതാവിന്റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തില്‍ രചിച്ചത്.
Don’t want to skip an update or a post?