Follow Us On

13

January

2025

Monday

  • നീണ്ടുനിന്ന കരഘോഷങ്ങളേറ്റുവാങ്ങി മാര്‍പാപ്പ ലുവെയ്ന്‍ സര്‍വകലാശാലയില്‍

    നീണ്ടുനിന്ന കരഘോഷങ്ങളേറ്റുവാങ്ങി മാര്‍പാപ്പ ലുവെയ്ന്‍ സര്‍വകലാശാലയില്‍0

    ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്‌തോലിക സന്ദര്‍ശനത്തിനു സമയദൈര്‍ഘ്യം കുറവായിരുന്നുവെങ്കിലും, ബെല്‍ജിയത്തില്‍ വലിയ വിശ്വാസതീക്ഷ്ണതയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തീയതി,  കോക്കല്‍ബര്‍ഗ് തിരുഹൃദയബസിലിക്കയില്‍ വിശ്വാസിസമൂഹവുമായി ഫ്രാന്‍സിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച്ച, യഥാര്‍ത്ഥത്തില്‍ സിനഡല്‍ സഭയുടെ ഒരു നേര്‍ക്കാഴ്ച്ച തന്നെയായിരുന്നു. ഭ്രൂണഹത്യയെന്ന കൊലപാതക നിയമത്തില്‍ ഒപ്പിടുവാന്‍ വിസമ്മതിച്ചുകൊണ്ട്, രാജകീയപദവി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച ബൗദൂയിന്‍ രാജാവിന്റെ ധൈര്യം ഇന്നും ബെല്‍ജിയത്തെ ജനതയ്ക്കു ഉണ്ടായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. റോമില്‍ തിരികെ എത്തിയാലുടന്‍, ബെല്‍ജിയന്‍ രാജാവായിരുന്ന ബൌദുവീന്റെ നാമകരണപരിപാടികള്‍ ആരംഭിക്കുമെന്നും പാപ്പാ

  • വിശുദ്ധനാട് യാത്രകളുടെ  അമരക്കാരന്‍ ഓര്‍മയായി

    വിശുദ്ധനാട് യാത്രകളുടെ അമരക്കാരന്‍ ഓര്‍മയായി0

    കോഴിക്കോട്: വിശ്വാസികള്‍ക്കുവേണ്ടി നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി. ഈരൂട് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഞായറാഴ്ച (29.09.2024) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭൗതികദേഹം തലശ്ശേരി അതിരൂപതയിലെ തേര്‍ത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരന്‍ ജോസ് കാപ്പിലിന്റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം 29ന് ലിവര്‍പൂളില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം 29ന് ലിവര്‍പൂളില്‍0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 29 ഞാനയാറാഴ്ച ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദൈവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  നിര്‍വഹിക്കും. രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മി കത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.

  • മുനമ്പത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: മോണ്‍. റോക്കി റോബി കളത്തില്‍

    മുനമ്പത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: മോണ്‍. റോക്കി റോബി കളത്തില്‍0

    കൊച്ചി: കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന കടപ്പുറം വേളാങ്കണ്ണി മാത പള്ളിയുമായി ബന്ധപ്പെട്ട്  പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം-കടപ്പുറം മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പംകാരുടേത് നീതിക്കു വേണ്ടിയുള്ള രോദനമാണ്. തങ്ങള്‍

  • പാപ്പാ ഫ്രാന്‍സിസിന്  ബെല്‍ജിയത്തില്‍ ഹൃദ്യമായ  സ്വീകരണം

    പാപ്പാ ഫ്രാന്‍സിസിന് ബെല്‍ജിയത്തില്‍ ഹൃദ്യമായ സ്വീകരണം0

    ബെല്‍ജിയത്തിന്റെ രാജാവിന്റെ ഔദ്യോഗിക വസതിയായ ലെയ്‌ക്കെന്‍ കൊട്ടാരത്തിന്റെ  കവാടത്തിനരികില്‍ കുതിരപ്പടയുടെ അകമ്പടിയോടെ എത്തിയ  പാപ്പായെ ബെല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലെയൊപോള്‍ഡ് ലൊദെവിക് മരിയ, രാജ്ഞി മറ്റില്‍ഡെ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ‘ഭിന്ന സംസ്‌കാരങ്ങളും ഭാഷകളുമുള്ള ജനങ്ങള്‍ പരസ്പരാദരവോടെ സഹവസിക്കുന്ന, സമാധാനത്തിന്റെ അടയാളവും പാലവുമായ ബെല്‍ജിയം കൃതജ്ഞതാരൂപയിയോടെയാണ് താന്‍ സന്ദര്‍ശിക്കുന്നതെന്നും ദൈവം ബെല്‍ജിയത്തെ അനുഗ്രഹിക്കട്ടെയെന്നും പാപ്പാ സന്ദര്‍ശനക്കുറിപ്പില്‍ രേഖപ്പെടുത്തി. ഫിലിപ്പ് ലെയൊപോള്‍ഡ് രാജാവുമായുള്ള സൗഹൃദ കൂടിക്കാഴ്ചാനന്തരം പാപ്പാ കൊട്ടാരത്തില്‍ വച്ച് രാഷ്ട്രീയാധികാരികള്‍ മതപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, പൗരസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും

  • അഫ്ഗാനിസ്ഥാനില്‍ പതിനഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു

    അഫ്ഗാനിസ്ഥാനില്‍ പതിനഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു0

    താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനിലെ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്‌കൂള്‍വിദ്യാഭ്യാസത്തിനുള്ള സാധ്യതകള്‍ നിഷേധിക്കപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. താലിബാന്റെ കിരാത നടപടികളാണ് പതിനഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്കാണ് സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ചത്. താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷമുള്ള കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി, അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെ നിശിതമായി അപലപിച്ചിരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫാണ്.  സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ച സന്ദേശത്തിലൂടെയാണ് പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ഈ വിവേചനത്തെ ഐക്യരാഷ്ട്രസഭാസംഘടന അപലപിച്ചത്. ഈ കിരാത വിവേചനവും അടിച്ചമര്‍ത്തലും

  • ഈ ഇരുപത് ദിനങ്ങളില്‍ ഉക്രൈനില്‍ ആക്രമണങ്ങളുടെ ഇരകളായത് നാല്‍പ്പതോളം കുട്ടികള്‍

    ഈ ഇരുപത് ദിനങ്ങളില്‍ ഉക്രൈനില്‍ ആക്രമണങ്ങളുടെ ഇരകളായത് നാല്‍പ്പതോളം കുട്ടികള്‍0

    തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്ന ഉക്രൈനില്‍ ദിനം തോറും രണ്ടു കുട്ടികള്‍ വീതം ആക്രമണത്തിന്റെ ഇരകളാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബര്‍ രണ്ടുമുതല്‍ സെപ്റ്റംബര്‍ 25 വരെയുള്ള കാലയളവില്‍ കൊല്ലപ്പെട്ടത് 8 കുട്ടികള്‍. 39 കുട്ടികള്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ രണ്ടിന് ഉക്രൈനില്‍ സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതിനു ശേഷം നടന്ന ആക്രമണങ്ങളില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും, തുടര്‍ച്ചയായ ആക്രമണങ്ങളില്‍ മുപ്പത്തിയൊന്‍പത് കുട്ടികള്‍ക്ക് പരിക്കേറ്റു. യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പതിനഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ നിരാശ, ഉത്കണ്ഠ, ദുരിതങ്ങളുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക്

  • യൂറോപ്പിനെ പ്രാര്‍ത്ഥനയിലേക്ക് നയിക്കാന്‍ വേറിട്ട വഴിയുമായി മാര്‍പാപ്പ

    യൂറോപ്പിനെ പ്രാര്‍ത്ഥനയിലേക്ക് നയിക്കാന്‍ വേറിട്ട വഴിയുമായി മാര്‍പാപ്പ0

    യൂറോപ്പിലെങ്ങും സമാധാനവും പ്രാര്‍ത്ഥനയും പ്രഘോഷിക്കാനും പരിശീലിപ്പിക്കാനുമായി വേറിട്ട മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ് കത്തോലിക്കാ സഭയുടെ പരമാധികാരി ഫ്രാന്‍സിസ് മാര്‍പാപ്പ. അതിന് വത്തിക്കാന്റെ കായികതാരങ്ങളെയാണ് അദേഹം രംഗത്തിറക്കുന്നത്. യൂറോപ്പിന് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാകും എന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് വത്തിക്കാന്‍ കായികതാരങ്ങളെ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ്. സെപ്റ്റംബര്‍ 29 ഞായറാഴ്ച, ബെര്‍ലിനില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിലും, സൂറിച്ചില്‍ നടക്കുന്ന സൈക്കിള്‍ ചാമ്പ്യന്‍ഷിപ്പിലും വത്തിക്കാന്‍ കായികതാരങ്ങള്‍ പങ്കെടുക്കും. ഈ രണ്ടിടങ്ങളും പ്രാര്‍ത്ഥനയുടെ വേദികളാക്കി മാറ്റുക എന്നതാണ് വത്തിക്കാന്‍ കായിക താരങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്.

Latest Posts

Don’t want to skip an update or a post?