കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍
- ASIA, Featured, Kerala, LATEST NEWS
- July 26, 2025
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഒരു ട്രെയിന്‍ യാത്ര. എന്റെ കൂപ്പയിലിരിക്കുന്ന എല്ലാവരും ഹെഡ്സെറ്റ് ധാരികളാണ്. പാട്ട് കേള്‍ക്കുന്നവരുണ്ട്. ഫോണില്‍ സംസാരിക്കുന്നവരുണ്ട്. ദോഷം പറഞ്ഞാല്‍, ഞങ്ങളെല്ലാവരും താന്താങ്ങളുടെ ലോകത്തിലേക്ക് പിന്‍വലിഞ്ഞതാണ്. ഗുണം പറഞ്ഞാലോ, ശബ്ദബഹുലമായ ഒരന്തരീക്ഷത്തില്‍ ഓരോരുത്തര്‍ക്കും കൂടുതല്‍ വ്യക്തമായി കേള്‍ക്കാനും പറയാനുമൊക്കെ ഹെഡ്സെറ്റ് സഹായിക്കുന്നുണ്ട്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തലയിലിരിക്കുന്ന ഈ കുന്തം സത്യത്തില്‍ ക്ലാരിറ്റി വര്‍ധിപ്പിക്കുന്നുണ്ട്. ഈ തലയിലിരുപ്പ് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. മറ്റൊന്നുമല്ല, ഇക്കാലത്തിന്റെ പൊതുമണ്ഡലങ്ങളിലെ ‘ഹെഡ് സെറ്റിംഗ്സുകളെ (തല തൊട്ടപ്പന്മാര് എന്ന്
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) ആരും സഹായിക്കുവാനില്ലാത്ത, നിരാലംബരായ സാധാരണ മനുഷ്യരുടെ രോദനങ്ങള്‍കൊണ്ട് മുഖരിതമാണ് കുറേ നാളുകളായി കേരളത്തിന്റെ അന്തരീക്ഷം. അര്‍ദ്ധരാത്രിയില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന കൈക്കുഞ്ഞുങ്ങള്‍, വേപഥുപൂണ്ട് അവരെ തേടിനടക്കുന്ന മാതാപിതാക്കള്‍, ജീവിക്കുവാന്‍ നിര്‍വാഹില്ലാതെ തെരുവില്‍ പിച്ചച്ചട്ടിയുമായി ഇറങ്ങുന്ന വിധവകള്‍, കടഭാരം താങ്ങാനാവാതെ ജീവനൊടുക്കുന്നവര്‍, അനാഥരാക്കപ്പെട്ട അവരുടെ വിധവകളും മക്കളും ഇങ്ങനെ ഏതു ശിലാഹൃദയത്തെപ്പോലും പിടിച്ചുലയ്ക്കുന്ന ആ ലിസ്റ്റ് നീളുന്നു. ഒരു സാധാരണ മനുഷ്യന് ഈ നാട്ടില്‍ ജീവിക്കുവാന്‍ അവകാശമില്ലേ എന്ന് നീതിബോധമുള്ള എല്ലാവരും ചോദിച്ചുപോകുന്നു. ‘എ.സി റൂമിലിരുന്ന്
വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബൈബിള്‍ തിരുത്തിയെഴുതാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ബൈബിള്‍ തിരുത്തി എഴുതാന്‍ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നല്‍കിയെന്നാണ് വ്യാജ പ്രചരണം. ബൈബിള്‍ പരിശോധിച്ചശേഷം തെറ്റുകള്‍ മായിച്ചു കളയണമെന്ന് പാപ്പ എക്സില്‍ കുറിച്ചെന്ന സ്ക്രീന്‍ഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചരണം തള്ളി. ഫ്രാന്‍സിസ് മാര്‍പാപ്പ എക്സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്ക്രീന്‍
റായ്പൂര്‍ (ഛത്തീസ്ഗഡ്): മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് റായ്ഗഡ് രൂപതാ ബിഷപ്പ് പോള്‍ ടോപ്പോ. ഛത്തീസ്ഗഡിലെ ബെമെത്ര ജില്ലയില്‍ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ച് 25 അംഗങ്ങള്‍ അടങ്ങുന്ന അഞ്ച് ആദിവാസി കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതായി ആര്‍എസ്എസിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഓര്‍ഗനൈസര്‍ വീക്കിലി നല്കിയ വാര്‍ത്തയെ നിരാകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വാര്‍ത്തയില്‍ ഞങ്ങള്‍ ആശ്ചര്യപ്പെടുന്നില്ല. ഇത് അവരുടെ തന്ത്രമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഛത്തീസ്ഗഡില്‍
