Follow Us On

06

September

2025

Saturday

  • പാവറട്ടി തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് സമാപനം;  പൊന്നിന്‍ കുരിശുകളുമായി പ്രദക്ഷിണം

    പാവറട്ടി തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് സമാപനം; പൊന്നിന്‍ കുരിശുകളുമായി പ്രദക്ഷിണം0

    തൃശൂര്‍: പ്രശസ്തമായ പാവറട്ടി സെന്റ്  ജോസഫ്‌സ് തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട്  പൊന്നിന്‍കുരിശുകളും മുത്തുകുടകളുമായി  തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രാര്‍ഥനാഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പട ിയോടെ പ്രത്യേകം അലങ്കരിച്ച രൂപക്കൂട്ടില്‍ വി. യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ പ്രദക്ഷി ണവീഥിയിലൂടെ എഴുന്നള്ളിച്ചു. പ്രദക്ഷിണത്തില്‍ ഇടവകയിലെ എണ്‍പത്തിയൊന്നു കുടുംബയൂണിറ്റുകളിലെ പ്രസിഡന്റുമാര്‍ പൊന്നിന്‍കുരിശുകള്‍ കൈകളിലേന്തി. പ്രദക്ഷിണം ദൈവാലയത്തില്‍ നിന്നും  വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെത്തി തിരിച്ച് ദൈവാലയത്തില്‍ പ്രവേശിച്ചു. ബാന്‍ഡ് വാദ്യങ്ങളുടെയും ലില്ലിപ്പൂ കൈകളിലേന്തിയ കുട്ടികളുടെയും അകമ്പടിയോടെയായിരുന്നു

  • പൗരസ്ത്യ സഭകള്‍ സാര്‍വത്രിക സഭയെ പുതുക്കിപ്പണിയുന്ന  അമൂല്യര്‍

    പൗരസ്ത്യ സഭകള്‍ സാര്‍വത്രിക സഭയെ പുതുക്കിപ്പണിയുന്ന അമൂല്യര്‍0

    വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തന്റെ മുന്‍ഗാമികളായ ലിയോ 13, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാരുടെ ശൈലി നിലനിര്‍ത്തുമെന്ന് പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ  ഉറപ്പുനല്‍കി. പൗരസ്ത്യസഭകളുടെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങളെയും മഹത്വപൂര്‍ണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്പേറിയ സഹനങ്ങളെയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണെന്നു ഞാന്‍ തിരിച്ചറിയുന്നു; മാര്‍പാപ്പയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളില്‍നിന്നുള്ള വിശ്വാസി കളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

  • ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്

    ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്0

    മാഡ്രിഡ്/സ്‌പെയിന്‍: 1914-ന് ശേഷം ആദ്യമായി, ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുശേഷിപ്പുകള്‍ പൊതു പ്രദര്‍ശനത്തിന്. സ്പാനിഷ് മിസ്റ്റിക്കും വിശുദ്ധയുമായ അമ്മ ത്രേസ്യയോട് പ്രത്യേകമായ വിധം പ്രാര്‍ത്ഥിക്കാനുമുള്ള അപൂര്‍വ അവസരമാണിത്.  അസ്ഥികളുടെയും ഹൃദയത്തിന്റെയും വ്യക്തിഗത വസ്തുക്കളുടെയും ശകലങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ തിരുശേഷിപ്പുകള്‍ 1515 മാര്‍ച്ച് 28 ന് വിശുദ്ധയുടെ ജനനത്തിന്റെ 510-ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സ്‌പെയിനിലെ ‘ആല്‍ബ ഡി ടോര്‍മസിലെ’ ‘കോണ്‍വെന്റ് ഓഫ് ദി അനണ്‍സിയേഷനില്‍’ വിശ്വാസികള്‍ക്കായി പൊതുദര്‍ശനത്തിന് തുറന്ന് നല്‍കിയിരിക്കുന്നത്. വിശുദ്ധ അമ്മ ത്രേസ്യയുടെ മരണശേഷം

  • ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

    ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു0

    1917-ല്‍  ഫാത്തിമയിലെ മൂന്ന് ഇടയ കുട്ടികള്‍ക്ക് ദൈവമാതാവ് ആദ്യമായി  പ്രത്യക്ഷപ്പെട്ടതിന്റെ 108-ാം വാര്‍ഷികം അനുസ്മരിക്കാന്‍  പോര്‍ച്ചുഗലിലെ ഫാത്തിമയില്‍  എത്തിയത് ഏകദേശം അഞ്ച് ലക്ഷം വിശ്വാസികള്‍. തിരുനാള്‍ദിനത്തില്‍ ലോകസമാധാനത്തിന് വേണ്ടിയും ലിയോ പതിനാലാമന്‍ പാപ്പായുടെ പൊന്തിഫിക്കേറ്റ് ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സമാപന ദിവ്യബലിയുടെ അവസാനം, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ ലെയ്റിയ-ഫാത്തിമയിലെ ബിഷപ് ജോസ് ഒര്‍നെലാസാണ് പാപ്പായെ മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. ഫാത്തിമയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലോകസമാധാനത്തിനായി നിലകൊള്ളാന്‍

  • ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍;  ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

    ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍; ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു0

    ചിക്ലായോയിലെ ബിഷപ്പായിരുന്നപ്പോള്‍, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ,  തന്റെ രൂപതയെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥന  നടത്തിയ സംഭവം അനുസ്മരിച്ച് ചിക്ലായോ രൂപത വൈദികന്‍. പോര്‍ച്ചുഗലിലെ ഫാത്തിമ ദൈവാലയത്തില്‍ നിന്ന് വിശിഷ്ടമായ ഒരു മരിയന്‍ ചിത്രം ചിക്ലായോയിലേക്ക് എത്തിച്ച അവസരത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയതെന്ന് ചിക്ലായോയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ജോര്‍ജ് മില്ലന്‍ പറഞ്ഞു. ചിക്ലായോ നഗരത്തിലെ ക്രൈസ്തവര്‍ മരിയ ഭക്തിക്ക് വളരെ പ്രാധാന്യം നല്കുന്നവരാണ്. 16 ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍  ഇവിടുത്തെ

  • ലിയോ പാപ്പ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നു

    ലിയോ പാപ്പ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നു0

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ എക്സിലെയും ഇന്‍സ്റ്റാഗ്രാമിലെയും ഔദ്യോഗിക പേപ്പല്‍ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയ സാന്നിധ്യം നിലനിര്‍ത്തും. ഇന്‍സ്റ്റാഗ്രാമില്‍, പാപ്പയുടെ  പുതിയ അക്കൗണ്ട് @Pontifex Pope Leo XIV എന്ന പേരിലാണ് ആരംഭിച്ചിരിക്കുന്നത്. ഇത് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിലെ ഏക ഔദ്യോഗിക പേപ്പല്‍ അക്കൗണ്ടായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ @Franciscus എന്ന ഇന്‍സ്റ്റ  അക്കൗണ്ട് ഒരു ആര്‍ക്കൈവായി തുടര്‍ന്നും ലഭ്യമാകുമെന്ന് ഡികാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫ്രാന്‍സിസ്

  • അഗസ്തീനിയന്‍  സന്യാസഭവനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

    അഗസ്തീനിയന്‍ സന്യാസഭവനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം0

    വത്തിക്കാന്‍ സിറ്റി: ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍, പാപ്പ അംഗമായ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സന്യാസസമൂഹത്തിന്റെ ജനറല്‍ കൂരിയയില്‍ അഗസ്തീനിയന്‍ സഭാംഗങ്ങളോടൊപ്പം ലിയോ 14 ാമന്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം അവരോടൊപ്പം ഉച്ചഭക്ഷണത്തിന് ചേര്‍ന്നു. പാപ്പ കര്‍ദിനാളായിരുന്നപ്പോള്‍  മിക്കപ്പോഴും ഇവിടെ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. 2001 മുതല്‍ 2013 വരെ 12 വര്‍ഷക്കാലം  സന്യാസസഭയുടെ പ്രയര്‍ ജനറലായി സേവനമനുഷ്ഠിച്ച സമയത്ത്  മാര്‍പാപ്പ താമസിച്ചിരുന്ന സ്ഥലമാണ് ഇത്. കറുത്ത മിനിവാനിലാണ് വത്തിക്കാനില്‍ നിന്ന് പാപ്പ സന്യാസ

  • പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ ചരമ വാര്‍ഷികത്തില്‍ 125 പേര്‍ രക്തം ദാനം ചെയ്തു

    പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ ചരമ വാര്‍ഷികത്തില്‍ 125 പേര്‍ രക്തം ദാനം ചെയ്തു0

    തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപക ഡയറക്ടര്‍, പദ്മ ഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐയുടെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു അമല ആശുപത്രിയിലെ നഴ്‌സിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ അമലനഗര്‍ സെന്റ് ജോസഫ് ഇടവകയുടെ സഹകരണത്തോടെ 125 പേര്‍ രക്തം ദാനം ചെയ്തു.   അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. അമല നഗര്‍ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഫിനോഷ് കീറ്റിക്ക  ഉദ്ഘാടനം നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍,  ഫാ.  ജെയ്‌സണ്‍ മുണ്ടന്മാണി

Latest Posts

Don’t want to skip an update or a post?