ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ ആനന്ദവും സ്നേഹവും പൂര്‍ണതയില്‍ അനുഭവിക്കുന്നതിനായി അനാവശ്യ ഭാണ്ഡക്കെട്ടുകള്‍ ഒഴിവാക്കണമെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് അനാവശ്യ ഭാണ്ഡക്കെട്ടുകള്‍ നമ്മെ തളര്‍ത്തുകയും ജീവിതയാത്രക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പാപ്പ പറഞ്ഞത്. ഈരണ്ടു പേരെയായി ശിഷ്യന്മാരെ അയക്കുന്ന സമയത്ത് കൂടെ വളരെ കുറച്ചു സാധനങ്ങള്‍ മാത്രം കൊണ്ടുപോകാന്‍ ശിഷ്യന്മാരോട് യേശു നിര്‍ദേശിക്കുന്ന വചനഭാഗം പാപ്പ വിശദീകരിച്ചു. വസ്തുക്കളും കഴിവുകളും പക്വതയോടെ ഉപയോഗിക്കേണ്ടത് എപ്രകാരമാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നതിന് ഉപരിപ്ലവമായ
മാവേലിക്കര: ജീവനെതിരെയുള്ള തിന്മകളായ ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകരെന്ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്ര യ്ക്ക് രൂപതാസ്ഥാനത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹത്തില്‍നിന്ന് ഉത്ഭവിക്കുന്ന ജീവന് അതിന്റെ സ്വഭാവിക പരിസമാപ്തിവരെ സംരക്ഷിക്കാന്‍ സഹോദരങ്ങളുടെ കാവല്ക്കാരാകാന് ഓരോരുത്തര്‍ക്കും കഴിയണമെന്ന് മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. മാവേലിക്കര രൂപതാ വികാരി ജനറാള്‍ മോണ്‍. സ്റ്റീഫന്‍
വാഷിംഗ്ടണ്‍ ഡിസി: നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുന്നവരും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഓര്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണമെന്ന് യുഎസ് ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തിമോത്തി ബ്രൊഗ്ലിയോ. യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ട്രംപിനെതിരെ നടന്ന വധശ്രമത്തോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന തിരുഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിനെതിരെയുള്ള വധശ്രമം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ട്രംപിന്റെ വലത് ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനത്തിന്റെ അനുരഞ്ജനത്തിന്റെയും പാതയില്‍ മുന്നേറുന്നതിനുള്ള ആഹ്വാനമായി എല്ലാവരും
പാരീസ്: റിലീജിയസ് ഓഫ് അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഡോ. രേഖാ ചെന്നാട്ടിനെ വീണ്ടും തിരഞ്ഞെടുത്തു. പാരീസ് അര്‍ച്ചുബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടുകൂടിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായിട്ട് സിസ്റ്റര്‍ രേഖാ അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ ആയി ശുശ്രൂഷ ചെയ്തു വരുകയായിരുന്നു. അടുത്ത ആറുവര്‍ഷത്തേക്കാണ് (2024-30) നിയമനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അസംപ്ഷന്‍ കോണ്ഗ്രി ഗേഷനില്‍ ചേര്‍ന്ന സിസ്റ്റര്‍ രേഖാ ചേന്നാട്ട് 1984 ല്‍ പ്രഥമ വ്രതവാഗ്ധാനം നടത്തി. 1992 ല്‍
തൃശൂര്‍: അന്താരാഷ്ട്ര ജെന്‍ എ.ഐ കോണ്‍ക്ലേവിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഐബിഎം വാട്സോണ് എക്സ് ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍. കേരളത്തിലുടനീളമുള്ള 70 കോളേജ് ടീമുകള്‍ പങ്കെടുത്ത ചലഞ്ചില്‍ ടീം അവതരിപ്പിച്ചത് സോള്‍സിംഗ് എന്ന അത്യാധുനിക നിര്‍മ്മിതബുദ്ധി ഉത്പന്നമായിരുന്നു. ഓര്‍മക്കുറവ് അനുഭവിക്കുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇതുവഴി അവരുടെ ഓര്‍മകള്‍ പുതുക്കാനും മക്കളുടെ ശബ്ദത്തിന്റെ അലേര്‍ട്ടുകള്‍ കേള്‍ക്കാനും സാധിക്കും. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ
തിരുവനന്തപുരം: ഈ വര്‍ഷത്തെ ലോഗോസ് ക്വിസിന് ഒരുങ്ങാന്‍ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങില്‍ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. ആര് ക്രിസ്തുദാസും ഇംഗ്ലീഷ് പതിപ്പ് വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയും പുറത്തിറക്കി. ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങള്‍ വിവിധ റൗണ്ടുകളിലായി ഉള്‍ക്കൊള്ളിച്ച് ഗെയിമിന്റെ രൂപത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ലോകം മുഴുവനുമായി നിരവധി പേരാണ് ഓരോ
പുല്‍പ്പള്ളി: ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കേണ്ട സ്കോളര്‍ഷിപ് തുക വകമാറ്റി വിദ്യാഭ്യാസവകുപ്പ് കാറുകള്‍ വാങ്ങിയെന്ന സിഎജി റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി ഫൊറോനാ കമ്മറ്റി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ മനോഭാവം മാറ്റണമെന്നും ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്കോ ളര്‍ഷിപ് ഫണ്ട് വകമാറ്റിയ ഉദ്യോഗസ്ഥരെക്കൊണ്ട് തുക തിരിച്ചടപ്പിക്കുകയും അത് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുവെന്നു ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ. ജെയിംസ്
പാലാ: പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേയ്ഡും ലഭിച്ചു. കോളജില്‍ നടന്ന മെറിറ്റ് ഡേയില്‍ കോളേജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഓട്ടോണോമസ് പദവി ലഭിച്ചകാര്യം അറിയിച്ചത്. നാക് അക്രഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ എ ഗ്രേയ്ഡ് ലഭിച്ച വിവരവും മാര്‍ കല്ലറങ്ങാട്ട് വ്യക്തമാക്കി. അക്കാദമിക മികവ് , ഉയര്‍ന്ന പ്ലെയ്സ്മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പ്രഗത്ഭരായ അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയവ കൈവരിച്ചതുകൊണ്ടാണ് യുജിസി ഓട്ടോണമസ്
Don’t want to skip an update or a post?