ഗോവയില്‍ എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
തൃശൂര്‍: കേരള കൗമുദി ഏര്‍പ്പെടുത്തിയ മികച്ച സേവനത്തി നുള്ള പുരസ്കാരം അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ലഭിച്ചു. മന്ത്രി വി.എന്‍ വാസവനില്‍നിന്ന് അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിന് വേണ്ടി ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂരും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജോസഫ് വര്‍ഗീസും ചേര്‍ന്നു പുരസ്കാരം ഏറ്റുവാങ്ങി.
കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനായി പുറപ്പെട്ടു. മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാ പിആര്‍ഒ റവ.ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശ നത്തില്‍ രൂപതയുടെ വിവിധ ഇടവകകളും, മിഷന് കേന്ദ്രങ്ങളും മാര്‍ തട്ടില്‍ സന്ദര്‍ശിക്കും. 11ന് ഹീത്രു വിമാനത്താവളത്തില്‍ എത്തുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെ രൂപതാധ്യക്ഷന്‍
തൃശൂര്‍: സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള 10% EWS ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കേണ്ടത് 2023 ജനുവരിയില്‍ ആയിരുന്നു. 20 മാസങ്ങള്‍ക്കു ശേഷവും പരിഷ്കരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതു മൂലം അര്‍ഹതപ്പെട്ട നൂറുകണക്കിന് പേര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് പ്രതിഷേധാര് ഹമാണെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആര്‍ച്ചു
കോതമംഗലം: മാര്‍പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍, അപ്പസ്തോലിക പ്രബോധനങ്ങള്‍ തുടങ്ങിയവയുടെ വിവര്‍ത്തകനും പിഒസി അസിസ്റ്റന്റ് ഡയറക്ടര്‍, പിഒസി പബ്ലിക്കേഷന്‍സിന്റെ ജനറല്‍ എഡിറ്റര്‍, താലന്ത് എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ മോണ്‍. ഡോ. ജോര്‍ജ് കുരുക്കൂര്‍ (83) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. സംസ്കാരശുശ്രൂഷകള്‍ നാളെ (സെപ്റ്റംബര്‍ 11) ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ 1990 മുതല്‍ 2021 വരെ അപ്പസ്തോലിക പ്രബോധനങ്ങളുടെ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന് ലീഗിന്റെ ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും ഉപ്പുതറയില്‍ നടന്നു. മലനാടിന്റെ മാതൃദൈവാലയമായ ഉപ്പുതറ പള്ളിയിലേക്ക് നടന്ന തീര്‍ഥാടനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലെ 5 ഫൊറോനാകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഉപ്പുതറ യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍നിന്ന് ആരംഭിച്ച മരിയന്റാലി ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്ലാഗ് ഓഫ് ചെയ്തു. രൂപത ചെറുപുഷ്പ മിഷന്‍ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കല്‍ പതാക ഏറ്റുവാങ്ങി. ഉപ്പുതറ ഫൊറോന
ജെറാള്‍ഡ് ബി. മിറാന്‍ഡ മ്യൂസിയം ഓഫ് ദി വേര്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക് സന്ദര്‍ശിച്ചു പുറത്തിറങ്ങുന്ന ആരുടെയും വിശ്വാസം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ഏദന്‍തോട്ടത്തില്‍നിന്നാരംഭിച്ച് പ്രവാചക വീഥിയിലൂടെയും സുവിശേഷങ്ങളിലൂടെയും സഞ്ചരിച്ച് കാല്‍വരിയിലെ ക്രൂശീകരണത്തിന് സാക്ഷികളായി സ്വര്‍ഗാരോഹണത്തിന് സാക്ഷ്യംവഹിക്കുന്ന അനുഭവമാണ് ബൈബിള്‍ തീം പാര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മീയാനന്ദം നിറയ്ക്കുന്ന ഒരു ബൈബിള്‍ തീര്‍ത്ഥാടനമെന്ന് ഇവിടുത്തെ സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല ഭൂമിയിലെ ഏറ്റവും വലിയ ബൈബിളിന്റെ ആവിഷ്കാരം, വലുപ്പത്തില്‍ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ രണ്ടാം സ്ഥാനവുമുള്ള അന്ത്യഅത്താഴ
മിസിസാഗ: കാനഡയിലെ മിസിസാഗ രൂപതയിലെ ഒഷാവ സെന്റ് ജോസഫ് സീറോമലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ ബൈബിളിന്റെ കൈയെഴുത്തുപ്രതിയുടെ പ്രകാശനവും പ്രതിഷ്ഠാ കര്‍മ്മവും നടന്നു. 129 കുടുംബാംഗങ്ങള്‍ കൈകൊണ്ട് എഴുതി തയാക്കിയ വിശുദ്ധഗ്രന്ഥം ഇടകയില്‍ വലിയ ആത്മീയ ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്. പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാള്‍ ആഘോഷദിനത്തില്‍ പ്രകാശനം ചെയ്ത് ബൈബിള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. ഇടവക വികാരി ഫാ. ടെന്‍സന്‍ പോള്‍ തിരുക്കര് മ്മങ്ങള്‍ക് നേതൃത്വം നല്കി. കുടുംബങ്ങളുടെ കെട്ടുറപ്പ്, ഇടവകയുടെ ഉന്നമനം, വ്യക്തിപരമായ ആവശ്യങ്ങള്‍ എന്നീ നിയോഗങ്ങള്‍
ദിലി/ഈസ്റ്റ് ടിമോര്‍:പേപ്പല്‍ കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയുടെ സമയം മുഴുവന്‍ റോഡിന്റെ ഇരു വശവും ‘വിവ ഇല് പാപ്പ’ വിളികളാല്‍ മുഖരിതമായതോടെ വത്തിക്കാന്‍ ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര്‍ അക്ഷരാര്‍ത്ഥത്തില്‍ പാപ്പ തരംഗത്തില്‍ മുങ്ങി. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്‍ശനവും ദിലിയില്‍ അര്‍പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക്
Don’t want to skip an update or a post?