Follow Us On

26

July

2025

Saturday

  • ഇസ്ലാമിസ്റ്റുകള്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി

    ഇസ്ലാമിസ്റ്റുകള്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി0

    മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളെ പരിക്ഷയ്ക്കിടെ ഇസ്ലാമിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി പിതാവ് പൊലിസില്‍ പരാതിനല്കി. ഈജിപ്തിലെ അസ്യൂത് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 21 കാരി ഐറിന്‍ ഇബ്രാഹിമിന്‍ ഷെഹതയെയാണ് ജനുവരി 22ന് പരീക്ഷ ദിവസങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോയത്. ഇസ്ലാമിലേക്ക് മതംമാറ്റാനായി രാജ്യത്തെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധികൃതര്‍ സഹായത്തോടെയാണ് മകളെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് കോപ്റ്റിക് സഭാംഗമായ പിതാവ് വെളിപ്പെടുത്തി. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് സഹോദരന് ഫോണ്‍ ചെയ്തതായി പിതാവ് പറഞ്ഞു. താന്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി തന്നെ രക്ഷിക്കണമെന്നും അല്ലായെങ്കില്‍ താന്‍

  • ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം

    ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം0

    കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതര മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗീയ വിഭാഗീയ ചിന്തകള്‍ക്കതിരെ ജാഗരൂകരാ കണമെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്നു. വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ വഹിച്ച പങ്ക് സമ്മേളനം അനുസ്മരിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ നിദര്‍ശനമായ

  • എഴുകുംവയല്‍ തീര്‍ത്ഥാടനം 22ന്; മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും

    എഴുകുംവയല്‍ തീര്‍ത്ഥാടനം 22ന്; മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും0

    ഇടുക്കി: ഇടുക്കി രൂപത എഴുകുംവയല്‍ കുരി ശുമലയിലേക്ക് നടത്തുന്ന രണ്ടാമത്തെ കാല്‍നട കുരിശുമല തീര്‍ത്ഥാടനം 22-ന് നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാട നത്തില്‍ പങ്കെടുക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ വര്‍ഷം കാല്‍നട തീര്‍ത്ഥാടനം  ആരംഭിക്കുന്നത്. എഴുകുംവയലില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പാണ്ടിപ്പാറയില്‍നിന്നും മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തില്‍ രാവിലെ

  • ആകാശിന്റെ നാകമരണനടപടികളുടെ രൂപതാ തല ഘട്ടം സമാപിച്ചു

    ആകാശിന്റെ നാകമരണനടപടികളുടെ രൂപതാ തല ഘട്ടം സമാപിച്ചു0

    ലാഹോര്‍: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ദൈവാലയങ്ങളില്‍ ചാവേറാക്രമണം നടത്താനെത്തിയ ഭീകരനെ തടയുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ആകാഷ് ബഷീറിന്റെ നാമകരണനടപടികളുടെ രൂപതാതല അന്വേഷണം പൂര്‍ത്തിയായി. 2015 മാര്‍ച്ച് 15 ന് യൗഹാനാബാദിലെ സെന്റ് ജോണ്‍ ദൈവാലയത്തിലും സമീപത്തുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലും ഇസ്ലാമിസ്റ്റ് ഭീകര്‍ നടത്തിയ ആക്രമണം തടയുന്നതിനായി നടത്തിയ ശ്രമത്തിനിടെയാണ് ആകാശ്  ബഷീര്‍ എന്ന 20 വയസുകാരന്‍ രക്തസാക്ഷിത്വം വരിച്ചത്. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ പാക്കിസ്ഥാനി വിശ്വാസിയായ ആകാശിന്റെ നാമകരണനടപടികളുടെ രൂപതാ തല ഘട്ടമാണ് ലാഹോറില്‍ പൂര്‍ത്തിയായത്.

  • ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം

    ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം0

    പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തിന്റെ ലംഘനവുമാണെന്ന് പാലക്കാട് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ ക്യാമ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ദ്വിതീയ എപ്പാര്‍ക്കിയല്‍  അസംബ്ലിയുടെ

  • കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ തുടങ്ങും

    കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ തുടങ്ങും0

    കുളത്തുവയല്‍: നാല്‍പ്പതാം വെള്ളി ആചരണ ത്തോടനുബന്ധിച്ച് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ (മാര്‍ച്ച് 21) രാത്രി പത്തിന് താമരശേരി മേരീമാതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായുള്ള തീ ര്‍ത്ഥാടനം കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 22ന് രാവിലെ എട്ടിന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. വൈദികരും, സന്യസ്തരും അടങ്ങുന്ന

  • ജോസഫ് നാമധാരികളുടെ സംഗമത്തിന് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനം

    ജോസഫ് നാമധാരികളുടെ സംഗമത്തിന് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനം0

    പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ ത്തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം ദൈവാലയത്തില്‍ ഇടവകയിലെ ജോസഫ് നാമധാ രികളുടെ സംഗമം നടത്തി. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനമായി നല്‍കി. അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഫാ. സ്‌കറിയ വേകത്താനം നേതൃത്വം നല്‍കി. സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേന്മാക്കല്‍, ജസ്റ്റിന്‍ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

  • ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും

    ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും0

    മനില/ഫിലിപ്പിന്‍സ്:  13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍

Latest Posts

Don’t want to skip an update or a post?