വാഷിംഗ്ടണ്‍ ഡിസി: ഗ്വാഡലൂപ്പ മാതാവിന്റെ മാതൃസഹായവും സംരക്ഷണവും തേടി മാര്‍ച്ച് 12 മുതല്‍ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 12 വരെ ഒന്‍പത് മാസത്തെ നൊവേന ചൊല്ലുവാന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് ആഹ്വാനം ചെയ്തു. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ ജുവാന്‍ ഡീഗോയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് പരിശുദ്ധ മറിയം നല്കിയ സംരക്ഷണവും സഹായവും ഇന്നും അതേ ശക്തിയോടെ നമുക്ക് ലഭ്യമാകുന്നുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ദൈവകൃപയോട് സഹകരിച്ചപ്പോള്‍ 1548-ല്‍ വിശുദ്ധ ജുവാന്‍ ഡീഗോയുടെ മരണത്തിന്
ഫാ. തോമസ് പറമ്പി പാലക്കാടിന്റെ മലയോരപ്രദേശത്തുള്ള ഒരു ഇടവകയിലേക്ക് വികാരിയായി ചെന്നപ്പഴത്തെ പ്രത്യേക അനുഭവം ഹൃദയത്തിലുണ്ട്. മൂന്നു വശങ്ങളില് സംരക്ഷണഭിത്തിപോലെ മലകളാല്‍ ചുറ്റപ്പെട്ടും ഒരുവശം നിരപ്പായ പ്രദേശവുമാണ് സ്ഥലത്തിന്റെ പ്രത്യേകത. മലകളില്നിന്നൊഴുകി വരുന്ന മഴവെള്ളം പള്ളിപ്പറമ്പിനരികിലൂടെ ഒഴുകുന്നതിനാല്‍ കൃഷിക്ക് പറ്റിയ സ്ഥലമെന്ന ചിന്തയുണ്ടായി. വീട്ടില്‍ അമ്മയുടെ അടുക്കളത്തോട്ടത്തിന്റെ ഓര്മവച്ച് ഏറ്റവും എളുപ്പം ഫലം കിട്ടുന്ന കോവല്‍, പയര്‍ എന്നീ കൃഷിയിലേക്ക് തിരിയാമെന്ന് തീരുമാനിച്ച് കോവല്തണ്ടും പയര്‍വിത്തും സംഘടിപ്പിച്ചു. ഏത് ആശയവും ആദ്യം കൈമാറുന്നത് കൈക്കാരന്മാരോടായതിനാല് ഈ വിഷയവും
ചെറുപുഷ്പ സന്യാസ വൈദികരുടെ വിവിധ പ്രൊവിന്‍സുകളെ 2024-27 കാലയളവില്‍ നയിക്കുന്നതിനായി പുതിയ പ്രൊവിന്‍ഷ്യല്‍ ടീമുകളെ തിരഞ്ഞെടുത്തു. സെന്റ് ജോസഫസ് പ്രൊവിന്‍സ്, ആലുവ പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍- ഫാ. ജിജോ ജയിംസ് ഇണ്ടിപ്പറമ്പില്‍ സിഎസ്ടി വികാര്‍ പ്രൊവിന്‍ഷ്യല്‍- ഫാ. ജോസ് തടത്തില്‍ സിഎസ്ടി സെക്കന്‍ഡ് കൗണ്‍സിലര്‍ – ഫാ. ജോര്‍ജ് ചേപ്പില സിഎസ്ടി തേര്‍ഡ് കൗണ്‍സിലര്‍- ഫാ. പ്രിന്‍സ് ചക്കാലയില്‍ സിഎസ്ടി ഫോര്‍ത്ത് കൗണ്‍സിലര്‍ കം എക്ക്ണോം- ഫാ. രാജീവ് ജ്ഞാനയ്ക്കല്‍ സിഎസ്ടി പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ കം ആര്‍ക്കിവിസ്റ്റ് –
ജോയി മാത്യൂ പ്ലാത്തറ മാതാപിതാക്കള്‍, മക്കള്‍, അധ്യാപകര്‍, യുവതീ യുവാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒരേപോലെ നേരിടുന്ന വെല്ലുവിളിയുടെ പേര് ‘സ്ക്രീന്‍ ടൈം’ എന്നാണ്. ഒരാളുടെ കണ്ണുകള്‍ അയാളുടെ ഫോണില്‍ പതിഞ്ഞിരിക്കുന്ന സമയത്തിന്റെ പേരാണ് സ്ക്രീന്‍ ടൈം. കുട്ടികളെ ആദ്യമായി സ്ക്രീന്‍ ടൈമിലേക്ക് തള്ളിവിടുന്നത് മാതാപിതാക്കളാണ്. കളിപ്പാട്ടങ്ങള്‍ക്കുപകരം, ചിത്രങ്ങള്‍ ആലേഖനം ചെയ്ത കളറിംഗ് ബുക്കുകള്‍ക്കുപകരം, പിന്നാലെ നടന്ന് എപ്പോഴും ശല്യമാകാതിരിക്കാന്‍, മുറ്റത്തും തൊടിയിലുമിറങ്ങി നടന്ന് അപകടം വരാതിരിക്കാന്‍, നന്നേ ശൈശവത്തില്‍ തന്നെ ഒരു മൊബൈല്‍ ഫോണിന്റെ സ്ക്രീനിലേക്ക്
Don’t want to skip an update or a post?